Sathyadarsanam

ബിഷപ് മാർ തോമസ് തറയിൽ എഴുതുന്നു…

ഈ ലോക്ക് ഡൌൺ കാലത്തു വല്ലാതെ വിഷമിക്കുന്ന ഒരു കൂട്ടരുണ്ട്. തങ്ങളുടെ ദുഃഖം ആരോടും പറയാൻപോലുമാകാതെ വിഷമിക്കുന്നവർ…അത് നമ്മുടെ മദ്യപരായ സഹോദരങ്ങളാണ്. അവരോടൊരു വാക്ക്. മദ്യപാനശീലം നിർത്താൻ ഇതുപോലൊരു അവസരം ഇനി കിട്ടില്ല. ഇനിയൊരിക്കലും നമ്മുടെ സർക്കാർ ഇത്രനാൾ ബീവറേജുകൾ പൂട്ടിയിടുമെന്നു പ്രതീക്ഷ വേണ്ട. കാരണം അത്ര വലുതാണ് സാമ്പത്തിക നഷ്ടം. ഇതൊരു സുവർണാവസരമാണ് …. മദ്യപാനം നിർത്താൻ…

ഇത്രനാൾ കുടിച്ചില്ലേ???? ഇനി മതി…നിർത്താം…

കുടി നിർത്തിയാൽ…

എത്രമാത്രം പണം നിങ്ങളുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി ചിലവഴിക്കാം… നിങ്ങളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാം…നല്ല വീടുകൾ പണിയാം.

എത്രമാത്രം ആരോഗ്യത്തോടെ ജീവിക്കാം!!!

എത്രമാത്രം സമാധാനത്തോടെ കുടുംബത്തു കഴിയാം!!!

ഈ സുവർണാവസരം ഉപയോഗിച്ച് നമ്മുടെ കുടുംബങ്ങളെ സ്നേഹത്തിന്റെ ലഹരിയിൽ നിറക്കാം…

Leave a Reply

Your email address will not be published. Required fields are marked *