Sathyadarsanam

കേരള സഭാപ്രതിഭകൾ-10 ഫാ. ലിനോ മരിയാ സുക്കോൾ എസ്.ജെ.

കേരള സഭാപ്രതിഭകൾ-10
ഫാ. ലിനോ മരിയാ സുക്കോൾ

എസ്.ജെ.

“ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം!! എന്നതാണ് 86 വയസ്സുകാരനായ ഈ യുവമിഷനറിയുടെ പ്രചോദക മുദ്രാ= വാക്യം. സന്തോഷവും പ്രത്യാശയും നിറഞ്ഞുതുളമ്പുന്ന, നല്ല ബുദ്ധിയും ഫലിതവും നിറഞ്ഞ, തൻ്റെ ഭാരതീയ പൗരത്വത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന, ദിവസം 18 മണിക്കൂർ പണിയെടുക്കുന്ന, ദിവസം മുഴുവൻ തന്റെ ഓഫീസ് തുറന്നു വച്ചിരിക്കുന്ന ഫാദർ സുക്കോൾ. കുർബാന, ഓഫീസ് ജോലി, മതാദ്ധ്യാപനം, ഭവന സന്ദർശനങ്ങൾ, കൂദാശകൾ നൽകൽ, പ്രശ്‌ ങ്ങൾ, പരിഹരിക്കൽ, സഞ്ചാരം, തൻ്റെ “സഹമിഷനറി”മാരുടെയെല്ലാം കത്തു കൾക്കു മറുപടിയെഴുതൽ, വരവുചെലവുകളുടെയെല്ലാം കണക്കെഴുതൽ രജിസ്റ്ററുകളെല്ലാം എഴുതി upto date ആക്കി സൂക്ഷിക്കൽ, എല്ലാം അദ്ദേഹ ത്തിന്റെ പ്രതിദിനകൃത്യപരമ്പരയിൽപ്പെടും. മിക്കവാറും പഴങ്ങൾ മാത്ര മാണു ഭക്ഷണം. ഇങ്ങനെ, ഉത്തരകേരളത്തിലുള്ള തൻ്റെ “സ്വർഗ്ഗ”ത്തിൽഅദ്ദേഹം ജീവിതം ആസ്വദിക്കുകയാണ്. പിറുപിറുക്കൽ, വിമർശിക്കൽ, കല ഹിക്കൽ എന്നിവയെല്ലാം അദ്ദേഹം രൂക്ഷമായി വെറുക്കുന്നു. ആര് എന്തു നല്ല കാര്യം ചെയ്‌താലും അതുകാണുന്നതാണ് അദ്ദേഹത്തിൻ്റെ സന്തോഷം.

ഇംഗ്ലീഷും മലയാളവും അനായാസമായും കറതീർന്ന ആത്മവിശ്വാ സത്തോടുകൂടിയും സംസാരിക്കുവാൻ അദ്ദേഹത്തിന് സാധിക്കും. പ്രസ്തു‌ത രണ്ടു ഭാഷകളും പഠിക്കുന്നതിന് ഔപചാരികമായ യത്നമൊന്നും അദ്ദേഹം നടത്തിയിട്ടില്ല. ഉത്തര ഇറ്റലിയിലെ സാർനോനിക്കോ എന്ന ആൽപ്പൈൻ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം കേരളത്തിലെ വേനൽക്കാലത്തും തണുപ്പക റ്റാൻ രണ്ടു പുതപ്പ് ഉപയോഗിക്കാറുണ്ട് കുറെ വർഷങ്ങളായി അദ്ദേഹം തന്റെ പ്രായം നൂറിൽ നിന്നു താഴേയ്ക്ക് എണ്ണുകയാണ്. അതനുസരിച്ച് ഇപ്പോൾ പ്രായം പതിന്നാലു വയസ്സ്,

ലിനോ ജനിച്ചത് 1916 ഫെബ്രുവരി എട്ടാം തീയതിയായിരുന്നു. മാതാ പിതാക്കളുടെ മൂന്നാമത്തെ സന്താനം. മൂത്തരണ്ടു കുട്ടികളും ശൈശവ ത്തിൽത്തന്നെ മരിച്ചു. സംഭ്രാന്തയായ അമ്മ, മൂന്നാമത്തെ മകൻ ജീവിച്ചു കിട്ടിയാൽ അവനെ ‘ദൈവത്തിനു കൊടുത്തുകൊള്ളാം’ എന്നു നേർന്നു. ആ കുട്ടി ജനിച്ച പിറ്റേദിവസം തന്നെ ജ്ഞാനസ്‌നാനം നൽകപ്പെട്ടു. പേര് ലിനോ മരിയാ. കുട്ടി മരിച്ചില്ല, ഉത്സാഹിയും തകൃതക്കാരനുമായ ഒരു ബാല നായി അവൻ വളർന്നു. മാതാപിതാക്കൾ അവരുടെ നേർച്ച പാലിച്ചു. ലിനോയെ അവർ യഥാകാലം ട്രെൻ്റിലെ രൂപതാ സെമിനാരിയിൽ ചേർത്തു. 24-ാ മത്തെ വയസ്സിൽ ആ മകന് വൈദികാഭിഷേകം ലഭിച്ചു. 1940-ൽ മറ്റ് 41 പേരോടൊപ്പമാണ് അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. മൂന്നു കൊല്ലത്തെ ഇടവക സേവനത്തിനു ശേഷം അദ്ദേഹം ഈശോസഭ യിൽച്ചേർന്നു. ഒരു മിഷനറിയാകുകയായിരുന്നു ലക്ഷ്യം. ഈശോ സഭ യിലെ നൊവീഷ്യേറ്റും മറ്റുപരിശീലനങ്ങളും കഴിഞ്ഞ് 1948-ൽ ഫാദർ ലിനോ

മരിയാ സുക്കോൾ കോഴിക്കോട്ടു വന്നിറങ്ങി. “ഭാഷ പഠിക്കാൻ” മൂന്നുമാസം ചെലവാക്കിയതിനോടൊപ്പം ‘ക്രൈസ്റ്റ് ഹാളിലെ ശുശ്രൂഷയും നിർവഹിച്ചു. അതിനുശേഷം, കോഴിക്കോട്ടു മെത്രാ നായിരുന്ന പത്രോണിപ്പിതാവ് അദ്ദേഹത്തെ വയനാട്ടിലെ ചുണ്ടെൽ എന്ന ഇടവകയിലെ വികാരിയായി നിയമിച്ചു. മൂന്നു വർഷത്തിനുശേഷം പള്ളി ക്കുന്ന് എന്ന ഇടത്തേക്കു സ്ഥലം മാറ്റി. ക്രിസ്‌തുമതം സ്വീകരിച്ച നാനൂറ് കുറിച്ച്യ കുടുംബങ്ങൾ ആ ഇടവകയിൽ ഉണ്ടായിരുന്നു. പള്ളിയുടെ വക യായി നൂറുകണക്കിന് ഏക്കർ വളപുഷ്ടി നിറഞ്ഞ ഭൂമിയും.’ അവിടെ നിന്നു ഫാദർ ലിനോക്കു സ്ഥലംമാറ്റം ലഭിച്ചത് ചിറക്കൽ മിഷനിൽപ്പെട്ട മടായി എന്ന സ്ഥലത്തേക്കായിരുന്നു. പീറ്റർ കൈറോണി, ജോൺ സെയ്റാ ജോസപ് ടഫാറെൽ എന്ന വലിയ മിഷനറിമാർ സ്ഥാപിച്ചതായിരുന്നു ചിറ ക്കൽ മിഷൻ. ഫാ. ലിനോ ഇവിടെ ഒരു പള്ളിയും ഇടവകക്കാർക്കുവേണ്ടി 50 വീടുകളും പണിയിച്ചു. അടുത്തുതന്നെയുള്ള പയങ്ങാടി എന്ന സ്ഥലത്തുചെറിയൊരു കാലഘട്ടം സേവനം ചെയ്‌തിട്ട് ‘ചുണ്ടലി’ൽ അദ്ദേഹം തിരി ച്ചെത്തി അവിടെ അദ്ദേഹം ഒരു ഹൈസ്‌കൂൾ സ്ഥാപിച്ചു. 1963-ൽ വീണ്ടും പയങ്ങാടിയിൽ എത്തി.

മേലധികാരികളുടെ നിർദ്ദേശമനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും പോകാൻ ഫാദർ സുക്കോൾ തയ്യായിരുന്നു. എങ്കിലും പയങ്ങാടിപ്പുഴയ്ക്ക സമീപമുള്ള പട്ടുവം എന്ന സ്ഥലമാണ് തൻ്റെ ദൈവനിശ്ചിതമായ പ്രവർത്ത നമണ്ഡലം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അവിടെ അദ്ദേഹം തന്റെ ആദ്യ ത്തെ മിഷൻസ്റ്റേഷൻ സ്ഥാപിച്ചു. പുതിയ തുറവികളെക്കുറിച്ചുള്ള അന്വേ ഷണത്തോടുകൂടി അദ്ദേഹം കാൽനടയായിട്ടും ബോട്ടിലും സൈക്കിളിലും ബസ്സിലും ജീപ്പിലുമൊക്കെ സഞ്ചരിച്ചു. കണ്ണാടിപ്പറമ്പ്, മരിയാപുരം, വെള്ളികിൽ, അരിപ്പമ്പ്ര, കാരക്കുണ്ട് എന്നിവിടങ്ങളിൽ മിഷൻ സ്റ്റേഷനുകൾ സ്ഥാപിച്ചു. അവയെല്ലാം ഇന്ന് ഇടവകകളാണ്.

1974-ൽ ഫാ. സുക്കോൾ പട്ടുവത്തുനിന്ന് മരിയാപുരത്തേക്കു മാറി. അദ്ദേഹത്തിൻറെ വരവിനു മുമ്പ് ഇവിടെ ക്രിസ്‌ത്യാനികളുണ്ടായിരുന്നില്ല. ഇന്നിവിടെ ഇരുപത് ഇടവക സമൂഹങ്ങളാണുള്ളത്. (ഒരു സമൂഹത്തിൽ ശരാശരി 100 കുടുംബങ്ങൾ ഉണ്ട്.) ഇതുപത്തഞ്ചോളം കന്യാസ്ത്രീമഠങ്ങ ളുണ്ട്. കന്യാസ്ത്രീകൾ വിവിധതരം സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. സ്പെഷ്യൽ സ്‌കൂളുകൾ, വൃദ്ധഭവനങ്ങൾ, ശാരീരികാവശതകളുള്ളവർ, മാന സികവൈകല്യമുള്ളവർ എന്നിവർക്കെല്ലാം പ്രത്യേക ശുശ്രൂഷ നൽകുന്ന സ്ഥാപനങ്ങൾ അവർ നടത്തുന്നുണ്ട്. ഫാ. സുക്കോൾ 17 പുതിയ ഇടവക സമൂഹങ്ങൾ രൂപീകരിക്കുകയും നേരത്തേ ഉണ്ടായിരുന്നവയെ വികസിപ്പി ക്കുകയും ചെയ്തിട്ടുണ്ട്. അമ്പതിലേറെ പള്ളികളോ പ്രാർത്ഥനാഭവന ങ്ങളോ അദ്ദേഹം പണിയിച്ചു. 6000 ത്തിലധികം ഭവനങ്ങൾ പണിയിച്ചു. 1700 ലധികം കിണറുകൾ കുഴിപ്പിച്ചു. അദ്ദേഹം തന്നെ വാങ്ങിയ ഭൂമിയിലാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളധികവും നടത്തിയിട്ടുള്ളത്. മുപ്പത്തിയ ഞ്ചോളം കോൺവെൻ്റുകളുടെയും അവയോടനുബന്ധിച്ച സേവന കേന്ദ്ര ങ്ങളുടെയും സ്ഥാപനത്തിൽ അദ്ദേഹത്തിൻ്റെ സേവനം ഉപകാരപ്പെട്ടിട്ടുണ്ട്. പരിയാരം മാർക്സിസ്റ്റുകാരുടെയും ആർ.എസ്.എസ്.ഒൻ്റയും മുസ്ലീം ങ്ങളുടെയും ശക്തികേന്ദ്രമാണ്. എന്നാൽ ജനങ്ങളുടെ വീരനായകനായ ഫാ. സുക്കോളിന് ഇവരിൽ നിന്നോ ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങ ളിൽ നിന്നോ എന്തെങ്കിലും അവഗണനയോ അന്യായമോ അനുഭവപ്പെട്ട

തായി ഇതുവരെ പരാതിപ്പെടേണ്ടി വന്നിട്ടില്ല.

ടെലിവിഷൻകാരും മറ്റുംചോദിച്ച പല ചോദ്യങ്ങൾക്കും അദ്ദേഹം മറു പടി പറഞ്ഞില്ല. “ആർക്കും വിഷമമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹം പറയുന്നു – “ഇന്ത്യ യിൽ പ്രവർത്തിക്കുന്ന ഒരു ഈശോസഭക്കാരനായിരിക്കാനാണ് എനിക്ക് ഏറ്റവും സന്തോഷം. എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞസന്ദർഭങ്ങൾ, ഞാൻ ജ്ഞാനസ്‌നാനം നൽകിയവരുടെ വ്രതവാഗ്‌ദാനങ്ങളും ഗുരുപ്പട്ട സ്വീകരണങ്ങളുമാണ്. ഞാൻ മാനസാന്തരപ്പെടുത്തിയവർക്ക് ജ്ഞാനസ്നാനം നൽകുന്നതും അതുപോലെ തന്നെ സന്തോഷകരം.” ജീവി തത്തിൽ താൻ പഠിച്ച പാഠങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു. “അവനവൻ്റെ സങ്കല്പ‌ങ്ങളനുസരിച്ചു ചെയ്യുന്ന പ്രവർത്തനങ്ങളെക്കാളധികമായി ദൈവാ നുഗ്രഹത്തിനു വിഷയമാകുന്നതു ഫലം പുറപ്പെടുവിക്കുന്നതും അധികാരി കളുടെ നിർദ്ദേമനുസരിച്ച് ഏറ്റെടുക്കുന്ന ചുമതലകളുടെ നിർവ്വഹണമാണ്. എന്നാൽ ഫലപ്രാപ്‌തിക്കു മുമ്പായി വളരെ കഷ്ടപ്പാടുകൾ അനുഭവിക്കേ ണ്ടിവരും. ഈ ലോകത്തിൽ ജീവിക്കുന്ന എല്ലാവർക്കും വേണ്ടി വരുന്ന താണു കഷ്ടപ്പാടുകൾ.” ഇന്നത്തെ ഭാരതസഭയും സമൂഹവും പലതരം വിശി ഷ്ടസേവനങ്ങളും നിർവ്വഹിക്കുന്നുണ്ട്, എന്നാൽ സുവിശേഷവത്കരണം മാത്രം അവഗണിക്കുന്നു എന്നതിൽ അദ്ദേഹത്തിനു വളരെ മനോവിഷമ

മുണ്ട്.

തന്റെ ജീവിതത്തെ പൂർവ്വികരായ മിഷനറി സഹോദരങ്ങളുടെയും തന്റെ സമകാലികരായ മറ്റു മിഷനറിമാരുടെയും ജീവിതത്തോടു താരതമ്യ പ്പെടുത്തി ഫാ. സുക്കോൾ ദൈവത്തിനു നന്ദി പറയാറുണ്ട്. തന്റെ ജീവിതം എത്രയോ കൂടുതൽ സന്തോഷപൂർണ്ണമാണ് എന്ന് അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിന്റെ കൗണ്ട് ഡൗൺ ഇനി 125 മുതലാക്കിയാലോ എന്ന് ഫാ. സുക്കോൾ ആലോചിക്കുന്നു. അദ്ദേഹത്തിൻ്റെ ആഗ്നേയമായ ആവേ ശത്തിലും ശാന്തമായ ജീവിതത്തിലും നിന്നും സമൃദ്ധമായ ഉത്തേജനം ഉൾക്കൊണ്ടിട്ടുള്ള അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആയിരിക്കണക്കിനുള്ള ദൈവമക്കളും സേവനൈക നിരതനായ ആ പുണ്യ പുരുഷൻ

Leave a Reply

Your email address will not be published. Required fields are marked *