Sathyadarsanam

പുസ്തക പരിചയം ഗാനമഞ്ജരി

ബഹു. ജയിംസ് നങ്ങച്ചിവീട്ടിലച്ചൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള പള്ളികളിൽ ആലപിക്കുന്ന പല ഭാഷകളിലെ പ്രശസ്തമായ ഗാനങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ഗാനമഞ്ജരി. ഇതിൽ പ്രധാനമായും ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, പോളിഷ്, ലത്തീൻ തുടങ്ങിയ ഭാഷകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലോക പ്രശസ്തമായ ക്രിസ്ത്യൻ ഭക്തിഗാനങ്ങളെ പരിചയപ്പെടാനും അവയുടെ അർത്ഥം മനസിലാക്കാനും ഈ പുസ്തകം നമുക്ക് സഹായകമാണ്. ചങ്ങനാശേരി അതിരൂപതാംഗമായ ബഹു. നങ്ങച്ചിവീട്ടിലച്ചൻ വളരെ വർഷങ്ങളായി ജർമ്മനിയിലെ ബാംബർഗ് അതിരൂപതയിൽ സേവനം ചെയ്തു വരുന്നു. ചങ്ങനാശ്ശേരി മധ്യസ്ഥൻ ബുക്സ് പ്രകാശനം ചെയ്തിരിക്കുന്ന ഈ പുസ്തകം മാർത്തോമാ വിദ്യാനികേതനിൽ ലഭ്യമാണ്. ഇതിന് വില നൽകേണ്ടതില്ല. പകരം സുമനസുകൾക്ക് നാഗാലാൻ്റ്, ഒഡീഷ സംസ്ഥാനങ്ങളിലുള്ള ചില  മിഷനുകളെ സഹായിക്കുന്നതിനായി

John Bosco (Secretary)
Federal Bank, Giri Nagar Branch
IFSC- FDRL0001058
IBAN- 1058010008943

  എന്ന വിലാസത്തിൽ സംഭാവനകൾ അയക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *