Sathyadarsanam

ചങ്ങനാശ്ശേരി കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു

ആദിവാസികളുടെയും മറ്റ് അധഃകൃതരുടെയും അവകാശങ്ങൾക്കു വേണ്ടി പോരാടിയ ഫാ.സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും സ്റ്റാൻ സ്വാമിയെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി റവന്യൂ ടവറിനു മുൻപിൽ നടത്തിയ നിൽപ്പു സമരം ചങ്ങനാശ്ശേരി കത്തീഡ്രൽ വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.ജോർജ്ജ് വർക്കി, കുഞ്ഞപ്പൻ പി.സി, വിന്നി ജോർജ്ജ്, അരുൺ തോമസ്,മേരിക്കുട്ടി പാറക്കടവിൽ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *