Sathyadarsanam

ഹാഗിയ സോഫിയ- ലോകത്തിന്റെ കണ്ണുനീർ.. വിങ്ങുന്ന ഓർമ്മകൾക്ക് ഒരു വയസ് പൂർത്തിയാകുന്നു

ലോകമാസകലമുള്ള ക്രൈസ്തവരുടെ ഹൃദയത്തിൽനിന്നും വേദനയുടെയും അനീതിയുടെയും നഷ്ടപെടലിന്റെയും ഗദ്ഗദമുയരുമ്പോൾ മതതീവ്രവാദികളുടെ വിജയാരവം മുഴങ്ങികേൾക്കുന്നു.

ഹാഗിയ സോഫിയ, ‘ശില്പവിദ്യയുടെ ചരിത്രം തിരുത്തിയ നിർമ്മിതി’ എന്ന് പേരുള്ള ഈ ക്രൈസ്തവ ദേവാലയം ഇസ്ലാം മതം രൂപപെടുന്നതിനും മുൻപ് AD 537 ൽ നിർമ്മിക്കപെട്ടതാണ്. ഈ കത്തീഡ്രൽ ദേവാലയം 1000 വർഷത്തോളം ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവദേവാലയമായിരുന്നു. 1453 ൽ ഓട്ടോമൻ സുൽത്താൻ രാജ്യം കീഴടക്കിയപ്പോളാണ് ഈ ദേവാലയത്തെ ഒരു മോസ്‌ക്കായി മാറ്റിയത്.പിന്നീട് 1935 ൽ ഇതിനെ മ്യുസിയമാക്കിമാറ്റി. 1931 ൽ പുറത്തിറക്കിയ ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ദേവാലയം എന്ന ഖ്യാതികൂടി ഇതിനുണ്ട് .

ക്രൈസ്തവരുടെ അഭിമാനമായ ഈ ദേവാലയം മോസ്കാക്കി മാറ്റുന്നു എന്ന വാർത്തയോട് മാർപാപ്പ വേദനയോടെ പ്രതികരിച്ചത് ഇപ്രകാരമാണ്, ‘എന്റെ ചിന്തകൾ ഇസ്‌താംപുളിലേക്കു പോകുന്നു, ഹാഗിയ സോഫിയയെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ അസ്വസ്ഥപ്പെടുത്തുന്നു’.
മതസൗഹൃദത്തിലൂടെ ലോകസമാധാനം സംജാതമാക്കാനായി വിശാലമനസ്സോടെ സഭയുടെ വാതിലുകൾ തുറന്നിട്ട ആ വലിയ പിതാവ് നന്ദികേടിന്റെ വേദനയിൽ വിങ്ങിപൊട്ടിയപ്പോൾ ലോകമാസകലമുള്ള ക്രൈസ്തവരുടെ ഹൃദയവും തകർന്നിരുന്നു.

എന്തുകൊണ്ടാണ് ഇത് നമ്മെ ഏറെ ആകുലപ്പെടുത്തുന്നത്?
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല…
ക്രൈസ്തവരുടെ ക്ഷമയും വിശാലമനസ്കതയും കുബുദ്ധികൾ ചൂഷണം ചെയ്‌യുന്നു…
ലോകം സമാധാനത്തെക്കാളും മതനിരപേക്ഷതയെക്കാളും മതതീവ്രവാദത്തിലേക്കു പോകുന്നതിന്റെ പ്രത്യക്ഷമായ ലക്ഷണം..
സമാധാനത്തിന്റെ സന്ദേശവാഹകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇസ്ലാം നാമധാരികളുടെ അർത്ഥപൂർണ്ണമായ മൗനവും സന്തോഷവും നമ്മെ ഭയപ്പെടുത്തുന്നു…
മതതീവ്രവാദം നമ്മുടെ ചുറ്റും താണ്ഡവമാടുമ്പോൾ മതവിരോധികളായ ഭരണകൂടം അധികാരത്തിനും പണത്തിനുമായി അവരോടു കൂട്ടുകൂടുന്ന അപകടകരമായ കാഴ്ച നമ്മെ ഭീതിപ്പെടുത്തുന്നു.

ഹാഗിയ സോഫിയ ഒരു ഓർമ്മപ്പെടുത്തലാണ്…
ഇത് ആദ്യത്തെയോ അവസാനത്തെയോ പിടിച്ചെടുക്കലല്ല,
പിടിച്ചെടുക്കലിന്റെയും കീഴ്പെടുത്തലിന്റെയും ആധുനിക ആത്മീയ രൂപമാണിത്,
ലോകം മുഴുവൻ പിടിച്ചെടുക്കാനായുള്ള ദുഷ്ടശക്തികളുടെ പടയോട്ടത്തിന്റെ ഒരു രൂപം,
തിന്മയുടെ ശക്തികളെ തിരിച്ചറിയുക …..
വിവേകത്തോടെ പ്രതികരിക്കുക…

Leave a Reply

Your email address will not be published. Required fields are marked *