Sathyadarsanam

തലശ്ശേരി അതിരൂപതയുടെ പിതാവും മേലധ്യക്ഷനുമായ ഞരളക്കാട്ട് മാർ ജോർജ്.

1946 ജൂൺ 23ന് മാനന്തവാടി രൂപതയിലെ നടവയൽ എന്ന ഗ്രാമത്തിൽ ജനിച്ച പിതാവ് 1971 ഡിസംബർ 20ന് വൈദിക പട്ടം സ്വീകരിച്ചു. തന്റെ രൂപതയിൽ വൈദിക ശുശ്രൂഷ നടത്തുന്നതിനൊപ്പം മതബോധന കേന്ദ്രത്തിന്റെയും മിഷൻ ലീഗിന്റെയും ഡിറക്ടറായും സേവനമനുഷ്ഠിച്ചു. രൂപതയിലെ finance ഓഫീസർ, സിഞ്ചെല്ലൂസ്, Eparchial Administrator sede vacante എന്നീ നിലകളിലും ശുശ്രൂഷ ചെയ്ത ഞരളക്കാട്ട് അച്ചൻ മാർ ജോസ് പോരുന്നോടം പിതാവിന്റെ പ്രോട്ടോസിഞ്ചെല്ലൂസായും സേവനം ചെയ്തിരുന്നു. 2006 മുതൽ അദ്ദേഹത്തിന്റെ ശുശ്രൂഷ മേഖല ഭദ്രാവതി രൂപതയിലയിരുന്നു. 2010 ഏപ്രിൽ 7നു മാണ്ഡ്യ രൂപതയുടെ മെത്രാനാകുന്നതുവരെ അദ്ദേഹം ഭദ്രാവതിയിൽ പ്രോട്ടോസിഞ്ചെല്ലൂസായിരുന്നു.

Catechesis (മതബോധനം)ൽ ലൈസെൻഷ്യേറ്റുള്ള ഞരളക്കാട്ട് പിതാവിനെ 2014 ഒക്ടോബർ 30ന് പരിശുദ്ധ സഭ പിതാവിനെ തലശ്ശേരിയുടെ പ്രഥമ മെത്രാപ്പൊലീത്തയായി ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *