നോമ്പ് കാലത്തെ ഒന്നാം ഞായർ ‘പേത്രത്താ ഞായർ’ എന്നാണ് അറിയപ്പെടുന്നത്.
”പേത്രത്താ” എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം ‘തിരിഞ്ഞു പോക്ക് ‘ എന്നാണ്.
നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി ഉണ്ടായിരിക്കേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്രത്താ ആചരണം വിരൽചൂണ്ടുന്നത്.
നോമ്പാചരണത്തിന്‍റെ തുടക്കത്തിലെ ഞായറാഴ്ചയില്‍ നസ്രാണികള്‍ പേത്രത്താ ആചരിക്കുക പതിവായിരുന്നു… ഇന്നും അത് പേരിന് എങ്കിലും ആചരിക്കുന്നു
വ്രതശുദ്ധിയുടെ നാളുകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് പാപപങ്കിലമായ തന്‍റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയും, അനുതപിച്ചു ദൈവത്തിന്‍റെ സന്നിധിയിലേക്ക് തിരിയാനുള്ള ഒരു സ്വയം തീരുമാനവുമാണ് പേത്രത്താ ദിവസം നടക്കേണ്ടത്.
ദീർഘമായ നോമ്പിന് ആത്മപരിശോധനയിലൂടെയും അനുരഞ്ജനത്തിലൂടെയും സ്വയം ഒരുക്കി പാപപങ്കിലമായ തന്റെ പഴയ ജീവിതത്തോട് എന്നെന്നേക്കുമായി വിടപറയുന്ന ഒരു ദിവസം ആണ് പേത്രത്താ ഞായർ.
മാംസ ആഹാരങ്ങൾ അന്ന് ഭക്ഷിച്ചു വൈകിട്ടോട് കൂടി ആ പത്രങ്ങൾ എല്ലാം കഴുകി ഉണക്കി വെക്കും..പിന്നെ ഉയർപ്പ് പെരുന്നാളിന്റെ തലേന്ന് മാത്രമേ അത് എടുക്കു.. ഇതായിരുന്നു പഴയ പാരമ്പര്യം…










Leave a Reply