Sathyadarsanam

പ്രണയദിനം ♥️♥️♥️

ഫെബ്രുവരി 14 പ്രണയിതാക്കൾക്ക് ഉത്സവദിനമാണ്. പ്രണയത്തിൻ്റെ അതിർവരമ്പുകൾ പൊളിച്ചെഴുതുന്ന ദിനം കൂടിയാണ്. വാലൻ്റൈൻ എന്ന മഹാ വിശുദ്ധൻ്റ രക്തസാക്ഷിത്വ ദിനമാണ് ഇതെന്ന് പൂവും സമ്മാനങ്ങളും ഉടലും പങ്കുവയ്ക്കുന്ന കമിതാക്കളിൽ ആരറിഞ്ഞു. പ്രണയത്തോടും ദാമ്പത്യ ബന്ധത്തോടും കുടുംബത്തോടും താത്പര്യമുള്ളവർ സൈനിക സേവനത്തിന് ചേർന്നവരല്ല എന്ന് കണ്ട് അവർക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയ ചക്രവർത്തിയുടെ നടപടിയെ എതിർത്ത് സ്നേഹ ബന്ധങ്ങളെ ചേർത്തു പിടിച്ച് വിവാഹം ആശീർവ്വദിച്ച് സ്നേഹത്തിൻ്റെ ലാവണ്യം സമൂഹത്തിൽ പകർന്നതിൻ്റെ പേരിൽ കഴുത്തറത്ത് കൊലചെയ്യപ്പെട്ടവനാണ് വി. വലൻ്റൈൻ…

വിശുദ്ധൻ്റെ ഓർമ്മ ദിനത്തിൽ വിശുദ്ധി നഷ്ടപ്പെട്ട പ്രണയാഘോഷം നടക്കുന്നു എന്നതാണ് വിരോധാഭാസം…

പ്രണയിക്കാം ഉടല് പണയം വയ്ക്കാതെ…
പ്രണയിച്ച് വിവാഹിതരാകാം മാതാപിതാക്കളുടെ നെഞ്ച് പിളർക്കാതെ…
പ്രണയിച്ചയാളെ സ്വന്തമാക്കാം ജീവിച്ച വിശ്വാസത്തെ തെരുവിൽ വലിച്ചെറിയാതെ…

പ്രണയം നല്ലതാണ് തെറ്റിൽ വീഴാത്ത കാലമത്രയും…
പ്രണയം ക്രൂരമാണ് ജിഹാദാകുമ്പോൾ… കലിപൂണ്ട് കൊന്ന് തള്ളുമ്പോൾ… മനസ് തകർന്ന് ആത്മഹത്യ ചെയ്യുമ്പോൾ…

ഗുരു എന്നെ പ്രണയിച്ചത് ഉടലും ഉയിരും നൽകിയാണ്. കാൽവരിയിൽ വിരിഞ്ഞതാണ് സത്യമായ പ്രേമകാവ്യം… സോദരാ, നിൻ്റെ പ്രണയം നല്ലതല്ലാന്നതിന് കാരണം ഉടൽ വ്യാപാരമാണത്. ഉയിര് കൊടുക്കുമ്പോൾ അത് വിശുദ്ധമാകും…!

✍️ ഫാ.ജിൻസ് കാരയ്ക്കാട്ട്

Leave a Reply

Your email address will not be published. Required fields are marked *

18 + 17 =