Sathyadarsanam

ക്രൈസ്തവ സമൂഹത്തിന് ഉണങ്ങാത്ത മുറിവായി ഹാഗിയാ സോഫിയാ.

ഹാഗിയാ സോഫിയാ (പരിശുദ്ധ ജ്ഞാനം) പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ മശിഹാക്കാലം 541 ൽ ആണ് ബൈസൻറ്റീനിയൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ പണികഴിപ്പിച്ചത്.

900 വർഷക്കാലം ലോകത്തിലെ ഏറ്റവും വലിയ പള്ളിയും ബൈസന്റൻ പാത്രയാർക്കീസിന്റെ ആസ്ഥാന കത്തീഡ്രലും ആയിരുന്നു ഹാഗിയാ സോഫിയാ. ഒട്ടോമൻ ഖിലാഫത്തിന്റെ പൈശാചിക അധിനിവേശത്തിന്റെ ഫലമായി കോൺസ്റ്റാൻറിനോപ്പിൾ തകർക്കപ്പെടുകയും 1453ൽ സുൽത്താൻ മെഹ്മത് രണ്ടാമാനാൽ ഹാഗിയാ പള്ളിയെ മസ്ജിദ് ആക്കുകയും ചെയ്തു. പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ബൈസന്റൻ ഓർത്തഡോകസ് സഭയുടെ അതിമനോഹരമായ ഐക്കണുകൾ മായ്ച്ചുകളയപ്പെടുകയും ചെയ്തു.

1920 കളിൽ ഒട്ടോമൻ ഖിലാഫത്ത് തകർത്തെറിയപ്പെടുകയും തുടർന്നു ആധുനിക തുർക്കിയുടെ പിതാവ് കമാൽ അത്താതുർക്ക് ഹാഗിയാ സോഫിയയെ 1934 ൽ ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു.

അന്താരാഷ്ട്രസമൂഹത്തിന്റെയും UNESCOയുടെയും എതിർപ്പിനെ അവഗണിച്ച് കടുത്ത മതവാദിയും തീവ്ര ചിന്താഗതിക്കാരനുമായ തുർക്കി പ്രസിഡന്റ് റജബ് എർഡോഗൻ ഹാഗിയ സോഫിയയെ വീണ്ടും മസ്ജിദ് ആക്കുവാനുള്ള ഉത്തരവിൽ ജൂലൈ 10 ന് ഒപ്പുവെച്ചു.

ലോക ക്രൈസ്തവരുടെ മനസ്സിൽ എരിയുന്ന കനലായി എന്നും ഹാഗിയാ പള്ളി നിലകൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *