കോവിഡ് 19 നെതിരെ ജനജാഗ്രതാ- വാഹനപ്രയാണം നടത്തി
പറാൽ 21.03.2020.
കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിനും ജനങ്ങളിൽ ജാഗ്രതാമനോഭാവവും ആത്മവിശ്വാസവുമുണർത്തുന്നതിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനതാകർഫ്യുവും സംസ്ഥാനസർക്കാർ മാർഗ്ഗനിർദേശങ്ങളും പാലിക്കുന്നതിനും ആഹ്വാനം ചെയ്തുകൊണ്ട് ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 7.00 pm വരെ പറാൽ ഇടവകാതിർത്തിയിലെ പ്രധാനറോഡുകളിലും ഇടവഴികളിലുംകൂടി പോലീസ് പെർമിഷനോടുകൂടി പ്രാർഥനാശീർവാദപ്രയാണം നടത്തി.
ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ, കൈക്കാരൻ ജോമോൻ മാത്യൂ മുളവന, ബിജു സേവ്യർ തോപ്പിൽ, ജോജി ജോസഫ് നമ്പിശ്ശേരിക്കളം, ഷിജോ സേവ്യർ മാറാട്ടുകളം, ബെന്നി ബെഞ്ചമിൻ കളത്തിൽ, നിഖിൽ ബെന്നി കളത്തിൽ എന്നിവർ പ്രയാണത്തിനു നേതൃത്വം വഹിച്ചു.
റോഡുകളും ഇടവഴികളും സംഗമിക്കുന്ന സ്‌ഥലങ്ങളിലുള്ള ഭവനങ്ങളെ പനിനീർ തളിച്ചു ആശീർവദിച്ചുകൊണ്ടാണ് ജനജാഗ്രതാ പ്രയാണം കടന്നുപോയത്. പ്രയാണം കടന്നുപോയ വഴികളിലൂടെ വ്യക്തി ശുചിത്വത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സോപ്പും വിതരണം ചെയ്തു.








Leave a Reply