രണ്ട് മണിക്കൂർ കൊണ്ട് കാരുണ്യത്തിന്റെ പുത്തൻ ചരിത്രം രചിച്ച് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയം ഇടവക ജനത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി പ്രത്യാശയോട് ചേർന്ന് ഇടവകയിലെ രണ്ട് യുവാക്കൾക്കായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മുക്തിമാതാ ജീവൻ രക്ഷാ സമിതി രൂപീകരിച്ചു പത്ത് ദിവസത്തിനുള്ളിൽ ഇടവകയുടെ നേതൃത്വത്തിൽ ഇരുപത്തി രണ്ടര ലക്ഷം രൂപ സമാഹരിച്ചു. ഇടവകയിലെ സെന്റ് ജോർജ് വാർഡ് കുന്നുംപുറത്ത് അലൻ ദേവസ്യ(21)യുടെയും, സെന്റ് ആന്റണീസ് വാർഡിലെ ആനന്ദ് ഫിലിപ്പിന്റെ(29)യും കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സക്കുമായി 2022 ഡിസംബർ 18 ഞായറാഴ്ച കുടമാളൂർ ഇടവകാംഗങ്ങൾ ഒന്നാകയാണ് കൈകോർതത്ത്. രണ്ട് മണിക്കുർ കൊണ്ട് 101 കൺവീനർമാരുടെ നേതൃത്വത്തിൽ ആയിരത്തിലധികം വോളൻ്റിയർമാർ ഇടവകയിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ചു ധനസമാഹരണ മഹായജ്ഞം പുർത്തിയാക്കി
ഒരു ഇടവകയുടെ ആഭിമുഖ്യത്തിൽ പ്രത്യാശ സംഘടിപ്പിക്കുന്ന അദ്യ സമാഹരണമാണ് നടന്നത്. രക്ഷാധികാരി ആർച്ച് പ്രീസ്റ്റ് ആർച്ച് പ്രീസ്റ്റ് ഡോ.മാണി പുതിയിടം, പ്രത്യാശ ഡയറക്ടർ റവ.ഫാ സെബാസ്റ്റ്യൻ പുന്നശ്ശേരി, ഫാ.അലോഷ്യസ് വല്ലാത്തറ, ഫാ ജോസിൻ കൊച്ചുപറമ്പിൽ ,ഫാ ജോയൽ പുന്നശ്ശേരി , രക്ഷാസമിതി പ്രസിഡൻ്റ് ജനറൽ കൺവീനർ
ജോർജ് പി.ജി.റോസ് വില്ല ,പി.എസ് ദേവസ്യ പാലത്തൂർ , കൈക്കാരന്മാരായ ജോർജ് കോര തുരുത്തേൽ, റോയി ജോർജ് കുന്നത്തുകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി V.J ജോസഫ് വേളാശേരിൽ , പി .ആർ . ഓ. അഡ്വ.ജോർജ് ജോസഫ് പാണംപറമ്പിൽ
പാരിഷ് കൗൺസിൽ അംഗങ്ങൾ ,വാർഡ് ഭാരവാഹികൾ കൂട്ടായ്മ്മ ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകി.
കാരുണ്യത്തിന്റെ പുതുചരിത്രമെഴുതി കുടമാളൂർ ഇടവക








Leave a Reply