കേരള സംസ്ഥാനത്ത് മാത്രമേ മുഴുവൻ മുസ്ലീം വിഭാഗക്കാര്‍ക്ക് സംവരണമുള്ളൂയെന്നും മറ്റ് സംസ്ഥാനങ്ങളില്‍ വളരെ ചെറിയ തോതിലാണ് സംവരണ ആനുകൂല്യമുള്ളൂയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സാമ്പത്തിക സംവരണത്തിനെതിരെ വലിയ തോതില്‍ ചന്ദ്രഹാസമിളക്കിവരുന്ന ഒരു പാര്‍ട്ടിയെ നാം കാണുന്നുണ്ട്. അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയാണ്. അവരുടെ പേരിന്റെ ആദ്യഭാഗം ഇന്ത്യന്‍ യൂണിയനാണ്. ഈ ഇന്ത്യന്‍ യൂണിയനില്‍ മുസ്ലീമിന് എല്ലാവര്‍ക്കും സംവരണാവകാശമുള്ള സംസ്ഥാനങ്ങള്‍ എത്രയുണ്ട്? നമ്മുടെ കേരളമല്ലാതെ എവിടെയാണത് ചൂണ്ടിക്കാണിക്കാനുള്ളത്? കേരളം വിട്ടാലുള്ള അവസ്ഥയെന്താ? ചെറിയൊരു വിഭാഗം ചിലയിടത്ത് സംവരണത്തിന് അര്‍ഹരാണ്.
ഇന്ത്യയിലെ മഹാഭൂരിഭാഗം മുസ്സീങ്ങളും ജാതി സംവരണത്തിന് അര്‍ഹതയില്ലാത്തവരാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്യത്താകെയുള്ള മുസ്ലീമിനെയെടുത്താല്‍ കേരളം ഒഴിച്ചുള്ള ഇടങ്ങളില്‍ മഹാഭൂരിഭാഗം പേര് സംവരണേതര വിഭാഗമാണ്. ആ സംവരണേതര വിഭാഗത്തില്‍ പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഹിന്ദുക്കളിലെ മുന്നോക്ക വിഭാഗത്തിലുള്ളവരുണ്ട്. ക്രൈസ്തവരിലെ മുന്നോക്ക വിഭാഗത്തില്‍ പെട്ടവരുണ്ട്. മറ്റെല്ലാ മതത്തിലേയും മുന്നോക്ക വിഭാഗത്തില്‍ പെട്ടവരുണ്ട്. ഒരു മതത്തിലും പെടാത്തവരുണ്ട്. ജാതിയും മതവുമില്ലാത്ത ഒരു കൂട്ടര്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. അവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും. പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നത്. ഈ വിഭാഗത്തിന് സംവരണത്തിന് അര്‍ഹതയില്ലെന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ല.
തെറ്റിദ്ധാരണയുണ്ടാക്കുന്നത് നല്ലതല്ല. പാവപ്പെട്ടരില്‍ ചിലര്‍ക്ക് ആശങ്കയുണ്ട്. നിലവിലുള്ള ആരുടെ സംവരണ അവകാശവും ഹനിക്കപ്പെടില്ല. ആരും തെറ്റിദ്ധരിക്കപ്പെടരുത്. ഒരു നേരിയ ശതമാനം പോലും ഹനിക്കപ്പെടില്ല. ആ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സാമ്പത്തിക സംവരണത്തെ ശക്തമായി അനുകൂലിച്ചവരാണ് ഞങ്ങള്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള തെരഞ്ഞെടുപ്പില്‍ ഇതൊരു വിഷയവുമായിരുന്നു. 10 ശതമാനം നടപ്പാക്കുന്നതിന് ഭരണഘടനാ ഭേദഗതി വേണമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. യുഡിഎഫിന്റെ പ്രകടനപത്രികയിലും ഇത് സ്ഥാനം പിടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അവസരം കിട്ടിയത് ദേവസ്വം ബോര്‍ഡിലാണ്. രാജ്യത്ത് ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ ഭേദഗതി വന്നു. അത് നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.










Anonymous
5