Sathyadarsanam

മ്യാന്‍മറിലെ കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം പിടിച്ചടക്കി: മെത്രാപ്പോലീത്ത തടങ്കലില്‍

മ്യാന്‍മറില്‍ സൈനീക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പട്ടാളം കത്തോലിക്കാ ദേവാലയം ബലമായി പിടിച്ചെടുത്ത് മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ളവരെ തടങ്കലില്‍വെച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-നാണ് നാല്‍പ്പതോളം പേരടങ്ങുന്ന സൈനീക സംഘം മാണ്ടലേയിലെ സേക്രഡ് ഹാര്‍ട്ട്‌ കത്തീഡ്രലില്‍ അതിക്രമിച്ചു കയറി നിയന്ത്രണം ഏറ്റെടുക്കുകയും, ആര്‍ച്ച് ബിഷപ്പ് മാര്‍ക്കോ ടിന്‍ വിന്നിനേയും, നിരവധി വിശ്വാസികളേയും തടഞ്ഞുവെക്കുകയും ചെയ്തത്. കോമ്പൗ ണ്ടിലെ മറ്റ് കെട്ടിടങ്ങളുടെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തിരിന്നു. സൈനീകരുടെ അതിക്ര മത്തെ ചോദ്യം ചെയ്ത അതിരൂപതാ വികാര്‍ ജനറല്‍ മോണ്‍. ഫാ. ഡൊമിനിക് ജ്യോ ഡു’വിനേ ദേവാ ലയത്തിനുള്ളിലേക്ക് കൊണ്ടുപോയി മെത്രാപ്പോലീത്തക്കൊപ്പം തടഞ്ഞുവെച്ചിരിക്കുകയാണ്.

തമിഴ് വംശജരായ ഇന്ത്യാക്കാര്‍ ഭൂരിഭാഗം വരുന്ന ഇടവകയാണ് സേക്രഡ് ഹാര്‍ട്ട് ഇടവക. 2021 ഫെബ്രുവരി 1-ലെ പട്ടാള അട്ടിമറിക്കെതിരെ കാര്യമായ പ്രതിഷേധത്തിനൊന്നും ഈ ഇടവക സാക്ഷ്യം വഹിച്ചിരുന്നില്ല. ഒന്നുകില്‍ കത്തോലിക്കരോ അല്ലെങ്കില്‍ മുസ്ലീങ്ങളോ ആയിരിക്കുമെ ന്നതിനാല്‍ ബര്‍മയിലെ തമിഴ്നാട് സ്വദേശികള്‍ സദാ സൈന്യത്തിന്റേയും, ബുദ്ധിസ്റ്റ് പോരാളി കളുടേയും നോട്ടപ്പുള്ളികളാണ്. പട്ടാള അട്ടിമറിക്ക് ശേഷം ഇതുവരെ 50 കുട്ടികള്‍ ഉള്‍പ്പെടെ ആയിരത്തിഅറുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും, പന്ത്രണ്ടായിരത്തോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. .അതേസമയം പട്ടാള അട്ടിമറി ഉണ്ടായതിന് പിന്നാലേ ദേവാലയങ്ങള്‍ക്കു നേരെയുള്ള സൈന്യത്തിന്റെ അതിക്രമം പതിവാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *