Sathyadarsanam

കേരള സഭാപ്രതിഭകൾ-5 ഫാ. ആന്റണി നരിതൂക്കിൽ സി.എം.ഐ.

കേരള സഭാപ്രതിഭകൾ-5

ഫാ. ആന്റണി നരിതൂക്കിൽ സി.എം.ഐ.

പ്രശസ്തനായ വിദ്യാഭ്യാസപ്രവർത്തകൻ, പ്രഗത്ഭനായ പത്രപ്ര വർത്തകൻ, പ്രമുഖനായ കർഷകബന്ധു എന്നീ നിലകളിൽ അറിയപ്പെടുന്ന , ഫാ. ആൻ്റണി നരിതൂക്കിൽ പാലാ രൂപതയിലെ പൈക ഇടവകയിൽ പുരാ തനവും പ്രശസ്തവുമായ നരിതൂക്കിൽ കുടുംബത്തിൽ ജോസഫ് അന്ന ദമ്പതികളുടെ പുത്രനായി 1909 സെപ്റ്റംബർ 26-ാം തീയതി ഭൂജാതനായി.ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം സി.എം.ഐ. സന്യാസസഭയിൽ 1929

-ൽ ചേരുകയും 1930 സെപ്റ്റംബർ 14ന് ആദ്യവ്രതം അനുഷ്‌ഠിക്കുകയും

ചെയ്തു. മാന്നാനം സെൻ്റ് എഫ്രേംസിലും നൊവിഷ്യറ്റ് അമ്പുഴക്കാട്ട് സെന്റ്

തെരേസാസിലുമായിരുന്നു. ഫിലോസഫി പഠനം മുത്തോലിയിലും തിയോ

ളജി പഠനം ചെത്തിപ്പുഴയിലും നിർവ്വഹിച്ചു. 1938 ജൂൺ 11-ാം തീയതി

പൗരോഹിത്യ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ദീപിക പത്രം മാന്നാനത്തു

നിന്നും കോട്ടയത്തേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ അദ്ദേഹം ഡീക്കൻ ആയിരു

ന്നു. അന്നുമുതൽ അദ്ദേഹം ദീപികയുമായി ഉറ്റബന്ധം പുലർത്തിപ്പോന്നു.

കുറേക്കാലം അമ്പഴക്കാട് ലാറ്റിൻ നൊവിഷ്യറ്റ് വിദ്യാർത്ഥികളെ പഠിപ്പിച്ചു.

പിന്നീട് ഒരു വർഷക്കാലം ദീപിക എഡിറ്റോറിയൽ ബോർഡിൽ സേവനം

അനുഷ്ഠിച്ചു. തുടർന്ന് മദ്രാസ് ലയോളാ കോളേജിൽ പഠിച്ച് 1944 ബി.എ.

ഡിഗ്രിയും 1945-ൽ എം.എ. ഡിഗ്രിയും കരസ്ഥമാക്കി.

തേവര കോളേജിൽ ലക്‌ചററായും പ്രിൻസിപ്പാൾ ആയും 1946 കാലങ്ങളിൽ പ്രവർത്തിക്കുകയുണ്ടായി.

1953-ൽ ജേർണലിസത്തിൽ ഉപരിപഠനത്തിനായി അമേരിക്കയിലേ ക്കുപോയി. 1955ൽ അമേരിക്കയിൽനിന്നും തിരിച്ചെത്തിയ നരിതൂക്കിലച്ചൻ ദീപികയുടെ മാനേജിംഗ് എഡിറ്ററായി. 1955 മുതൽ 1961 വരെ ആ ജോലി യിൽ അദ്ദേഹം തുടർന്നു. അക്കാലത്ത് ദീപിക എടുത്ത പല ധീരമായ നട പടികളും സമൂഹത്തിൻ്റെ വികാരമുൾക്കൊണ്ടുകൊണ്ടുള്ളതായിരുന്നു. വിദ്യാഭ്യാസ പ്രശ്‌നത്തിലും കാർഷികപ്രശ്‌നത്തിലും ഉറച്ച നിലപാടെടുത്തു കൊണ്ടായിരുന്നു അദ്ദേഹം ദീപികയുടെ യശസ്സ് ഉയർത്തിയത്.

1957-ലാണല്ലോ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് തെരഞ്ഞെ ടുപ്പിലൂടെ ലോകത്തിലാദ്യമായി അധികാരമേറ്റെടുത്തത്. അവർ അധി കാരമേറ്റെടുത്ത ഉടനെ ജയിലിൽ കിടന്ന ക്രിമിനൽ പുള്ളികളെ തുറന്നു വിട്ടുകൊണ്ടാണ് സന്തോഷം പ്രകടനം നടത്തിയത്. മുണ്ടശ്ശേരി സ്വകാര്യ വിദ്യാലയങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തുവാൻ ഒരു വിദ്യാഭ്യാസ പദ്ധതിക്ക് രൂപംകൊടുത്തു. ആ പദ്ധതിയുടെ അപകടവശങ്ങൾ ചൂണ്ടി ക്കാണിച്ചുകൊണ്ട് ദീപിക ആരംഭിച്ച സമരം ഐതിഹാസികമായിരുന്നു. ഒറ്റ യ്ക്കുള്ള ദീപികയുടെ ഈ പോരാട്ടത്തിൽ ഗവൺമെൻ്റിനെതിരെ ദീപിക നടത്തിയ വിമർശനങ്ങൾ തീപ്പൊരി പാറുന്നതായിരുന്നു. അറിയാത്തപി ള്ളയ്ക്ക് ചൊറിയുമ്പം അറിയാം എന്ന ആശയം പ്രകടിപ്പിച്ചുകൊണ്ട് സങ്കട കരമായ പാഠം എന്ന പേരിൽ 1958 ഓഗസ്റ്റ് 14ന് ദീപിക പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തിൽ ഇപ്രകാരം എഴുതി. “അനുഭവം ഒരു മഹാവിദ്യാലയ മാണ്. ആ വിദ്യാലയത്തിലെ ചിലർ പഠിക്കുകയുള്ളൂ. അവിടെ പോലും പഠിക്കാത്തവർ വിഡ്ഢികളാണ്. .. കമ്മ്യൂണിസ്റ്റ് ഗവൺമെന്റ്റിൽനിന്ന് ജന ങ്ങൾക്ക് എന്തെങ്കിലും ആനുകൂല്യമോ അവകാശമോ നേടണമെങ്കിൽ ഗവൺമെന്റിന് മുന്നോട്ടുപോകുവാൻ വയ്യാത്തവണ്ണം ബലപ്രയോഗം ജനങ്ങൾ നടത്തിയേ തീരൂ. ഇത് സങ്കടകരമായ ഒരു അവസ്ഥയാണ്. പക്ഷെ അനുഭവത്തിൽനിന്നും നാം പഠിക്കുന്ന പാഠം ഇതാണ്. ….. ബലപ്രയോഗ ത്തിന്റെയല്ലാതെ ഡമോക്രസിയുടെ ഭാഷ നമ്മുടെ ഗവൺമെൻ്റിന് മനസ്സി ലാകുന്നില്ല.” ഗവൺമെന്റ്റ് നെതിരെ ബലപ്രയോഗം കൂടിയേ തീരുവെന്ന് ദീപിക ഉറക്കെ പറഞ്ഞപ്പോൾ ദീപികക്കെതിരെ ഗവൺമെൻ്റ് കോടതിയിൽ പോയി. കേസ് വിചാരണ ചെയ്‌തു ദീപികയെ ശിക്ഷിക്കാനുള്ള അവസരം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ലഭിച്ചില്ല. അതിനുമുമ്പ് മന്ത്രിസഭ അധികാര ത്തിൽനിന്നും തൂത്തെറിയപ്പെട്ടു. ന്യൂനപക്ഷാവകാശനിഷേധം മൗലികാവ കാശധ്വംസനമാണെന്ന് ദീപിക പ്രഖ്യാപിച്ചു. വിദ്യാഭ്യാസസമരം അഗ്നി യായി പടർന്ന് വിമോചനസമരമായി മാറി. അധികാരത്തിൽനിന്നും അവരെ നീക്കം ചെയ്തു.

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണകാലത്ത് കുടിയിറക്കുകൾക്കെതിരെ ദീപിക നടത്തിയ പടയോട്ടത്തെപ്പറ്റി ദീപികയുടെ ചീഫ് എഡിറ്റർ ഫാ. ജോസ് പന്തപ്ലാംതൊട്ടി 1986-ൽ എ.കെ.സി.സി. പ്രസിദ്ധീകരിച്ച മാർപ്പാപ്പാ സന്ദർശനസ്മരണികയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. (പുറം. 83). “കുടി യേറ്റ മേഖലയിൽ കഠിനാദ്ധ്വാനം ചെയ്‌ത കർഷകജനതയ്ക്കെ‌തിരെ അധികം താമസിയാതെ കുടിയിറക്കു ഭീഷണി പടവാളുയർത്തിയപ്പോൾ കർഷകരെ തുണയ്ക്കുവാൻ പത്രമെന്ന നിലയിൽ ദീപിക മാത്രമേ ഉണ്ടാ യിരുന്നുള്ളൂ. 1958 മാർച്ച് 26-ന് ദീപിക ഇപ്രകാരം തുറന്നെഴുതി: നിങ്ങൾക്ക് കൈയിലെ വിലങ്ങല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ലെന്ന് മാർക്സ് പറഞ്ഞ അവസ്ഥയിലെത്തിയിട്ടുള്ളതാണീ കർഷകകുടുംബങ്ങൾ…. 1950 മുതൽ ഗവൺമെന്റ്റ് ഉദ്യോഗസ്ഥന്മാരും സർക്കാർ നടപടികളും ഉളവാക്കിയ ആശ യുടെ ഫലമായും മറ്റു മാർഗ്ഗങ്ങളില്ലായ്‌കയാലും സർക്കാർ ഭൂമിയിൽ കുടി ലുകൾകെട്ടി പാർപ്പായവരെ ഇറക്കിവിടുകയാണ് സർക്കാർ ചെയ്തത്. അദ്ധ്വാനിക്കുന്ന ഈ വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് പ്രചാ രണം നടത്തിയ കമ്മ്യൂണിസ്റ്റുകാർ മറ്റാർക്കോ വേണ്ടിയാണ് നിലകൊള്ളു ന്നതെന്ന് വ്യക്തമാക്കുന്നതാണ് കർഷകരോടുള്ള അവരുടെ പെരുമാറ്റം…… ഏറ്റവും ചെറിയ ഭൂവുടമകൾപോലും കുടികിടപ്പുകാരെ ഒഴിപ്പിക്കരുതെന്ന് നിഷ്കർഷിക്കുന്ന ഗവൺമെൻ്റ് ഈ കർഷകരെ അവരുടെ പ്രതീക്ഷകൾക്കും വിരുദ്ധമായി ഇറക്കിവിട്ട് നിരാധാരമാക്കിയത് വിചിത്രമാണ്.”

കുടിയിറക്കിനെതിരെ ദീപിക തിരികൊളുത്തിയ കർഷകസമരം 1958 ഏപ്രിൽ 17-നുണ്ടായ ഒത്തുതീർപ്പിനനുസരിച്ച് കർഷകർക്ക് അനുകൂലമായി അവസാനിക്കുകയുണ്ടായി. ഉടുമ്പൻചോല താലൂക്കിൽ നടന്ന ഈ കുടി യിറക്കിനുശേഷം പിന്നീട് കാട്ടാമ്പള്ളി – കീഴ്പ്പ്പള്ളി ഭാഗത്ത് കുടിയിറക്കു ണ്ടായപ്പോഴും ദീപിക കർഷകരുടെ സംരക്ഷണത്തിനു ഓടിയെത്തുകയു ണ്ടായി.” വിമോചനസമരത്തിനുശേഷം അധികാരമേറ്റെടുത്ത ഐക്യജ നാധിപത്യമുന്നണിയുടെ കർഷകദ്രോഹനടപടികളെ വിമർശിച്ചുകൊണ്ട്ദീപിക നടത്തിയ പോരാട്ടത്തെപ്പറ്റി ഫാ. പന്തപ്ലാംതൊട്ടി എഴുതിയിരിക്കുന്ന ലേഖനത്തിലെ ഒരു ഭാഗം കൂടി ഉദ്ധരിക്കാം.

“ദീപികയോട് കൈകോർത്തുനീങ്ങി വിമോചനസമരം നയിച്ച പ്രഗ അനായ പി.ടി. ചാക്കോ മന്ത്രിയായപ്പോൾ ഹൈറേഞ്ചുകർഷകർക്കെ തിരെ വീണ്ടും കുടിയിറക്കുഭീഷണി ഉയർന്നു. കുടിയിറക്കിനെതിരെ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് ഫാ. വടക്കൻ മലനാട് കർഷകയു ണിയൻ സംഘടിപ്പിച്ചപ്പോഴും അമരാവതിയിലെ കർഷകർക്കുവേണ്ടി എ. കെ. ഗോപാലൻ സമരരംഗത്തുവന്നപ്പോഴും അവരെ തുണയ്ക്കാൻ ദീപി കയുണ്ടായിരുന്നു. തലമറന്ന് എണ്ണതേച്ച പി.ടി ചാക്കോയുടെയും ജനാ ധിപത്യ ഗവൺമെന്റിന്റെയും തെറ്റായ കർഷകനയത്തെ തുറന്നെതിർത്ത ദീപികയുടെ മുഖപ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ താഴെ കൊടുക്കു ന്നു. “ആനപ്പുറത്ത് ഇരിക്കുന്നവർക്ക് പട്ടിയെ പേടിക്കേണ്ട” എന്ന മട്ടി ലാണ് ചില മന്ത്രിമാരുടെ പോക്ക്. ഇടുക്കി പദ്ധതിക്കു വേണ്ട സ്ഥലങ്ങ ളിൽനിന്ന് കൃഷിക്കാരെ ഒഴിപ്പിച്ചേ തീരൂ. പക്ഷെ അതിനുമില്ലേ ഒരു മര്യാദയും ക്രമവുമൊക്കെ. ഇന്ന തീയതിക്കകം ഒഴിഞ്ഞുമാറണമെന്ന് ഒരു നോട്ടീസെങ്കിലും കൊടുക്കാമായിരുന്നില്ലേ. അതിനുപകരം അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കുമെന്നു പറയുംപോലെ യാതൊരു മുന്നറിയിപ്പുംകൊടുക്കാതെ അധികാരം കാട്ടുന്ന നടപടിയാണ് മന്ത്രിമാർ അവലംബിച്ചിരിക്കുന്നത്….. ഹാ മന്ത്രിമാരെ! ജനപ്രതിനിധി കളേ! മനുഷ്യത്വം ലേശമില്ലാതെ കുടിയിറക്കപ്പെട്ടിരിക്കുന്ന ഈ കർഷ കരും അവരുടെ ബന്ധുക്കളുമാണ് അധികാരസ്ഥാനങ്ങളിൽ നിങ്ങളെ കയറിയതെന്നും വോട്ടുചോദിച്ചുകൊണ്ട് ഇനിയും ഇവരെത്തന്നെയാണ് നിങ്ങൾ സമീപിക്കേണ്ടതെന്നും ഓർത്താൽ കൊള്ളാം…..”(ദീപിക 1961 മെയ് 7). കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നപേരിൽ അധികാരത്തിലെത്തിയ ആ ജനാധിപത്യമന്ത്രിസഭയുടെ നയങ്ങൾക്കും ഫാസിസത്തിനും തമ്മിൽ വലിയ വിത്യാസമില്ലെന്നാക്ഷേപിച്ചുകൊണ്ട് 1961 ഓഗസ്റ്റ് 30-ന് കർഷ കന്റെ കറുത്തവർഷം എന്ന പേരിൽ ദീപിക എഴുതി: “പാവപ്പെട്ടവരെ കൂട്ടിക്കൊണ്ടല്ലാതെ അവർക്കെതിരെ ഒരു കമ്മ്യൂണിസ്ററ് വിരുദ്ധമില്ല. ഉണ്ടെങ്കിൽ അത് ഫാസിസമാണ്. ഫാസിസം കമ്മ്യൂണിസത്തെപ്പോലെ എതിർക്കപ്പെടേണ്ടതാണ്.”

കർഷക താല്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി എത്രയെത്ര കോളങ്ങളാണ് നരിതൂക്കിലച്ചൻ്റെ കാലത്ത് ദീപിക വിനിയോഗിച്ചത്. അദ്ദേ ഹത്തിന്റെ ധീരത അഭിനന്ദനാർഹമാണ്. നരിതൂക്കിലച്ചനോട് ഒന്നിച്ച ദീപി കയിൽ പത്രാധിപരായി വർത്തിച്ച കെ.എം. ജോസഫ് ആയിരുന്നു മുഖപ്ര സംഗങ്ങൾ എഴുതിയത്. അദ്ദേഹത്തിന്റെ മൂർച്ചയുള്ള തൂലികയ്ക്ക് ദീപിക യിൽ ഇടം നൽകാൻ നരിതൂക്കിലച്ചൻ കാണിച്ച ധീരതയെ എത്ര പ്രശംസി ച്ചാലും അധികമാവുകയില്ല.സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെപ്പറ്റി നാമെല്ലാം അഭിമാന പൂർവ്വം സ്‌മരിക്കാറുണ്ട്. രാമകൃഷ്‌ണപിള്ളയുടെ മൂർച്ചയേറിയ തൂലി കയെ നാം പ്രശംസിക്കാറുണ്ട്. അദ്ദേഹം സ്വദേശാഭിമാനി പത്രത്തി ലാണ് എഴുതിയത്. അദ്ദേഹത്തെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള യെന്നു വിളിക്കുന്നത് അതുകൊണ്ടാണ്. രാമകൃഷ്‌ണപിള്ളയുടെ ദേശാ ഭിമാനത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുമ്പോൾ സ്വദേശാഭിമാനി പത്ര ത്തിന്റെ ഉടമയെ നാം വിസ്മ‌രിക്കുന്നു. രാമകൃഷ്ണപിള്ളയുടെ ശക്ത മായ വാക്കുകൾക്ക് ഇടംനൽകിയത് സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ യായ സ്വാതന്ത്ര്യചിന്തകനായ വക്കം അബ്‌ദുൾഖാദറാണ്. അദ്ദേഹം മുതൽമുടക്കി നടത്തിയ പത്രത്തിലാണ് രാമകൃഷ്‌ണപിള്ള സർക്കാരി നെതിരെ എഴുതിയത്. രാമകൃഷ്‌ണപിള്ളയേപ്പോലെയോ അതിനേക്കാൾ ശക്തമായോ മനുഷ്യാവകാശസംരക്ഷണത്തിനുവേണ്ടി എഴുതാൻ കഴി വുള്ളവർ നമ്മുടെ നാട്ടിലുണ്ട്. അവരുടെ ധീരമായ വാക്കുകൾ വെളിച്ചം കാണിക്കുവാൻ പത്രഉടമകൾ തയ്യാറാകുന്നില്ലെന്നുള്ളതാണ് സത്യം. എഴുത്തുകാർ ഇല്ലാഞ്ഞിട്ടല്ല. അവരെ നിർഭയമായി എഴുതുവാൻ പത്ര ഉടമകൾ അനുവദിക്കുന്നില്ലെന്നതാണ് സത്യം.

സ്വദേശാഭിമാനി പത്രത്തിൻ്റെ ഉടമ വക്കം അബ്‌ദുൾ ഖാദറെയാണ്. ഫ. നരിതൂക്കിൽ ആൻ്റണിയച്ചനെ ഉപമിക്കേണ്ടത്. ദീപികയുടെ പരമാധി കാരിയായ അദ്ദേഹം കെ.എം. ജോസഫിൻ്റെ തൂലികയ്ക്ക് യഥാവസരം പ്രവർത്തിക്കാൻ അനുവാദം നൽകിയില്ലായിരുന്നുവെങ്കിൽ ദീപികയുടെയും ഇവിടുത്തെ കർഷകരുടയും ചരിത്രം മറ്റൊന്നാകുമായിരുന്നു.

കുടിയിറക്കുകൾക്കെതിരെ കമ്മ്യൂണിസ്റ്റുകളുമായി സഹകരിച്ച പ്പോൾ അതിനെ എതിർത്ത വൈദികമേലദ്ധ്യക്ഷന്മാർ നിരവധിയായിരു ന്നു. ആ എതിർപ്പുകൾ അറിഞ്ഞുകൊണ്ടുതന്നെയാണ് തുറന്നെഴുതു വാൻ കെ.എം. ജോസഫിന്, നരിതൂക്കിലച്ചൻ പച്ചക്കൊടി കാട്ടിയത്. ഒരു അഞ്ചുവർഷക്കാലം കൂടി ദീപികയുടെ സാരഥിയായി നരിതൂക്കിലച്ചൻ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇവിടുത്തെ രാഷ്ട്രീയരംഗം മറ്റൊരു രീതിയിൽ ചലിക്കുമായിരുന്നു … കർഷകദ്രോഹം നടത്തിയവരെ പൂവിട്ടുപൂജി ക്കാനും അവരെ വെള്ള പൂശാനും അദ്ദേഹം തയ്യാറാവുകയില്ലായിരുന്നു വെന്നതാണ് സത്യം.

ദീപികയിൽനിന്നും അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ലക്‌ചററായിട്ടാണ് സ്ഥലംമാറിയത്. ഇരിങ്ങാലക്കുടയിൽനിന്നും ചെത്തി പ്പുഴ ആശ്രമത്തിൽ പ്രിയോറായിട്ടാണ് അദ്ദേഹം പോകുന്നത്. 1963-65 വർഷങ്ങളിൽ ദേവഗിരി സെൻ്റ് ജോസഫ് കോളേജിൽ പ്രിൻസിപ്പ ലായി നിയമിതനായി. അക്കാലത്താണ് ദേവഗിരി കോളേജിനെ പിടിച്ചുകു ലുക്കിയ സമരങ്ങൾ നടന്നത്. അവിടുത്തെ പിരിച്ചുവിടീലുകളും അച്ചടക്ക നടപടികളും ഒരു ഇതിഹാസം കുറിക്കലായിരുന്നു. 1965-68 വർഷങ്ങളിൽതൃക്കാക്കര ഭാരതമാതാ കോളേജ് പ്രിൻസിപ്പലായും 1968-70 കാലങ്ങളിൽ മാന്നാനം കെ.ഇ. കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്‌ഠിച്ചു. 1970 -72 കാലഘട്ടത്തിൽ ധർമ്മാരം കോളേജിൽ തിയോളജി സെക്ഷൻ സൂപ്പി രിയർ ആയിരുന്നു. 1972-78 കാലഘട്ടത്തിൽ എറണാകുളത്ത് പ്രിയോർ ജനറാളായും സേവനം അനുഷ്ടിച്ചു. പിന്നീട് പൂഞ്ഞാർ, മുത്തോലി ആശ്ര മങ്ങളിൽ സേവനം അനുഷ്ടിച്ചു. പിന്നീട് 1982 മുതൽ 6 വർഷക്കാലം ധർമ്മാരാം കോളേജ് സ്‌പിരിച്വൽ ഡയറക്ടറായിരുന്നു. 1988 പാലാ സെന്റ് വിൻസന്റ് ആശ്രമത്തിൽ പൗരോഹിത്യശുശ്രൂഷ നടത്തി.

സന്യാസസഭാരംഗത്ത് നിസ്‌തുല സേവനങ്ങൾ അനുഷ്‌ഠിച്ച അദ്ദേഹത്തിന്റെ അനുഭവജ്ഞാനത്തിൻ്റെ അംഗീകാരമായിരുന്നു വിവിധ പദവികൾ.

ഫാ. ആന്റണി: പത്രപ്രവർത്തനരംഗത്തെ തേരാളിയും പോരാളിയും എന്ന ശീർഷകത്തിൽ ദീപനാളം വാരികയിൽ അദ്ദേഹത്തിന്റെ സഹപ്ര വർത്തകനായിരുന്ന പ്രൊഫ. ജോസഫ് മറ്റം എഴുതിയ ലേഖനത്തിൽ ഇപ്ര കാരം രേഖപ്പെടുത്തിയിരിക്കുന്നു. “അന്തോനിയച്ചൻ മാനേജിംഗ് എഡിറ്ററും പിന്നീട് ചീഫ്എഡിറ്ററുമായി സേവനം അനുഷ്‌ഠിക്കുന്ന കാലം, ദീപികയുടെ ചരിത്രത്തിലെ സുവർണ്ണകാലമായിരുന്നു. ഒരു മലയാള പത്രത്തിന് വിദേ ശത്ത് ജേർണലിസപഠനവും പരിശീലനവും നടത്തിയ ഒരു പത്രാധിപരു ണ്ടാവുന്നത് ഫാ.ആൻ്റണിയോടു കൂടിയായിരുന്നു എന്നു തോന്നുന്നു. എഡി റ്റിംഗ്, വാർത്തകൾക്ക് ആകർഷകമായ ശീർഷകം നൽകൽ, പേജ് മേക്കപ്പ്, ഫോട്ടോ എഡിറ്റിംഗ്, അടിക്കുറുപ്പ് നൽകൽ തുടങ്ങിയ സാങ്കേതികരംഗങ്ങ ളിലെല്ലാം അദ്ദേഹത്തിൻ്റെ കൈവിരൽപ്പാടുകളുണ്ടാകുമായിരുന്നു. വാർത്ത കൾക്ക് ഒരു ലീഡ് വേണമെന്നും, തലവാചകങ്ങൾ ക്രിയാത്മകമാകണ മെന്നും ഫസ്റ്റ് സ്റ്റോറി എന്ന മുഖ്യവാർത്ത പത്രത്തിന്റെ വലതുഭാഗത്ത് ചേർക്കണമെന്നും മറ്റും അദ്ദേഹം നിർദ്ദേശിച്ചിരുന്നത് ഓർക്കുന്നു.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസനയത്തിനെ തിരെ ഉയർന്ന ജനരോഷത്തെ ബഹുജനപ്രക്ഷോഭണമായി, ചരിത്രപ്രസി ദ്ധമായ വിമോചനസമരമായി ചാലുകീറിയൊഴുക്കിയത് അന്തോനിയച്ചനും അന്നത്തെ മുഖപ്രസംഗരചയിതാവായ ശ്രീ.കെ.എം.ജോസഫുമായിരുന്നു. “ഗ്വാട്ടിമാലയും കേരളവും” “സങ്കടകരമായ പാഠം” തുടങ്ങി തീപ്പൊരി ചിത റുന്ന ആ മുഖലേഖനങ്ങളിലൂടെ ദീപിക സമരത്തിന് ആവേശം നൽകി. മറ്റു പത്രങ്ങളും നേതാക്കളും അറച്ചുനിന്ന കാലത്ത് ഒറ്റയ്ക്ക് പോരാടുക യായിരുന്നു അന്ന് ദീപികയും അന്തോനിയച്ചനും. സമരം ശക്തമായതിനെ ത്തുടർന്നാണ് ‘മന്നശങ്കരന്മാർ’ എന്ന് അന്ന് വിശേഷിപ്പിച്ചിരുന്ന സമുദായ രാഷ്ട്രീയ നേതാക്കളും മറ്റു പത്രങ്ങളും സമരരംഗത്തു വന്നത്. അന്ന് അന്തോനിയച്ചനെതിരെ അഞ്ചോ ആറോ കേസുണ്ടായിരുന്നു. അറസ്റ്റു ഭീഷണിയുമുണ്ടായിരുന്നു.ആന്റണിയച്ചൻ്റെ സന്യാസസമർപ്പണത്തിൻ്റെ പ്ലാറ്റിനം ജൂബിലി വിപുലമായ തോതിൽ 2005 സെപ്റ്റംബറിൽ പാലായിൽ വെച്ച് ആഘോഷിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *