ആഗോള കത്തോലിക്കാ സഭയിൽ വത്തിക്കാനിലെ ട്രഷറർ എന്ന പദവി കൊണ്ട് മൂന്നാമനായിരുന്നു ഓസ്ട്രേലിയയിൽ നിന്നുമുള്ള കർദ്ദിനാൾ ജോർജ് പെൽ…….
ഓസ്ട്രേലിയൻ ഹൈകോടതിയുടെ വിധിയോടു കൂടി തന്റെ നിരപരാധിത്വം തെളിയിച്ച് തന്നെ കുടുക്കിയ പീഡന കേസ്സിൽ കീഴ്കോടതി വിധിച്ച ശിക്ഷയിൽ നിന്നും 404 ദിവസത്തെ ജയിൽ വാസം കഴിഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തു വന്നു ……..
കർദ്ദിനാൾ ജോർജ് പെല്ലിന്റെ അറസ്റ്റും ജയിൽവാസവും സെൻസേഷനണൽ ന്യൂസാക്കി ആർമാദിച്ചവർക്കും കച്ചവടമാക്കി ലാഭം നേടിയവർക്കും
ഇനി ഉറക്കം നഷ്ടപ്പെടുന്ന നാളുകളാണ്……..
തന്നെ അവഹേളിച്ചവർക്കും അപമാനിച്ചവർക്കുമെതിരായി
മാന നഷ്ടത്തിന് കേസു കൊടുക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തു വരുന്നു……
ഓസ്ട്രേലിയയിൽ നിന്നും Gilbert Kuruppassery എഴുതുന്നു……..
കർദ്ദിനാൾ പെൽ ന് കെണിവച്ചവരുടെ ഉറക്കം കെടുത്താൻ പോന്ന വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
കർദ്ദിനാൾ മാനനഷ്ട കേസിന് തയ്യാറെടുക്കുന്നു എന്നതാണ് പുതിയ വാർത്ത.
പെല്ലിനെ വിറ്റ് പുസ്തകം എഴുതി കാശു സ സമ്പാദിച്ചവരും , പൈങ്കിളിച്ചാനലുകളിൽ പൊലിപ്പിച്ചവരും, സോഷ്യൽ മീഡിയ വെറുതെ മലർന്നു കിടന്നിരുന്നതുകൊണ്ട് അതിൽക്കേറി മേഞ്ഞവരും എല്ലാം ഉൾപ്പെടുന്നവരാണ് എതിർകക്ഷികൾ.
മാന്യമായ ജീവിതമെന്തെന്ന് ഒരിക്കലെങ്കിലും അനുഭവിക്കാൻ ഭാഗ്യമില്ലാത്തവർക്ക് അളന്നു തൂക്കി വിധിക്കാൻ ഒരുക്കിയതല്ല പെല്ലിനെപ്പോലുള്ളവരുടെ ശ്രേഷ്ഠജീവിതങ്ങൾ. അനേകം കോടി മനുഷ്യരുടെ പ്രത്യാശയും പ്രതിക്ഷയും ആണവർ.
ഇത് സഭയുടെ കേസല്ല. പെൽ എന്ന വ്യക്തിയുടെ കേസാണ്.
പെൽ വീണ്ടും കോടതി കയറണം. നല്ല മനുഷ്യർക്ക് ഈ ഭൂമിയിൽ ജീവിക്കാനും ശ്രേഷ്ഠമായ ജീവിതം നയിക്കാനും അവകാശമുണ്ടന്ന് തെളിയിക്കണം. നിയമമില്ലങ്കിൽ അത്തരമൊരു നിയമം ഉണ്ടാക്കണം.
കോടാനുകോടി മനുഷ്യരുടെ രോഷവും ആത്മരോദനവും ആണത്.










Leave a Reply