Sathyadarsanam

അപക്വമായ പ്രായത്തിലെ വിവാഹം ആത്മഹത്യയിലേക്ക് നയിക്കുന്നു

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നതോടെ  ഇന്ത്യന്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്കിന് വിവാഹപ്രായവുമായുള്ള ബന്ധം വിലയിരുത്തി മന:ശ്ശാസ്ത്ര വിദഗദ്ധരും രംഗത്ത് എത്തി. അപക്വമായ പ്രായത്തിലെ വിവാഹം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നാണ് പ്രധാനകാരണമായി വിലയിരുത്തുന്നത്. അതുകൊണ്ട് രാഷ്ട്രീയമായ നിലപാടുകളല്ല, മറിച്ച് മന:ശ്ശാസ്ത്രപരമായ വിലയിരുത്തലാണ് വിവാഹപ്രായം നിശ്ചയിക്കേണ്ടത്. ദേശീയക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍സിആര്‍ബി) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം 22,372 വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്തു. 2020ല്‍ ആത്മഹത്യ ചെയ്ത 153052 പേരില്‍ 14.6 ശതമാനം പേര്‍ വീട്ടമ്മമാരാണ്. അനിയന്ത്രിതമായ ഗാര്‍ഹിക പീഡനമാണ് പ്രധാനകാരണമെന്നാണ് പ്രധാനകാരണം. അടുത്തകാലത്ത് നടന്ന ഒരു സര്‍ക്കാര്‍ സര്‍വയില്‍ പ്രതികരിച്ച മുപ്പതുശതമാനം സ്ത്രീകളും പങ്കാളിയില്‍ നിന്ന് പീഡനം നേരിടുന്നതായി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *