Sathyadarsanam

മദ്യനയത്തിനെതിരെ ചങ്ങനാശേരിയില്‍ പ്രതിഷേധ റാലി നടന്നു

സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ സംയുക്ത മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും ചങ്ങനാശേരിയിൽ മെയ് 7 ന് നടന്നു. മദ്യപ്രളയത്തിൽ മുക്കി സമൂഹ ത്തെയും കുടുംബങ്ങളെയും യുവസമൂഹത്തെയും തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയ ത്തിനെതിരേ നാനാജാതി മതസ്ഥരായ ആളുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സംയുക്ത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് റാലിയും സമ്മേളനവും സംഘടിപ്പിച്ചത് എന്ന് അതിരൂപതാ ആത്മതാകേന്ദ്രം ഡയറക്ടർ റവ. ഫാ. ജോൺ വടക്കേക്കളം അറിയിച്ചു. റാലിയിൽ നിരവധി ആളുകൾ പങ്കെടുത്തു.

മെയ് 7, ഉച്ചകഴിഞ്ഞ് മൂന്നിന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി അതിരൂപതാ വികാരി ജനറാൾ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ ഫ്‌ളാഗ് ഓഫ് ചെയ്‌തു. മദ്യവിരുദ്ധസമിതി അതിരൂപതാ പ്രസിഡന്റ് റാംസെ ജെ.റ്റി. മെതിക്കളം ആമുഖപ്രസംഗം നടത്തി. സെൻട്രൽ ജംഗ്ഷൻ വഴി പെരുന്ന നമ്പർ ടൂ ബസ് സ്റ്റാൻഡിൽ റാലി എത്തി. തുടർന്നു നടന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പഴയപള്ളി ഇമാം ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി, ആത്മതാകേന്ദ്രം ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, എസ്എൻഡിപി യോഗം മുൻബോർഡ് മെമ്പർ എം.ജി ചന്ദ്രമോഹനൻ, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *