ആഷ്ലി മാത്യു
ഗാന്ധിജയന്തി ദിനത്തില്‍ പുത്തന്‍ വിദ്യാഭ്യാസ രീതിക്ക് തുടക്കം കുറിക്കുകയാണ് കേരള സര്‍ക്കാര്‍. കേരളിയര്‍ക്ക് സ്വന്തമായി ഒരു യൂണിവേഴ്‌സിറ്റി കൂടി നിലവിൽ വരുന്നു. വിദ്യകൊണ്ട് പ്രഭുദ്ധരാക്കാന്‍ ആഹ്വാനം ചെയ്ത നവോദ്ധാനനായകന്‍ ശ്രീനാരായണ ഗുരുവിന്‍റെ നാമധയത്തില്‍ കൊല്ലം ആസ്ഥനാമായാണ് സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികളെ സംമ്പന്ധിച്ചിടത്തോളം വളരെ സന്തോഷമുളവാക്കുന്ന വാര്‍ത്ത തന്നെയാണിത്. കൂടാതെ യൂഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അറബിക്ക് സര്‍വകലാശാലയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.
എന്നാല്‍ ഈ സര്‍ക്കാര്‍ മനപ്പൂര്‍വം മറന്നു പോയൊരു പേരാണ് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെത്.അതു പോലെ തന്നെ ധാരാളം ക്രിസ്ത്യൻ മിഷണറിമാരുടെതും. ഈ പേരുകൾ ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കേണ്ട കാര്യമെന്തെന്ന് ചിലരെങ്കിലും ഇവിടെ ചോദിക്കും. കേരളീയര്‍ക്ക് പള്ളിയോടു ചേര്‍ന്നുള്ള പള്ളിക്കൂടങ്ങളും സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണവും ജാതിമത വര്‍ണ വര്‍ഗ ഭേതമന്യേ വിദ്യയും പകര്‍ന്നു നല്‍കിയ വി. കുര്യാക്കോസ് അച്ചന്‍ൻ്റെ പേര് ഈ സന്ദര്‍ഭത്തില്‍ അല്ലാതെ പിന്നെ എപ്പോള്‍ പരാമര്‍ശിക്കും. വര്‍ണ വിവേചനം കേരളത്തില്‍ കൊടികുത്തി വാണിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലാണ് അച്ചന്‍ ഏവര്‍ക്കും ഒരൊറ്റ വിദ്യഭാസം എന്ന ആശയം മുമ്പാട്ട് വെച്ചത്. ആ കാലയളവില്‍ ജാതിവ്യവസ്ഥ മൂലം വിദ്യാഭ്യാസം ലഭിക്കാതെ പോയ അനേകര്‍ക്ക് അച്ചന്‍ മൂലം വിദ്യാഭ്യാസം ലഭിച്ചിരുന്നു. പില്‍ക്കാലത്ത് പള്ളിയോടു ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ എന്ന ആശയവും ഇതിനോട് ചേര്‍ന്ന് ഉരുത്തിഞ്ഞു വന്നതാണ്. എന്നാല്‍ പിന്നീട് പള്ളിക്കൂടങ്ങള്‍ മാറി സ്‌കൂളുകള്‍ വന്നപ്പോള്‍ വി. കുര്യാക്കോസ് അച്ചനും അദ്ദേഹത്തിന്‍റെ ഏകീകൃത വിദ്യാഭ്യാസനയവും ഓര്‍മകളില്‍ പോലും ഇല്ലാണ്ടായി. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സവര്‍ണര്‍ അവര്‍ണര്‍ വ്യത്യാസം നിലനിൽക്കുമായിരുന്നു.
വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ഇന്നത്തെ സര്‍ക്കാരിന്‍റെ ഓര്‍മ്മകളില്‍ പോലും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ അറിയിപ്പ്. ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശലയും ഒപ്പം അറബിക്ക് സര്‍വകലാശാല പരിഗണനയിലും. കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്ത് കാര്യമായ സംഭാവനകളൊന്നും നല്‍കാത്ത ഒരു സമുദായത്തെ പ്രീണിപ്പിക്കാനും അവരുടെ മതത്തെ വളര്‍ത്താനും നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേരളിയര്‍ക്ക് പുത്തന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുകയും ചെയ്ത വി. കുര്യാക്കോസ് അച്ചന്‍റെയൊ മറ്റ് ക്രിസ്ത്യൻ മിഷണറിമാരുടെയൊ പേരു പോലും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. അതോടൊപ്പം ഭാരതത്തിന്‍റെ യശസ് വാനോളം ഉയര്‍ത്തിയ വി. അത്ഭോന്‍സാമയുടെ പേരില്‍ പോലും യാതൊരുവിധ ചെയറുകളൊ സ്റ്റഡി സെന്‍ററുകളൊ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളിൽ സ്ഥാപിച്ചിട്ടില്ല.
കേരളത്തില്‍ നിലവിലുള്ള സര്‍വകലാശാലകളില്‍ ഒക്കെ വിവിധ മുസ്ലീം സ്റ്റഡിസെന്‍റര്‍കൾ, മുസ്ലീം നാമധാരി ചെയറുകള്‍ എന്നിവ നല്‍കി വരുന്നു.. . എന്നാല്‍ ഒരു യാണിവേഴ്യിറ്റിയിലും ക്രിസ്ത്യന്‍സിനു മാത്രമായി അവരുടെ പിന്നോക്ക അവസ്ഥയെ കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ഇല്ല.
ഈ സര്‍ക്കാര്‍ അധികാരത്തിലേറ്റതില്‍ പിന്നെ ക്രൈസ്തവരെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടുകള്‍ ആണ് സ്വീകരിക്കുന്നത്. സമീപകാലത്ത് നടന്ന കര്‍ഷക പ്രക്ഷോഭവും ഇതര റാലികളും ഇതിനു ഉദാഹരണങ്ങളാണ്. സര്‍ക്കാര്‍ ഒരോ മതവിഭാഗത്തിനും പ്രത്യേക ആനുകൂല്യങ്ങളള്‍ നല്‍കിക്കോളൂ. പക്ഷെ കേരളീയ ചരിത്രത്തില്‍ മാറ്റി നിര്‍ത്താര്‍ത്താനാവാത്ത സംഭാവനകള്‍ നല്‍കിയ കൈസ്തവരെ അവഗണിക്കാതിരുന്നൂടെ. ഇനിയും ഈ അവഗണന ക്രൈസ്തവര്‍ എത്ര നാൾ സഹിക്കണം.










Leave a Reply