Sathyadarsanam

ഇന്ന് ലോക പുകയില വിരുദ്ധ ദിനം… ഭേദിക്കാം, പുകയുടെ വലയം…

മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. 1987 ല്‍ ലോക ആരോഗ്യ സംഘടനയാണ് പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനായി ദിനം ആചരിച്ച് തുടങ്ങിയത്.

ക്യന്‍സര്‍, പ്രമേഹം, ശ്വസന സബന്ധമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ മരണത്തിന് തന്നെ കാരണമാകുന്ന നിരവധി രോഗങ്ങളാണ് പുകവലി ശീലം വരുത്തി വെക്കുന്നത്.

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടില്‍ ഏറെ ആസക്തിയുണ്ടാക്കുന്നതിനാല്‍ തന്നെ പുകയില ഉപയോഗിക്കുന്നവര്‍ ഇതിന് അടിമയാകുന്നു. അതിനാല്‍ തന്നെ ഈ ശീലം ഉപേക്ഷിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എന്നാല്‍ മികച്ച പിന്തുണ നല്‍കുന്ന സംവിധാനത്തിലൂടെയും പരീക്ഷിച്ച് നോക്കിയ രീതികളിലൂടെയും ക്രമേണ പുകയില ഉപയോഗിക്കുന്ന ശീലത്തെ നിന്നും ഒരാള്‍ക്ക് മറികടക്കാനാകും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവിത രീതിയില്‍ പലരും മാറ്റം വരുത്താന്‍ തയ്യാറാവുകയും ശരീരത്തിന് അപകടകരമായ ശീലങ്ങള്‍ ഒഴിവാക്കാന്‍ താല്‍പര്യപ്പടുകയും ചെയ്യുന്നുണ്ട്. പുകവലി ശീലമാക്കിയ ധാരാളം പേരും ഈ കൂട്ടത്തിലുണ്ട്. കോവിഡ് വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുക എന്ന കാരണം കൊണ്ടും പുകവലി ഉപേക്ഷിക്കുക എന്നത് ഇക്കാലത്ത് വലിയ പ്രധാന്യം അര്‍ഹിക്കുന്നു.

ഫാ. ബെന്നി നിരപ്പേല്‍
ഡയറക്ടര്‍, TSSS

Leave a Reply

Your email address will not be published. Required fields are marked *