കൊറോണാ ഭീതി ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വളരെ പ്രശസ്തമായിരിക്കുന്ന ഒരു വാക്കാണ് ക്വാറന്‍റെെന്‍. ഈ വാക്ക് എല്ലാവരുംതന്നെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ അര്‍ത്ഥം പലര്‍ക്കും അറിയില്ല. എന്നാല്‍ മാര്‍ത്തോമാ നസ്രാണികളുടെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥവും മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ ഗ്രന്ഥവുമായ പാറേമാക്കല്‍ തോമാകത്തനാര്‍ 230 ല്‍ അധികം വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ ‘വര്‍ത്തമാന പുസ്തക’ത്തില്‍ ഇതു വിശദമായി വിവരിക്കുന്നുണ്ട്. ഇതിലെ വിവരണം ഇപ്രകാരമാണ്.
‘ക്വാറെന്‍റെെന്‍ എന്നാല്‍ എന്ത്? നമ്മുടെ ജനങ്ങളുടെ അറിവിനായിട്ട് അതിവിടെ പ്രത്യേകം എഴുതാം.അതായത് ജനോവയിലും മറ്റ് യൂറോപ്യന്‍ നഗരങ്ങളിലും തങ്ങളുടെ ജനങ്ങളുടെ ഗുണത്തിനും രക്ഷയ്ക്കും വേണ്ടി നഗരത്തിന് പുറത്ത് തുറമുഖത്തോട് ചേര്‍ത്ത് ലസറെത്ത എന്ന ഒരു മന്ദിരം പണിതീര്‍ത്തിട്ടുണ്ട്.തുര്‍ക്കി നാട്ടില്‍ നിന്നോ പകര്‍ച്ചവ്യാധിയുണ്ടെന്ന് സംശയമുളള മറ്റ്നാടുകളില്‍ നിന്നോ പകര്‍ച്ചവ്യാധി ഉണ്ടാകാമെന്ന സാഹചര്യങ്ങളില്‍ക്കൂടി കടന്നു പോന്ന കപ്പലുകളില്‍നിന്നോ വരുന്ന ആളുകള്‍ ഒരു നിശ്ചിത ദിവസം വരെ നഗരിയില്‍ കടന്നുകൂടാ.പിന്നെ ഈ ദിവസങ്ങള്‍കഴിയുവോളം തങ്ങളുടെ കപ്പലില്‍ത്തന്നെയോ ലാസറെത്ത എന്ന പേരില്‍ അറിയപ്പെടുന്ന മേല്‍പ്പറഞ്ഞ മന്ദിരത്തിലോ പാര്‍ക്കണം. വിശേഷിച്ചും പകര്‍ച്ചവ്യാധിയുമായി വരുന്ന കപ്പലുകളാണെങ്കില്‍ കുറഞ്ഞത് നാല്‍പത്ദിവസമെങ്കിലും കഴിയുന്നത് വരെ കരയ്ക്കിറങ്ങാതെ പാര്‍ത്തേ മതിയാകു.അതിനാല്‍ ഈ ദിവസങ്ങള്‍ക്കു നാല്‍പത് ദിവസമെന്നര്‍ത്ഥമുളള ക്വാറെന്‍റെെന്‍ എന്ന നാമധേയം ചൊല്ലിവരുന്നു.’
(39 -ാം അദ്ധ്യായം)










Leave a Reply