ടിപ്പുവിനെ ക്കുറിച്ചു വർഷങ്ങൾക്കുമുൻപ് ചില ചർച്ചകളുമായി ബന്ധപ്പെട്ടു ചിലകാര്യങ്ങൾ പഠിക്കുവാനും അഭിപ്രായം പറയുവാനും സാധിച്ചിട്ടുണ്ട് .ടിപ്പുവിനെക്കുറിച്ചു അദ്ദേഹത്തിന്റെ ഭരണ / ആക്രമണ കാലഘട്ടത്തെക്കുറിച്ചു എഴുതുമ്പോൾ തീവ്ര ഇസ്ലാമികവാദികൾക്കുമാത്രമല്ല എല്ലാ ഇസ്‌ലാമിസ്റ്റുകൾക്കും അദ്ദേഹം ഒരു വീരപുരുഷനാണ് .എന്നാൽ ഹൈന്ദവർക്കും ക്രിസ്ത്യാനികൾക്കും അയാൾ ഒരു മതഭ്രാന്തനും ക്രൂരതയുടെ പര്യായവുമാണ്. ഒരുപക്ഷെ ഇത്തരം വാദഗതികൾ കൂടുതലും അവരവരുടെ നിലപാടുകളെ അനുസരിച്ചുള്ളവയാണെന്നു പറഞ്ഞു കൈകഴുകാൻ സാധിക്കുമെങ്കിലും ഒരു നിഷ്പക്ഷ ചരിത്രാന്വേഷിക്കു തെളിവുകൾ പരിശോധിക്കാതെ അത് ചെയ്യാൻ കഴിയുമോയെന്ന് തോന്നുന്നില്ല . ഇരുവിഭാഗവും അതിനുള്ള തെളിവുകൾ സ്വരുക്കൂട്ടിയിട്ടുണ്ടെങ്കിലും അതൊക്കെ യുക്തിപരമായി നിർധാരണത്തിനു വിധേയമാക്കേണ്ടതാണ് .
തീവ്ര ഇസ്ലാമിക വിശ്വാസികൾക്കുമാത്രമല്ല കമ്യൂണിസ്റ്റു ആചാര്യന്മാർക്കും ടിപ്പു സ്വാതന്ത്ര്യ സേനാനിയാണ് . ഇസ്ലാമിസ്റ്റുകളുടെ ആ നിലപാടിന് കാരണം വിശദീകരിക്കേണ്ട കാര്യമില്ലെങ്കിലും എന്തുകൊണ്ട് കമ്യൂണിസ്റ്റുകൾ ഇത്തരമൊരു നിലപാടെടുക്കുന്ന എന്നുള്ളത് ചിന്തനീയമാണ് . ഒരുപക്ഷെ ചരിത്രത്തോടുള്ളപ്രതിബദ്ധതയെക്കാൾ അവർക്കുവലുതു തിരഞ്ഞെടുപ്പിനെ ആധാരമാക്കിയുള്ള പകിടകളിയിലായിരിക്കാം എന്നുകരുതുന്നതിൽ തെറ്റില്ലെന്നുതോന്നുന്നു . നിക്ഷ്പക്ഷ വായനക്കാർ തീർച്ചയായും ഒരു സംശയം ഉന്നയിക്കാൻ സാധ്യതയുള്ളത് എന്തെന്നാൽ കമ്യൂണിസ്റ്റുകൾ തന്നെ വിപ്ലവത്തിലും തുടർന്നുണ്ടാകുന്ന കമ്യൂണിസ്റ്റു ഏകാധിപത്യത്തിലുമല്ലേ വിശ്വസിക്കുന്നത് , അപ്പോൾ അവരെങ്ങനെയാണ് ജനാധിപത്യ പകിടകളിക്കു വിധേയമാകുന്നത് ? അതിനുള്ള എന്റെ ഉത്തരം ഇപ്പോൾ നിങ്ങൾ നട്ടുവളർത്തുന്നത് “”വറുങ്ങു”” മരമാണ് “”കുടംപുളി””യല്ല എന്നുമാത്രമാണ് .
സംഘ് പരിവാറിന്റെ സ്ഥാപനത്തോടെ ,അവരുടെ വളർച്ചയോടെ , കോൺഗ്രസ്സിന്റെ ന്യൂനപക്ഷ (മുസ്‌ലിംപക്ഷ ) രാഷ്ട്രീയത്തോടെ അനാധമക്കപ്പെട്ട കമ്യൂണിസ്റ്റ് ബൗധികതക്കുമുന്നിൽ പിടിച്ചുനിൽക്കാനുള്ള പിടിവള്ളി കേരളം പോലെയുള്ള സംസ്ഥനത്തെങ്കിലും ഒരുക്കികൊടുക്കുന്നത് ഇത്തരത്തിലുളള ഇസ്‌ലാമിക വ്യക്തിത്വങ്ങളെ മഹത്വവൽക്കരിക്കുന്നത്തിലൂടെ നേടൻപോകുന്ന സഹായഹസ്തങ്ങളാണു . ഒരുപക്ഷേ അത് കോൺഗ്രസിന്റെ ആടിത്തറ ആസന്ന ഭാവിയിൽ ഉൽമൂലനം ചെയ്യപ്പെടുന്നത് കാണുമ്പോഴെങ്കിലും വായനക്കാർക്ക് മനസിലാകും എന്ന് കരുതട്ടെ.
അതല്ല ഇവിടെ വിഷയമെങ്കിലും ആമുഖമായി ചിലകാര്യങ്ങൾ പറഞ്ഞുവെന്നുമാത്രം.
യഥാർത്ഥത്തിൽ ടിപ്പു സുൽത്താൻ ഒരു സ്വാതത്ര്യ സമര സേനാനിയാണോ ?
വോഡയാർ രാജാവിന്റെ രാജ്യം ചതിച്ചെടുത്തു കസേരയിൽ കയറി ഇരിപ്പുറപ്പിച്ചവന്റെ മകൻ , ബ്രിടീഷുകാരുമായി തന്ത്രപരമായ സന്ധികളിലേർപ്പെട്ടവൻ , ഫ്രഞ്ചുകാരുടെ പാദസേവകനായി നിലയുറപ്പിച്ച ഒരു സേനാനായകൻ , കേരളക്കരയിലെ നാട്ടുരാജ്യങ്ങളെ തന്റെ നേട്ടത്തിനായി ഇരുപക്ഷവും ചേർന്ന് ഉപയോഗിച്ചവൻ , ഇസ്ലാം തൻറെ ഈരാജ്യ വിസ്തൃതിക്കായി ബന്ധങ്ങളുണ്ടാക്കാൻ ( മുസ്‌ലിം നാട്ടുരാജാവുമായി ) ഉപയോഗിച്ചവൻ , പിടിച്ചെടുത്ത രാജ്യങ്ങളിലെ ജനങ്ങളുടെ മതപരിവർത്തനത്തിന് തന്റെ വാൾ ഉപയോഗിച്ചവൻ എങ്ങനെയാണു ഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനിയാകുന്നതു ?
ബ്രിടീഷുകാരോട് സന്ധിയില്ലാത്ത സമരം നയിച്ചതല്ലല്ലോ ,മറിച്ചു പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിഗൂഢ സമ്പത്തു കണ്ടു മോഹംകൊണ്ടു ഇറങ്ങി പുറപ്പെട്ടപ്പോൾ എതിർപക്ഷത് ബുദ്ധിയും , വിവരവുമുള്ള രാജാക്കന്മാരുണ്ടായിരുന്നു എന്ന് ഓർക്കാതെപോയതുകൊണ്ടു വന്ന അബദ്ധമായിരുന്നില്ലേ ഈ ബ്രിറ്റീഷു വിരോധം . എതിര്പക്ഷത്തു ബ്രിടീഷുകാർ അണിനിരന്നപ്പോൾ സംഭവിച്ച ഒരു ആകസ്മികതയെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രമായി വാഴ്ത്താമെങ്കിൽ ബ്രിടീഷുകാരോട് ഒത്തുനിന്നിട്ടുള്ള എല്ലാ നാട്ടുരാജാക്കന്മാരെയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ഭടന്മാരായി അവരോധിക്കേണ്ടിവരും എന്ന് എഴുതുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു .
രണ്ടാമത് അദ്ദേഹം വിവിധ അമ്പലങ്ങൾക്കു സ്ഥലവും , സാമ്പത്തിക സഹായങ്ങളും നൽകി എന്നുള്ളതാണ് ടിപ്പുവിനെ വെള്ളപൂശാൻ തുടങ്ങുന്നവരുടെ അടുത്ത വാദം ;ഇതുകുറയൊക്കെ ശരിയുമാണ് .എന്നാൽ സ്വന്തം ആക്രമണങ്ങളിൽ ക്കൂടി കവർന്നെടുത്ത അമ്പലങ്ങളുടെ സമ്പത്തുക്കളുടെ കുറച്ചു ശതമാനം എണ്ണിപ്പെറുക്കിയ മറ്റുചില അമ്പലങ്ങൾക്കു തന്റെ രാഷ്ട്രീയ ഉപദേശകരുടെ ഉപദേശം മാനിച്ചു കൊടുത്തത് അദ്ദേഹത്തിന്റെ അസംഖ്യമായാ മതക്രൂരതകളെ എങ്ങനെ വെളിപ്പിച്ചെടുക്കാനാവും ? ടിപ്പു ഒരു അക്രമണകാരിമാത്രമല്ല ബുദ്ധിയുള്ള വ്യക്തിത്വം കൂടിയായിരുന്നു എന്നുമാത്രമാണ് ഇത് തെളിയിക്കുന്നത് .
ടിപ്പുവിനെ ക്കുറിച്ചുള്ള പഴയകാല ചരിത്രരേഖകൾ ബ്രിറ്റീഷു ചരിത്രകാരന്മാരുടേതാണെന്നും അതുകൊണ്ടു അത് വിശ്വാസയോഗ്യമല്ല എന്നുമാണ് ടിപ്പു പക്ഷ ചരിത്രകാരന്മാരുടെ ( ഇതിൽ ബഹുഭൂരിപക്ഷം മുസ്‌ലിം ചരിത്രകാരന്മാരാണ് എന്നുള്ളത് പ്രത്യേകം പരാമർശിക്കേണ്ടതാണ് ) പക്ഷം .ഒരുവാദഗതിക്കുവേണ്ടി സമ്മതിച്ചുകൊണ്ടു നമുക്ക് മറ്റു എഴുത്തുകാരിലേക്കു ,അല്ലെങ്കിൽ അക്കാലഘട്ടത് ടിപ്പുവിനോട് ചേർന്ന് നിന്നിട്ടുള്ള രേഖകൾ പരിശോധിക്കുന്നത് യുക്തിപരമാണെന്നു തോന്നുന്നു .ഇതിൽ പ്രത്യേകം നമ്മുടെ ശ്രദ്ധ ആകർഷിക്കേണ്ടതു ടിപ്പുവിന്റെ സഖ്യത്തിലുണ്ടായിരുന്ന , ടിപ്പുവിനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഫ്രഞ്ച് സേനകളുടെ ഏതെങ്കിലും റെക്കോർഡുകൾ ,അവരുടെ പേർസണൽ ഡയറികൾ എന്നിവ യാണെന്ന് കരുതുന്നതിൽ അയുക്തിയില്ല എന്നുവിചാരിക്കട്ടെ .
അത്തരത്തിലുള്ള ഒന്നു ഞാൻ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു .1988 ഇൽ പാരീസിലെ എലെയിൻ ഡി ല ടൈല്ലേ എന്ന വിധവയുടെ വീടിന്റെ തട്ടുമ്പുറത്തുനിന്നു കണ്ടുകിട്ടിയ ട്രൂങ്കുപെട്ടിയിലേക്കു എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു . നമ്മുടെ ടിപ്പുസുൽത്താന്റെ സഹായിയായി വർത്തിക്കേണ്ടിവന്നിട്ടുള്ള അവരുടെ കുടുംബത്തിലെ ഏറ്റവും പ്രശസ്തനായ ഫ്രാങ്കോയിസ് ഫിഡിലെ റിപ്പോട് (Francois Fidele Ripaud de Montaudevert ) ന്റെ ഡയറി കുറിപ്പുകളാണ് വര്ഷങ്ങളായി ഈ ട്രങ്കുപെട്ടിക്കുള്ളിൽ ടിപ്പുസുൽത്താൻ സ്തുതിപാഠകരായ ചരിത്രകാരൻ മാർക്കുള്ള മറുപടിയായി ഉറങ്ങിക്കിടന്നതു . അദ്ദേഹം ടിപ്പുസുൽത്താനെക്കുറിച്ചു ഓൾഡ് ഫ്രാങ്കഫോണി ഭാഷയിൽ എഴുതിയത് വായിക്കൂ .
/// In his diary entry of January 14, 1799, he writes: “I’m disturbed by Tipu Sultan’s treatment of these most gentle souls, the Hindus. During the siege of Mangalore, Tipu’s soldiers daily exposed the heads of many innocent Brahmins within sight from the fort for the Zamorin and his Hindu followers to see.”///
/// After this interval, we find another diary entry in which Ripaud is appalled at what he witnessed in Calicut (Kozhikode): “Most of the Hindu men and women were hanged…first mothers were hanged with their children tied to their necks. That barbarian Tipu Sultan tied the naked Christians and Hindus to the legs of elephants and made the elephants move around till the bodies of the helpless victims were torn to pieces. Temples and churches were ordered to be burned down, desecrated and destroyed. Christian and Hindu women were forced to marry Mohammedans, and similarly, their men (after conversion to Islam) were forced to marry Mohammedan women. Christians who refused to be honoured with Islam were ordered to be killed by hanging immediately.”///
/// Another diary entry of Ripaud says: “To show his ardent devotion and steadfast faith in the Mohammedan religion, Tipu Sultan found Kozhikode to be the most suitable place. Kozhikode was then a centre of Brahmins and had over 7,000 Brahmin families living there. Over 2,000 Brahmin families perished as a result of Tipu Sultan’s Islamic cruelties. He did not spare even women and children.”///
(This piece is based on two books: Jean Feildel’s A la Mer, en Guerre: Vie du Corsaire Ripaud de Montaudevert and Louis Brunet’s Ripaud de Montaudevert: Scenes de la Revolution Francaise a L’ile Bourbon)
മുകളിൽ എഴുതിയതിന്റെ ലിങ്ക് വായനക്കാർക്കുവേണ്ടി താഴെ കൊടുത്തിട്ടുണ്ട് . പറഞ്ഞുവന്നത് ഇംഗ്ലീഷ് ചരിത്രകാരന്മാർ വിശ്വാസയോഗ്യമല്ലെങ്കിൽ നമുക്ക് ടിപ്പുവിന്റെ സഹായികളായിരുന്ന ഫ്രഞ്ചുകാരുടെ എഴുത്തുകൾ വിശ്വാസയോഗ്യമായിരിക്കുമല്ലോ .
ടിപ്പു നിർബന്ധിത മതപരിവർത്തനം നടത്തിയിരുന്നോ ?
പലഎഴുത്തുകാരും പഴയരേഖകളിൽനിന്നും ,ജെയിംസ് സ്കറി മുതലായ തടവുകാരുടെ റിപ്പോർട്ടുകളിൽനിന്നും ,ആക്കാലഘട്ടത് സന്ദർശകനായിരുന്നു കത്തോലിക്കാ പാതിരി ഫാദർ ബെർത്തോലോമിയോ പോലുള്ള എഴുത്തുകാരിൽനിന്നും നമുക്ക് വളരെ വ്യക്തമായ സൂചനകൾ തരുന്നുണ്ട് . കൂടാതെ ആർത്താറ്റ് പള്ളിചരിത്രങ്ങളും ,നിരണം ഗ്രന്ഥവരി പോലുള്ള പഴയകാല ഡയറികുറിപ്പുകളും നമ്മെ ആ രീതിയിലേക്കാണ് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് . എന്നാൽ നമുക്ക് കുറേക്കൂടി യുക്തിപരമായി ഒന്ന് ചിന്തിച്ചുനോക്കാം . ടിപ്പുവിന്റെയും അയാളുടെ അപ്പൻ ഹൈദരാലിയുടെയും അക്രമണങ്ങൾക്കുമുന്പ് അവരുടെ വഴികളിലൂടെ ഒന്നുനടന്നുനോക്കാം .ആ പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യ അവരുടെ ആക്രമണങ്ങൾക്കു മുൻപ് എന്തായിരുന്നു ? വ്യക്തമായ സെൻസസ് റിപ്പോർട്ടുകൾ നമുക്ക് ലഭ്യമല്ലെങ്കിലും ഈ പ്രദേശങ്ങളൊന്നും മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങൾ ആയിരുന്നില്ലെന്നുമാത്രമല്ല വളരെ തുച്ഛമായ ജനസംഖ്യയിൽ മാത്രം ഉള്കൊള്ളുന്നതുമായിരുന്നു എന്ന് നിഗമനത്തിൽ എത്തിച്ചേരാനാവുന്നതാണ് . ഇവിടെയാണ് നാം യാത്രികരുടെയും , മറ്റു എഴുത്തുകാരുടെയും എഴുത്തുകൾ മുഖവിലക്കെടുക്കേണ്ടതിന്റെ ആവശ്യം . അതിൽ ടിപ്പുവിന്റ എഴുത്തുകൾ തന്നെ അദ്ദേഹത്തിൻറ്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ ക്കുറിച്ചു വിലപ്പെട്ട രേഖകൾ നമുക്കുതരുന്നതാണ് .
എന്തുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ മുസ്‌ലിം ജനസംഖ്യ കൂടുതലും കേരളത്തിന്റെ തെക്കൻ മധ്യ പ്രദേശങ്ങളിൽ താരതമ്യേന കുറവും കാണാൻ കാരണം ?
ഒരു കാരണവുമില്ലാതെ ഇത്തരത്തിലുള്ള ജനസംഖ്യ വ്യതിയാനം നടക്കുമെന്നൂഹിക്കുന്നതു യുക്തിപരമല്ലെന്നു പറയേണ്ടതില്ലല്ലോ?
അതായതു ടിപ്പുവിന്റെ ആക്രമണങ്ങളുടെ നാൾവഴികളും , അദ്ദേഹത്തിന്റെ കത്തുകളും ,അദ്ദേഹത്തിൻെറ സഹായികളുടെ അഭിപ്രായങ്ങളും വെച്ചുനോക്കുമ്പോൾ മറ്റു യാത്രികരും എഴുത്തുകാരും നിർബന്ധിത മത പരിവർത്തനം ആരോപിക്കുന്നതിൽ യുക്തിഭംഗമില്ലെന്നുമാത്രമല്ല , ചരിത്ര സത്യങ്ങളിലേക്കു നമ്മെ നയിക്കുന്നതുകൂടിയാണ് എന്ന് നിഷ്പക്ഷ മതികൾക്കു കാണാൻ സാധിക്കും.
മംഗലൂരിയൻ കത്തോലിക്കരെ ടിപ്പുസുൽത്താൻ പീഡിപ്പിച്ചുവോ ?
ക്രിസ്തുമത പ്രത്യേകിച്ച് കത്തോലിക്കാ ചരിത്രകാരൻ മാർ ആരോപിക്കുന്നഒരുകാര്യമാണ് മംഗലൂരിയൻ കത്തോലിക്കരുടെ പീഡനം . നമുക്ക് ഇതും ഒന്ന് യുക്തിപരമായി വിചിന്തനം ചെയ്തുനോക്കാം . ടിപ്പുവിന്റെ പടയോട്ടകാലത്തു മംഗലൂരിൽ ക്രിസ്ത്യാനികളുടെ അംഗസംഖ്യ എത്രയായിരുന്നു ?എന്നാണു അവിടെ മതപരിവർത്തനം കൊങ്ങിണികളുടെ ഇടയിൽ തുടങ്ങുന്നതു ? അവർ സാമ്പത്തികമായി ഉയർന്നനിലവാരത്തിലായിരുന്നോ ,അതും ബ്രിടീഷ് അധികാരികളെ സ്വാധീനിക്കുന്നതരത്തിൽ ? അങ്ങനെ ചോദിക്കാൻ കാരണം ടിപ്പു തന്നെ ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ നിർദേശം കൊടുക്കാൻ കാരണം അവർ ബ്രിടീഷുകാരുടെ ഒറ്റുകാരാണ് എന്നുള്ളതുകൊണ്ടാണ് എന്ന് വിവരിക്കപ്പെടുന്നു.
അതായതു 30000 ഇത് പരം മംഗലൂരിയാൻ ക്രിസ്ത്യാനികളെ ടിപ്പു പിടിച്ചുകൊണ്ടുപോയി എന്നുള്ളതു യുക്തിപരമായി വിശദീകരിക്കാൻ പ്രയാസമാണെന്നുമാത്രമല്ല , അസംഭവ്യമാണ് . കാരണം മംഗലാപുരത്തു ഒരു പരിഗണനാര്ഹമായ കത്തോലിക്കരുടെ ജനസംഖ്യ വരുന്നതുതന്നെ 1850 കൾക്കുശേഷമാണ് എന്നുള്ളതാണ് ചരിത്രവസ്തുത . കാരണം പോർച്ചുഗീസുകാർ മൈലാപ്പൂർ കഥകൾ മെനഞ്ഞെടുക്കുന്നതു തന്നെ 1600 കളോടെ മാത്രമാണ് . അവർ മതപരിവർത്തനം പ്രാധാന്യത്തോടെ മലങ്കരയിലും ഗോവയിലും തുടങ്ങുന്നതുതന്നെ 1600 കളിൽ മാത്രം .ഇങ്ങനെയൊക്കെ കാര്യങ്ങൾ ആയിരിക്കുന്നസ്ഥിതിയിൽ എങ്ങനെയാണു 30000 മംഗലൂരിയാൻ കൊങ്കിണി ക്രിസ്ത്യാനികളെ ടിപ്പു ശ്രീരംഗം പട്ടണത്തേക്കു പിടിച്ചുകൊണ്ടുപോകുക ?
ഇവിടെയാണ് നാം ചരിത്രം കുറേക്കൂടി ആഴത്തിൽ പഠിക്കേണ്ടത് . ടിപ്പു 30000 ക്രിസ്ത്യാനികളെ ബന്ദികളാക്കി ശ്രീരംഗ പട്ടണത്തേക്കു കൊണ്ടുപോയി എന്നുള്ളത് വസ്തുതയാണ് .അപ്പോൾ അവർ ആരായിരുന്നു ?
ഇവിടെയാണ് നാം പഴയകാല യാത്രികരുടെ എഴുത്തുകൾ പഠിക്കേണ്ടത് ,കാരണം പോർച്ചുഗീസുകാലഘട്ടത് കോഴിക്കോടും കണ്ണൂരും വടകരയിലും മംഗലാപുരത്തും കച്ചവടക്കാരായ മലങ്കര നസ്രാണികളെക്കുറിച്ചു പറയുന്നുണ്ട് .തോഡമൽ കേദ്രീകരിച്ചു ഉണ്ടായൊരുന്ന നസ്രാണികളെക്കുറിച്ചു അന്വേഷിക്കാൻ മെനസിസ് രണ്ടു പാതിരിമാരെ അയക്കുന്നുണ്ട് (ഗുവയുടെ ജോർണാദാ വായിക്കുക ) . അവരുടെ അത്യന്തം ദയനീയ മായ അവസ്ഥ ടിപ്പുവിന്റെ തടവുകാരനും ,ജയിൽമോചിതനായ പിന്നീട് ഇംഗ്ലണ്ടിൽ പോയി സെറ്റിൽ ചെയ്ത ജെയിംസ് സ്കറി തന്റെ The Captivity Sufferings and Escape എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് . അതായതു ഈ ക്രിസ്ത്യാനികൾ മലങ്കരനസ്രാണികളാണ് .ഇവരാണ് ബ്രിടീഷുകാരെ സ്വാധീനിക്കാൻ പ്രാപ്തരായ ക്രിസ്ത്യാനികൾ .ഇവരിൽ ഭാഗ്യം കൊണ്ട് രക്ഷപെട്ടവരാണ് ബ്രിറ്റീഷ്ക്കപ്പൽ വാടകക്കെടുത്തു കൊച്ചിയിലേക്കും പിന്നീട് അവിടെനിന്നു തെക്കോട്ടും രക്ഷപെട്ടത് .ഇന്നും കൂത്താട്ടുകുളം വടകര ,തൃപ്പൂണിത്തുറ , ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ വലിയൊരുകൂട്ടം നസ്രാണികൾ തങ്ങൾ വടക്കുനിന്നുകുടിയേറിയവരായി സാക്ഷ്യപ്പെടുത്തുന്നുണ്ട് .
ആർത്താറ്റ് പള്ളിപ്പാട്ടും ചരിത്രവും
ആർത്താറ്റ് പള്ളിപ്പാട്ടു/കഥ മുഴുവൻ ചരിത്രം ആകണമെന്നില്ല എന്നുള്ളതാണ് അഭിപ്രയം . കാരണം ടിപ്പുസുൽത്താന്റെ അക്രമണകാലം 1789 ആണല്ലോ .അന്ന് ആർത്താറ്റ് പള്ളി മലങ്കര നസ്രാണികളുടെ നിയന്ത്രണത്തിലാണ് . മലങ്കര നസ്രാണികൾ ഖുർബാന അപ്പം അന്നന്ന് ഉണ്ടാക്കി കുർബാനയോടെ തീർക്കുകയാണ് പതിവ് ,അല്ലാതെ കത്തോലിക്കർ ചെയ്യുന്നപോലെ താഴിട്ടുപൂട്ടിവെക്കാറില്ല . അപ്പോൾ ഈ പറയുന്ന കഥകൾക്ക് യുക്തിപോരാ .ആർത്താറ്റ് പള്ളിക്കു ടിപ്പു തീയിട്ട്എന്നതു വാസ്തവമാണ് .അത് രണ്ടു ബുക്കാനൻ (ഫ്രാൻസിസ് ബുക്കാനൻ ,ക്ളോഡിയോസ് ബുക്കാനൻ ) മാരുടെ സാൿഷ്യപ്പെടുത്തലിൽനിന്നും മനസിലാക്കാം .ഫ്രാൻസിസ് ബുക്കാനൻ (1800 )കുന്നംകുളം വരുമ്പോൾ ആർത്താറ്റ് മേൽക്കൂരയില്ലാത്ത നശിച്ചുകിടക്കുകയാണ്എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .എന്നാൽ ക്ലാഡിയാസ് ബുക്കാനൻ (1806 ) വരുമ്പോൾ മലങ്കരയിലെ തലപ്പള്ളിയായി വിരാചിക്കുന്ന പ്രശസ്തമായ പള്ളിയെയാണ് അദ്ദേഹം കാണുന്നത് . അന്ന് അവിടെയുള്ള മലങ്കര നസ്രാണികൾ , ടിപ്പുസുൽത്താൻ നസ്രാണികളെ കെട്ടിത്തൂക്കിയ മരം കാണിച്ചുകൊടുക്കുകയുംഉണ്ടായത്രേ . അതുകൊണ്ടു നസ്രാണികൾ അവകാശമുന്നയിക്കുമ്പോൾ / കഥകൾ ക്കു യുക്തിയുണ്ടോ എന്ന് ആദ്യം അന്വേഷിക്കുക . കുന്നംകുളങ്ങര അങ്ങാടിയെക്കുറിച്ചു ടിപ്പുവിന്റെ അപ്പൻ ഹൈദർ അലി പറഞ്ഞത് നസ്രാണികളുടെ ഊർ എന്നാണു . മകൻ ടിപ്പു അനുസരണക്കേടുകാണിച്ച നസ്രാണികളെ ചേലയിൽ കൂട്ടാൻ സ്വാഭാവികമായും ശ്രമിക്കുമല്ലോ അതുകൊണ്ടാണ് നിരണംഗ്രന്ഥവരിയിൽ ചേലയിൽ കൂട്ടിയ അച്ചൻ എന്ന് പുലിക്കോടനെക്കുറിച്ചു വിശേഷിപ്പിച്ചിരിക്കുന്നത് എന്നുതോന്നുന്നു .
ഇത്രയും എഴുതാൻ ഇടവന്നതു കാപ്പിപൊടിയച്ചന്റെ പ്രസംഗം കേൾക്കാനിടവന്നതുകൊണ്ടാണ് .വെറും സാധാരണക്കാരനായചരിത്രം വല്യ പിടിപാടില്ലാത്ത ഒരുകാത്തോ ലിക്കാപുരോഹിതന്റെ വചനങ്ങളായികണ്ടാല്മതി .എന്നാൽ അദ്ദേഹം പറഞ്ഞതിന്റെ സാംഗത്യം അർത്ഥവത്താണെന്നുമാത്രമല്ല ,കത്തോലിക്കാ സിനോഡ് എടുത്തനിലപാടുകളോട് ഒത്തുനിൽക്കുന്ന അടിയൊഴുക്കുകളുമുണ്ട് .അതുമനസിലാക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നതിൽ കാര്യമില്ല . ടിപ്പു എന്ന മതമൗലികവാദിയെ തിരുവിതാംകൂർ മുട്ടുകുത്തി ച്ചില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു പിന്നീടുള്ള ചരിത്രം എന്നു ബുദ്ധിയുള്ളവർക്കൂഹിക്കാം . ശ്രീപദ്മനാഭാനു മാത്രമല്ല മലങ്കരനസ്രാണികൾക്കും ഭാഗ്യമുണ്ട് .
വാൽകഷ്ണം
ഈയുള്ളവൻ വടക്കൻ മലബാറിൽ തലങ്ങും വിലങ്ങും സഞ്ചരിച്ചിട്ടുണ്ട് ,അവിടെ “”ഇച്ഛാ””മാരായി കുറെ സുഹൃത്തുക്കളുമുണ്ട് .അവരുടെ കല്യാണങ്ങളിലും കൂടിയിട്ടുണ്ട് .ഇവരിൽ ചിലരെങ്കിലും പഴയമലങ്കര നസ്രാണികൾ ആയിരുന്നുവല്ലോ ,ടിപ്പു അറ്റംചെത്തിയ നസ്രാണികൾ എന്ന് അന്നുമുതൽ തോന്നിയിട്ടുണ്ട് . എന്നാൽ എത്രയോപേർ മേൽചുണ്ടും മൂക്കും ചെത്തപെട്ടു നരകിച്ചു മരിച്ചിട്ടുണ്ടാവാം ,അതിലുംഭേദം ചേലയിൽ കൂടുന്നതായിരുന്നില്ലേ നന്നു ? ഐ യാം കൺഫ്യൂസ്ഡ് ,ടോട്ടലി കൺഫ്യൂസ്ഡ് .










Leave a Reply