നമ്മൾ ബൈബിളിൽ ലേഖനങ്ങൾ വായിക്കാറുണ്ട് പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ പത്രോസ് ശ്ലീഹായുടെ ലേഖനങ്ങൾ യാക്കോബ് യൂദാ യോഹന്നാൻ തുടങ്ങിയവരുടെ ലേഖനങ്ങൾ എന്നിവ നമുക്ക് പുതിയനിയമത്തിൽ കാണാൻ സാധിക്കും.
ഈ ലേഖനങ്ങൾ ശിഷ്യന്മാർ സഭയ്ക്ക് നൽകിയിട്ടുള്ള പ്രബോധനങ്ങൾ ആണ് ഈശോ ലോകത്തിലേക്ക് വന്ന് ദൈവീക പ്രബോധനങ്ങൾ നൽകി സഭ രൂപീകരിച്ചു. ഈശോയുടെ സ്വർഗ്ഗാരോഹണ സമയത്ത് ശിഷ്യന്മാർക്ക് ഈശോ ഈ പ്രബോധന ദൗത്യം ഏൽപ്പിച്ചു നൽകി. നിങ്ങൾ ലോകം മുഴുവൻ പോയി സകല ചിന്തകളോടും സുവിശേഷം പ്രസംഗിക്കുക…… എന്ന തിരുവചനം നമുക്ക് അറിയാമല്ലോ. അത് അനുസരിച്ച് ശ്ലീഹന്മാർ ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു ശേഷം ഈശോയുടെ പ്രബോധനങ്ങളുടെ തുടർച്ചയായി തങ്ങളുടെ പ്രബോധനം ആളുകൾക്ക് നൽകിപ്പോന്നു. അവയിൽ പലതും എഴുതി സൂക്ഷിച്ചു അതാണ് ഇന്ന് നാം പുതിയനിയമത്തിൽ കാണുന്ന ലേഖനങ്ങൾ. ശ്ലീഹന്മാരുടെ കാലശേഷവും അവരുടെ പിൻഗാമികളായ മാർപ്പാപ്പമാരും മെത്രാന്മാരും ഈ പ്രബോധന ദൗത്യം സഭയിൽ തുടർന്നുപോരുന്നു. ഓരോ കാലത്തെയും സാഹചര്യങ്ങൾക്ക് അനുസൃതമായി ഇങ്ങനെ പ്രബോധനങ്ങൾ നൽകുന്നതിനുവേണ്ടി മെത്രാന്മാർ എഴുതുന്നതാണ് നമ്മൾ പള്ളികളിൽ വായിക്കുന്ന ഇടയലേഖനങ്ങളും സർക്കുലറുകളും.
ഇതുപോലെതന്നെ മാർപാപ്പയും കത്തോലിക്കാസഭ മുഴുവന് വേണ്ടിയും ലോകത്തിനുവേണ്ടിയും പ്രബോധനങ്ങൾ നൽകാറുണ്ട്. ഇവ പല തരത്തിൽ ഉണ്ടെങ്കിലും രണ്ടുതരത്തിലുള്ള ആണ് ഏറ്റവും പ്രധാനപ്പെട്ടത് അതിൽ ആദ്യത്തേത് അപ്പോസ്തോലിക പ്രബോധനങ്ങൾ അഥവാ Apostolic Exhortations ആണ് . രണ്ടാമത്തേത് ചാക്രികലേഖനങ്ങൾ അഥവാ Encyclicalsആണ്.
ഇവ രണ്ടും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്. അപ്പോസ്തോലിക പ്രബോധനങ്ങൾ ആളുകളെ ചില പ്രത്യേക കാര്യങ്ങൾ പ്രത്യേകിച്ച് ആത്മീയ കർത്തവ്യങ്ങൾ ഉത്സാഹത്തോടെ ചെയ്യുന്നതിന്ന് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്. ഉദാഹരണത്തിന് ആളുകളിൽ ബൈബിൾ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വെർബും ദോമിനി അഥവാ ദൈവവചനം എന്ന അപ്പസ്തോലിക പ്രബോധനം ബനഡിക്ട് പതിനാറാമൻ പാപ്പ എഴുതുകയുണ്ടായി.
ചാക്രിക ലേഖനങ്ങൾ അപ്പോസ്തോലിക പ്രബോധനങ്ങളെക്കാൾ പ്രധാനപ്പെട്ടവയാണ് കാരണം അത് വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചുള്ള വിശദീകരണം ആണ്. സഭയിൽ ചില വിശ്വാസ കാര്യങ്ങളെ കുറിച്ച് വ്യാപകമായ സംശയങ്ങൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമായി വരുമ്പോഴോ മാർപ്പാപ്പ ചാക്രിക ലേഖനങ്ങൾ എഴുതുന്നു.വിശ്വാസ പരമല്ലെങ്കിലും വളരെ പ്രധാനപ്പെട്ട വിഷയങ്ങളെ സൂചിപ്പിക്കുന്നതിന് വേണ്ടിയും ചാക്രികലേഖനങ്ങൾ എഴുതാറുണ്ട്.
ഫ്രത്തേലി തൂത്തി ഒരു സാമൂഹിക പ്രാധാന്യമുള്ള ചാക്രികലേഖനം അഥവാ സാമൂഹിക ലേഖനമാണ് (social encyclical)










Leave a Reply