കെത്രയ ഓപ്പറേഷൻ
കാശ്മീര്‍-കാബൂള്‍-കേരള ഓപ്പറേഷന്‍ അഥവാ കെത്രയ ഓപ്പറേഷന്റെ പിന്നാമ്പുറങ്ങളും നിസാരവല്‍ക്കരിക്കരുത്. പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള കാശ്മീര്‍ ഭീകരതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യാഥാര്‍ത്ഥ്യമെന്താണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ഫലംകാണുന്നുവെന്നാണിപ്പോള്‍ പുറംലോകമറിയുന്നത്. ദിവസംതോറുമുള്ള മാധ്യമചര്‍ച്ചകളിലിപ്പോള്‍ കാശ്മീരിലെ രക്തച്ചൊരിച്ചിലുകളും ക്രൂരകൊലപാതകങ്ങളും കുറഞ്ഞിട്ടുണ്ടെന്നുള്ളത് ആശ്വാസകരം. പക്ഷേ ചിതറിക്കപ്പെട്ട് കാശ്മീരില്‍ നിന്ന് പലായനം ചെയ്യപ്പെട്ട ജനവിഭാഗങ്ങളുണ്ട്. പ്രത്യേകിച്ച് കാശ്മീരി പണ്ഡിറ്റുകള്‍. ഒരുകാലത്ത് തേനും പാലുമൊഴുകിയ ആപ്പിള്‍ദേശത്ത് ശാന്തിയും സമാധാനവും പകര്‍ന്നേകി ജീവിച്ചവര്‍. ഇവരുടെ ഇടയിലേയ്ക്കാണ് ഭീകരപ്രസ്ഥാനങ്ങള്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ കടന്നുവന്നത്. ഇന്ത്യയുടെ വടക്ക് ശോഭിച്ചുനിന്ന കാശ്മീരില്‍ നടമാടിയ ഭീകരതാണ്ഡവം ഇന്നിപ്പോള്‍ തെക്ക,് കേരളത്തിനെ ലക്ഷ്യം വെയ്ക്കുന്നോ? കാശ്മീരില്‍ പണ്ഡിറ്റ് വിഭാഗമെങ്കില്‍ കേരളത്തില്‍ ആര് എന്ന് വായിച്ചറിയുവാന്‍ സാക്ഷരതയുള്ള മലയാളിക്കറിയാം. ആഗോള ഭീകരതയുടെ ആദ്യന്തിക ലക്ഷ്യം ഒരുമതവിഭാഗത്തെ ഉന്മൂലനം ചെയ്ത് ഭീകരരുടെ ലോകമതം സ്ഥാപിക്കുകയാണ്. കാശ്മീരിന്റെ ദുരന്തവും കാബൂള്‍ നല്‍കുന്ന പാഠവും താലിബാനില്‍ മുഴങ്ങിയ മലയാളി ശബ്ദങ്ങളും നല്‍കുന്ന സൂചനകളും അപകടങ്ങളും തിരിച്ചറിഞ്ഞ് സംരക്ഷണ കവചമൊരുക്കുന്നില്ലെങ്കില്‍ കേരളം കാണാനിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.
(ഭീകരവാദം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക്: നാളെ)
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍










Leave a Reply