Sathyadarsanam

ചങ്ങനാശേരി അതിരൂപതാസമിതി നില്‍പ്പുസമരം നടത്തി.

സംവരണേതര വിഭാഗങ്ങള്‍ക്കുള്ള പത്തുശതമാനം സാമ്പത്തിക സംവരണം അട്ടിമറിക്കുന്ന സമീപനങ്ങള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തിരുവനന്തപുരം ഓഫീസിനു മുന്‍പില്‍ പ്രതിഷേധ നില്‍പ്പുസമരം നടത്തി. ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ ലഭിക്കേണ്ട പത്തുശതമാനം സംവരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ ഉയർത്തി സാമ്പത്തിക സംവരണം ലഭിക്കുവാന്‍ അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്കുള്ള വരുമാന പരിധി 8 ലക്ഷമായും ഭൂപരിധി 5 ഏക്കറായും പുനര്‍ നിശ്ചയിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നില്‍പ്പുസമരം ഉദ്ഘാടനം ചെയ്ത കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഉദ്യോഗ നിയമനമേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള സംവരണ-സര്‍വ്വീസ് ചട്ടങ്ങളിലും റിസര്‍വ്വേഷന്‍, റൊട്ടേഷന്‍ ചാര്‍ട്ടുകളിലും ആവശ്യമായ ഭേദഗതികള്‍ പി.എസ്.സി. നാളിതുവരെ വരുത്താത്തത് പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *