
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
*കേരള യുവതികളുടെ ലഹരിബന്ധവും, നഷ്ടപ്പെട്ടിരിക്കുന്ന സ്ത്രീകളും കുട്ടികളും*
ഭീകരപ്രസ്ഥാനങ്ങളിലും ലഹരി സ്വര്‍ണ്ണക്കടത്തുകളിലും യുവതികള്‍ക്കുള്ള പങ്ക് കേരളസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. മലയാളി മനസ്സിന്റെ സ്ത്രീ സങ്കല്‍പങ്ങളൊന്നാകെ കടപുഴകി വീഴുന്നു. ഐസിസ് ഭീകരസംഘത്തിലേയ്ക്ക് മതംമാറി ചേക്കേറിയ യുവതികള്‍ കൂടാതെ കേരളത്തിലെ ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്ലുകളിലെ കണ്ണികള്‍ സ്ത്രീകളാണെന്നുള്ളതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ നടന്ന അറസ്റ്റ് തെളിയക്കുന്നത്. കൊച്ചിയില്‍ എംഡിഎംഎ ലഹരിയുമായി അറസ്റ്റു ചെയ്യപ്പെട്ടവരിലും രണ്ടു സ്ത്രീകള്‍.
കണ്ണൂരില്‍ അറസ്റ്റിലായ മിസ സിദ്ദിഖ്, ഷിഫ ഹാരീസ് എന്നീ യുവതികളുടെ ഐഎസ് ബന്ധങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിസ്സാരവല്‍ക്കരിച്ചു. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല സ്ത്രീകളിലൂടെയുള്ള സ്ലീപ്പര്‍ സെല്ലുകളും കേരളത്തില്‍ സജീവമാണെന്നു തെളിയിക്കുന്നതാണിവരുടെ അറസ്റ്റ്. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്നപേരില്‍ 7 പേരടങ്ങുന്ന സംഘമാണ് ഭീകരവാദപ്രചരണം നടത്തുന്നുവെന്നാണ് എന്‍ഐഎ ഈ അറസ്റ്റില്‍ ആവര്‍ത്തിച്ചു പറയുന്നത്.
കേരളത്തിന്റെ സാംസ്‌കാരികത്തനിമയെപ്പോലും ചോദ്യം ചെയ്ത് ലഹരിവിപണിയിലെ ഇടനിലക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കുന്ന നിശാപാര്‍ട്ടികളിലെയും റേവ് പാര്‍ട്ടികളിലെയും പെണ്‍സാന്നിധ്യങ്ങളും ഈ നാടിന്റെ സ്ത്രീമുഖം വികൃതമാക്കുന്നു. വഴിതെറ്റുന്ന ഈ നാടിനെക്കുറിച്ച് വിലപിക്കാനോ നേര്‍വഴിയിലേയ്ക്ക് നയിക്കാനോ അന്തിച്ചര്‍ച്ചകളിലെ അടിമകള്‍ക്കോ സ്വയം അവരോധിത സാംസ്‌കാരിക നേതാക്കള്‍ക്കോ സാധിക്കാതെ പോകുന്നതും നൊമ്പരപ്പെടുത്തുന്നു.
*സ്ത്രീകളും കുട്ടികളുമെവിടെ?*
കേരളത്തില്‍ നിന്ന് കാണാതെ പോയിട്ടുള്ള അഥവാ നഷ്ടപ്പെട്ടിരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ ദേശീയ ക്രൈം ബ്യൂറോയും കേരള പോലീസും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. *2016ല്‍ 7435 പേര്‍, 2017ല്‍ 9202, 2018ല്‍ 11536, 2019ല്‍ 12802 എന്നിങ്ങനെ പോകുന്നു കേരള പോലീസ് നല്‍കുന്ന കാണാതെ പോയ പൗരന്മാരുടെ എണ്ണം.*
ദേശീയ ക്രൈം ബ്യൂറോ കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നു കാണാതെ പോയിരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. *2016ല്‍ 1524, 2017ല്‍ 1568, 2018ല്‍ 1991 എന്നിങ്ങനെയാണ് കുട്ടികളുടെ കണക്കെങ്കില്‍ 2016ല്‍ 4926, 2017ല്‍ 6076, 2018ല്‍ 7839 എന്നതാണ് സ്ത്രീകളുടെ എണ്ണം*. ഇത് സര്‍ക്കാര്‍ രേഖകളിലെ ഔദ്യോഗിക കണക്കുകളെങ്കില്‍ ഇതിലും പതിന്മടങ്ങായിരിക്കും യാഥാര്‍ത്ഥ്യം. ഇവരെവിടെപ്പോയി, എങ്ങനെ നഷ്ടപ്പെട്ടു എന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളായി നിലനില്‍ക്കുമ്പോള്‍ വിരല്‍ചൂണ്ടുന്നത് രാജ്യാന്തര ഭീകര തീവ്രവാദപ്രസ്ഥാനങ്ങളിലേയ്ക്കും മയക്കുമരുന്ന് മാഫിയകളിലേയ്ക്കുമാണ്










Leave a Reply