Sathyadarsanam

സീറോ മലബാര്‍ സഭയുടെ പേരില്‍ മാപ്പിരക്കാന്‍ കത്തോലിക്കന്‍ പോലുമല്ലാത്ത വത്സന്‍ തമ്പു ആരാണ്?

സീറോ മലബാര്‍ സഭയുടെ സിനഡ് സയനൈഡ് ആണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് വത്സന്‍ തന്പു എന്ന വ്യക്തി മാധ്യമത്തില്‍ എഴുതിയ ലേഖനം സാമാന്യമര്യാദകളെ ലംഘിക്കുന്നതാണ്. സീറോ മലബാര്‍ സഭയുടെ സിനഡിന് വിവരമില്ലെന്ന് സ്ഥാപിക്കാന്‍ ലൗ-ജിഹാദ് എന്ന പദപ്രയോഗത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെയാണ് തന്പു അവതരിപ്പിക്കുന്നത്. സിനഡ് പറഞ്ഞതുമായി ബന്ധപ്പെട്ട യാതൊരു പഠനവും നടത്താതെയുള്ള വെറും വിദ്വേഷചിന്തയിലധിഷ്ഠിതവും മാധ്യമങ്ങളുടെ കുപ്രചരണത്തില്‍ വേരൂന്നിയതുമായ ആശയങ്ങളെയാണ് തന്പുവും അവതരിപ്പിക്കുന്നത്. വെറുതേ ആധികാരികമായി സംസാരിക്കുന്നുവെന്ന് നടിക്കുന്നതിനപ്പുറം യാതൊരു അടിസ്ഥാനവുമില്ലാത്ത പുലന്പലുകളാണ് ലേഖനത്തിന്റെ ഉള്ളടക്കം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ തന്പു ബാദ്ധ്യസ്ഥനാണ്.

– സീറോ മലബാര്‍ സഭയുടെ പള്ളികളില്‍ വായിക്കാനിറക്കിയ സര്‍ക്കുലറില്‍ എവിടെയാണ് മുസ്ലീം സമുദായത്തെ അവഹേളിച്ചിരിക്കുന്നത്?
– ലൗ ജിഹാദ് എന്ന പദം ആ സര്‍ക്കുലറില്‍ എവിടെയാണുള്ളത്?
– ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങള്‍ സീറോ മലബാര്‍ സഭയുടെ കുടുംബങ്ങളില്‍ നടക്കുന്നില്ലെന്ന് പറയാന്‍ തന്പു ആരാണ്? തന്പുവാണോ സീറോ മലബാര്‍ സഭയുടെ കുടുംബപ്രശ്നങ്ങളെ മനസ്സിലാക്കുകയും ഇടപെടുകയും ചെയ്യുന്നത്?
– മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന ഇത്തരം പ്രണയബന്ധങ്ങളെ ഭീകരപ്രവര്‍ത്തനമായിക്കണ്ട് അന്വേഷിക്കണം എന്ന ആവശ്യത്തില്‍ എവിടെയാണ് മുസ്ലീം സമുദായം ഉള്ളത്?
– ഇത്തരം മതാന്തരപ്രണയങ്ങളുടെ ഭീകരപശ്ചാത്തലം സൂചിപ്പിക്കപ്പെടുന്പോള്‍ അത് മുസ്ലീം സമുദായത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പറയുന്നത് മാധ്യമങ്ങളുടെയും തന്പുവിന്റെയും മാത്രം ഭാഷ്യമല്ലേ?
– സിനഡ് പറഞ്ഞത് യാഥാര്‍ത്ഥ്യമല്ലെങ്കില്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടേയും കോഴിക്കോട് പെണ്‍കുട്ടിയുടെയും അടുത്ത കാലത്തായി കേരളത്തിലെ മാധ്യമങ്ങള്‍ തന്നെ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്ന പല സംഭവങ്ങളുടെയും പിന്നിലെ സത്യാവസ്ഥയെ തന്പുവിന് എങ്ങനെയാണ് വിശദീകരിക്കാനാവുക?

ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതിന് വേണ്ടി യാഥാര്‍ത്ഥ്യങ്ങളിലധിഷ്ഠിതമായ സിനഡ് പ്രസ്താവനകളെ വളച്ചൊടിക്കുകയും അത് മുസ്ലീം സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും അതിന്റെ പേരില്‍ ദുരുദ്ദേശപരമായ മാപ്പപേക്ഷ നടത്തുകയും സഭയുടെ പരിശുദ്ധ സിനഡിനെ സയനൈഡ് എന്ന് വിശേഷിപ്പിക്കുകയും ചെയ്ത വത്സന്‍ തന്പു യഥാര്‍ത്ഥത്തില്‍ മാപ്പുചോദിക്കേണ്ടത് സീറോ മലബാര്‍ സഭയോടും സഭാസിനഡിനോടുമാണ്.

സെന്‍റ് സ്റ്റീഫന്‍ കോളേജില്‍ പ്രിന്‍സിപ്പലായിരുന്നപ്പോളുണ്ടായ വിവാദങ്ങള്‍ മറക്കാതിരിക്കുന്നതും നല്ലതാണ്. മറ്റു പലരോടും വ്യക്തിപരമായി മാപ്പുചോദിക്കാനുണ്ട് എന്നതും.

✍Noble Thomas Parackal

Leave a Reply

Your email address will not be published. Required fields are marked *