ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലെയും കുടുംബങ്ങൾക്കായി നവംബർ 25 ബുധനാഴ്ച മുതൽ 28 ശനിയാഴ്ച വരെ ഓൺലൈനായി കുടുംബ വിശുദ്ധീകരണ ധ്യാനം ക്രമീകരിച്ചിരിക്കുന്നു. വൈകുന്നേരം 6 മുതൽ 8: 30 വരെയാണ് ധ്യാന സമയം. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ബഹു. ബിനോയ് കരിമരുതുങ്കൽ അച്ചനാണ് ധ്യാനം നയിക്കുന്നത്. . കോവിഡ് 19 മഹാമാരി മൂലം ഇടവക ദൈവാലയങ്ങളിൽ വാർഷികധ്യാനം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ഓരോ ഭവനവും ദൈവാലയമായി കണ്ട് ദൈവസാന്നിധ്യവും ശക്തിയും കൂടുതലായി അനുഭവിക്കുവാനുള്ള അവസരമായി കുടുംബവിശുദ്ധീകരണ ധ്യാനത്തെ കണ്ടുകൊണ്ട് ക്രിസ്തീയ വിശ്വാസത്തിൽ ആഴപ്പെടണമെന്ന് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് അറിയിച്ചു.
അതിരൂപതയുടെ യൂടൂബ് ചാനലായ മാക് ടിവി വഴി ധ്യാനം വിശ്വാസികളിലേയ്ക്ക്
എത്തിക്കുന്നതാണ്.
സമയ ക്രമീകരണം
6:00 pm റംശാ
6:30 pm ഗാനശുശ്രൂഷ, വചനപ്രഘോഷണം
8:00 pm ആരാധന








Anonymous
5