Sathyadarsanam

എമ്പറർ എമ്മാനുവൽ – കത്തോലിക്കാ സഭ സൂക്ഷിക്കേണ്ട ക്ഷുദ്ര ശക്തി

2020 മെയ് 26 ലെ കേരളമുഖ്യമന്ത്രി പിണറായി വിജയൻ്റെ പതിവ് പത്രസമ്മേളനം.
തൃശൂർ ജില്ലയിലെ മൂരിയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എമ്പറർ എമ്മാനുവൽ എന്ന സഭ അവരുടെ 18 വീടുകൾ കോവിഡ് പ്രതിരോധത്തിനായി വിട്ടു നൽകിയെന്ന വാർത്ത വിജയൻ വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഒരു പത്രപ്രവർത്തകനും ഒരു സംശയവുമില്ല.
മെയ് 27 ബുധനാഴ്ച്ച റിട്ടയേർഡ് ഡി.വൈ.എസ്.പിയും സിനിമാനടനുമായ സ്ഫടികം ജോർജ്‌ ഈ “സന്തോഷവാർത്ത” ശ്രീകണ്ഠൻനായരുടെ NEWS 24 ൽ അയച്ചുനൽകിയതായി ശ്രീകണ്ഠൻ നായർ തന്നെ പ്രഖ്യാപിക്കുന്നു.

കോൺഗ്രസ് നൽകിയ പണം തിരസ്കരിച്ച സർക്കാരാണ് ഇത് രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതെന്നുകൂടി യോർക്കണം.

ഈ വീടുകളെല്ലാം നിഷ്കളങ്കരായ കത്തോലിക്കാ സഭാ വിശ്വാസികളെ പറ്റിയതാണെന്നു കൂടി അറിയുക.

കണ്ണൂർ നഗരത്തിലെ ഏറ്റവും സമ്പന്നനായ കത്തോലിക്കാ വ്യാപാരി ഉള്ളതെല്ലാം വിറ്റു എമ്പററർ കൂടാരത്തിൽ അഭയം പ്രാപിച്ചു.മൂന്നു ഫ്ളാറ്റുകൾ അദ്ദേഹം വിലയ്ക്കു “വാങ്ങി ”. ഒന്നിൽ ഇവർ താമസിച്ചു.4 വർഷമെടുത്തു തട്ടിപ്പു മനസ്സിലാകാൻ.വ്യാപാരി പുറത്തുചാടി.ഭാര്യയും മക്കളും കൂടാരത്തിൽ കുടുങ്ങി. എം.ബി.ബി.എസ്.പാസായ മൂത്തമകൾ പരമോന്നതാദ്ധ്യക്ഷയുടെ പ്രൈവററ് സെക്രട്ടരി.
ബി.ഡി.എസ്.പാസായ രണ്ടാമത്തെ കുട്ടിയും അവിടെ ശുശ്രൂഷയിൽ. ഭാര്യയാകട്ടെ കൂടാരത്തിൽ എല്ലാത്തിൻ്റെയും ചുക്കാൻപിടിച്ച ലഹരിയിലും. ഭർത്താവിനോട് വേറെ വിവാഹം ചെയ്യുന്നതിന് അവരെതിരല്ലയെന്ന് അറിയിച്ചപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. സ്വത്ത് തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയപ്പോൾ വീടുകളുടെ ഉടമസ്ഥാവകാശം എമ്പറർ കൂടാരത്തിനാണത്രേ.. അങ്ങിനെ പറ്റിച്ചുണ്ടാക്കിയ 18 വീടുകളാണ് പിണറായി സർക്കാർ കൈ നീട്ടി വാങ്ങുന്നത്…!

ചാലക്കുടിയിലെ സ്വർണക്കടക്കാരനും തഥൈവ..

അങ്ങിനെ നിരവധി പേർ കബളിപ്പിക്കപ്പെട്ടു..
ഇപ്പോഴും കബളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു..

ഇന്ത്യയുടെ അഭിമാനമായിരുന്ന ഒളിമ്പ്യൻ മയൂഖ ജോണിയെവിടെ..? രാജ്യം സർക്കാർ ജോലി നൽകിയാദരിച്ച അതേ മയൂഖതന്നെ.

ഇപ്പോൾ സ്ഫടികം ജോർജും ഇതിൽ പെട്ടോയെന്നന്വേഷിക്കണം.
സമ്പന്നമായ വീടുകളാണ് ഇവർ ലക്ഷ്യം വെക്കുന്നത്. സമ്പന്നരായ വീടുകളിലെ പെൺകുട്ടികളെ ഏതെങ്കിലും “ഓട്ടോറിക്ഷക്കാര”നെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കും. നല്ല ഗുണ്ടകളാണിവരിൽ പലരും. അവരാണ് കൂടാരത്തിൻ്റെ കവചം.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പു സമയത്ത് കനത്ത സംഭാവന നൽകുന്നതിനാൽ ആർക്കും എതിർപ്പില്ല. കോടതികളിൽ പോയ കേസുകളൊന്നും പച്ച തൊട്ടില്ല.കുടുംബത്തിൽ അന്തച്ഛിദ്രം ഉണ്ടാക്കി വാദി പ്രതിയാകുന്ന സ്ഥിരം കാഴ്ച.
ഇപ്പോൾ 18 വീടുനൽകി അധികാര കേന്ദ്രങ്ങളെ കൈയിലെടുക്കുന്ന നാണം കെട്ട കാഴ്ച, കോവിഡ് നൽകുന്ന, സങ്കടമാകുന്നു.

എറണാകുളം – അങ്കമാലി രൂപതയിലെ വൈദിക തർക്കങ്ങളെ തുടർന്ന്, ജനത്തിലിടയിലുണ്ടായ ആശയകുഴപ്പങ്ങളെ, മുതലെടുക്കാൻ എമ്പറർ എമ്മാനുവൽ കുറേ നാളുകളായി ശ്രമിക്കുന്നു. എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, വരാപ്പുഴ, കോട്ടപ്പുറം രൂപതകൾക്കുള്ളിൽ സ്ക്വാഡ് പ്രവർത്തനം നടത്തിയാണ് എമ്പറർ എമ്മാനുവൽ ആൾക്കാരെ ചേർത്തുകൊണ്ടിരിക്കുന്നത്.സ്ത്രീകളാണ് പ്രധാനമായും വീടുകയറിയിറങ്ങി പ്രവർത്തനങ്ങൾ നടത്തുന്നത്.പ്രഥമ ഇരകളും സ്ത്രീകൾ തന്നെ..

കരുതിയിരിക്കുക.. വേട്ടനായ്ക്കൾ ചുറ്റുമുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *