അശ്ലീലസാഹിത്യത്തിനെതിരേ കേരള കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ ഏതാനും ചെറിയ ചില പ്രതിഷേധപ്രകടനങ്ങള്‍ നടന്നപ്പോഴേക്കും എത്ര പേര്‍ക്കാണ് അസ്വസ്ഥതയുണ്ടാകുന്നതെന്ന് നോക്കൂ… കാരക്കാമലയിലും കണ്ണൂരും കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലുമെല്ലാമായി കത്തോലിക്കായുവജനങ്ങള്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ കേരളസഭയുടെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പ്രിയ യുവജനങ്ങളെ യുവജനപ്രസ്ഥാനം ഇത്തരത്തിലുള്ള ശക്തമായ ഇടപെടലുകള്‍ക്കുവേണ്ടിയുള്ളതാണ്. ഇത്തരം ഇടപെടലുകളിലൂടെയാണ് കത്തോലിക്കാസഭക്കും ചിലതൊക്കെ പറയാനുണ്ട് എന്ന് പൊതുസമൂഹം മനസ്സിലാക്കുകയുള്ളൂ. ശത്രുക്കളില്‍ നിന്ന് സഭാമാതാവ് ഏറ്റുവാങ്ങുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരേ പരിചയാകാന്‍ നിങ്ങള്‍ കാണിക്കുന്ന ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട്ട്… പ്രതികരിച്ച യുവജനങ്ങള്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തിയവരില്‍ വിശ്വാസികളല്ലാത്ത ക്രൈസ്തവരും സഭയിലെ സകലസംഘര്‍ഷങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ചില ഇസ്ലാമികസംഘടനകളിലെ അംഗങ്ങളും കാര്യം വല്യ പിടികിട്ടിയിട്ടില്ലാത്ത ഇതരമതസ്ഥരുമാണുള്ളത്. ദേവാലയങ്ങളില്‍ പോവുകയും ആത്മീയജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ക്രൈസ്തവനും ഇത്രയും മോശമായ ഭാഷയില്‍ സംസാരിക്കില്ല എന്നതാണ് സത്യം. നിരീശ്വരവാദ-യുക്തിവാദ-പൈശാചികസംഘങ്ങളില്‍ അംഗങ്ങളായതുവഴി നഷ്ടപ്പെട്ട ധാര്‍മ്മികബോധമാണ് ഇത്തരം അധപതിച്ച പ്രതികരണശൈലികളിലേക്ക് ഇവരെ കൊണ്ടുചെന്നെത്തിക്കുന്നത്. അതിനാല്‍, യുവജനങ്ങളെ, പ്രാര്‍ത്ഥനാപൂര്‍വ്വം ക്രൈസ്തവസഭകളില്‍ നിലകൊള്ളുന്ന ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് വേണ്ടി നിങ്ങള്‍ വിശ്വാസസംരക്ഷണത്തിന് പ്രതിബദ്ധരായി നിലകൊള്ളുക. കീടങ്ങളെ ഭയക്കാതിരിക്കുക. തെറിവിളിക്കുന്നവരെ അവഗണിക്കുക. ഉള്ളിലൊന്നുമില്ലാത്തവന്റെ ഓക്കാനമാണ് അവരുടെ തെറിവിളികള്‍. ദുര്‍ഗന്ധം വമിക്കുന്ന അവരുടെ അധരഭാഷണങ്ങളെ വിസര്‍ജ്യം പോലെ തള്ളിക്കളഞ്ഞേക്കുക.
യുവജനങ്ങളുടെ പ്രതിഷേധപ്രകടനത്തിനിടയില്‍ കേസുകളുണ്ടായാല്‍ സഭ അവരെ കൈവിടുമെന്നാണ് പലരുടെയും ഉപദേശം. തലശ്ശേരിയില്‍ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കില്‍ കര്‍ഷകസമരം കഴിഞ്ഞ് മടങ്ങിപ്പോയ ബസുകള്‍ പത്തെണ്ണം തിരിച്ചുവിളിക്കുമെന്നാണ് സഭാനേതൃത്വം പോലീസിനെ അറിയിച്ചത്. ഈ ആര്‍ജ്ജവത്വം യുവജനത്തോടൊപ്പം നില്‍ക്കുന്ന പ്രാദേശികസഭാനേതൃത്വത്തിനുണ്ട് എന്നത് ആരും മറക്കണ്ട.
നമ്മുടെ പ്രതികരണങ്ങളിലൂടെ ചില അശ്ലീലപുസ്തകങ്ങള്‍ക്ക് മാര്‍ക്കറ്റ് വര്‍ദ്ധിച്ചുവെന്ന് പറയുന്നവരോട്, പ്രിയ യുവജനങ്ങളെ നിങ്ങള്‍ പറയണം, ഓരോ മലയാളിയും ആ പുസ്തകം വാങ്ങി വായിക്കണം… അതിലോരോ അക്ഷരത്തിനും പിന്നില്‍ മറഞ്ഞിരിക്കുന്ന അശ്ലീലത്തിന്റെയും പകയുടെയും ആത്മാവിനെ ഓരോ മലയാളിയും തിരിച്ചറിയണം. നാം പറയുന്നതിലൂടെയല്ല, ആ ചവറ് വാങ്ങി വായിച്ച്തന്നെ ഓരോ മലയാളിയും അനുഭവിക്കണം. പിന്നെ സാമ്പത്തികലാഭം – ഇന്ത്യയുടെ തെരുവുകളിലും പണമുണ്ടാക്കാന്‍ പലപണികളും ചെയ്യുന്നവരുണ്ട്. അവരോട് നമുക്കെന്തിന് അസൂയ…
പ്രിയ യുവജനങ്ങളെ, നിങ്ങളുടെ പ്രകടനത്തില്‍ പേടിച്ചുപോയവര്‍ പിന്നെയും പറയുന്നുണ്ട് വൈദീകവര്‍ഗ്ഗത്തിന് വേണ്ടി പടവാളെടുക്കുന്ന കുഞ്ഞാടുകളാണ് യുവജനങ്ങളെന്ന്… വിവരദോഷികളോട് പറഞ്ഞ് കൊടുക്കണം, ക്രൈസ്തവസഭകളിലെ വൈദികരും സന്യാസിനീസന്യാസികളും ആകാശത്ത് നിന്ന് പൊട്ടിവീണവരല്ലെന്ന്… അവരൊക്കെ ഇതുപോലുള്ള യുവജനങ്ങളുടെ സഹോദരീസഹോദരന്മാരും സുഹൃത്തുക്കളും ബന്ധുക്കളും സ്വന്തക്കാരുമൊക്കെയാണെന്ന്. തെരുവുകളില്‍ മാനം ചവിട്ടിയരക്കപ്പെടുമ്പോള്‍ ചേദിക്കാനിറങ്ങുന്നത് കുടുംബത്തില്‍ പിറന്നതായതുകൊണ്ടാണെന്നും, കുടുംബത്തില്‍ പിറക്കാത്തവര്‍ക്ക് അത്തരമൊരു വികാരം മനസ്സിലാവില്ലെന്നും പറഞ്ഞുകൊടുക്കണം.
ഏഷ്യാനെറ്റിന്റെ മലബാര്‍ മാന്വലില്‍ ഷാജഹാനെന്ന മനുഷ്യന്‍ ക്രൈസ്തവസഭകളിലെ വൈദികരുടെ പേരിലുള്ള കേസുകളുടെ നീണ്ട നിരയെടുത്ത് അവതരിപ്പിക്കുന്നുണ്ടായിരുന്നു. നല്ലൊന്നാന്തരം നട്ടെല്ലുള്ള ആണാണെങ്കില്‍ സ്വന്തം സമുദായത്തിലെ പള്ളിക്കെട്ടിടങ്ങളില്‍ നടക്കുന്ന സ്വവര്‍ഗ്ഗരതിയുടെയും കുട്ടിക്കല്യാണങ്ങളുടെയും ചരിത്രം കൂടി ഒന്ന് ഇതുപോലെ അവതരിപ്പിക്കണം. എടുക്കാന്‍ നിങ്ങള്‍ക്ക് ധൈര്യം കാണില്ല. കാരണങ്ങളിലൊന്ന് അത് പറഞ്ഞ് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് പല എപ്പിസോഡുകള്‍ വേണ്ടി വരും എന്നതാണ്… മറ്റൊന്ന്, പറഞ്ഞുതീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴുത്തിനു മുകളില്‍ തല കാണില്ല എന്നതും.
നാണമുണ്ടോ ഷാജഹാനേ, നിങ്ങള്‍ക്ക് ക്രൈസ്തവസഭകളിലെ എണ്ണംപറഞ്ഞ പുരോഹിതരുടെ ജീവിതപരാജയങ്ങളെ എടുത്തുകാട്ടി ഒരു സമുദായത്തെ മുഴുവനായി അടച്ചാക്ഷേപിക്കാന്‍…. ആയിരക്കണക്കിന് വരുന്ന വൈദിക-സന്യസ്തരെ അപമാനിച്ചവരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ മഞ്ഞുംകൊണ്ട് പോയി വായിച്ച് പഠിച്ച കിത്താബല്ല ക്രൈസ്തവന്റെ സ്വത്വബോധത്തെ നിര്‍മ്മിച്ചിരിക്കുന്നത്. അത് ജീവിക്കുന്ന ദൈവത്തില്‍ വിശ്വാസമുറപ്പിച്ച ധാര്‍മ്മികബോധം കൊണ്ട് കെട്ടിപ്പടുത്തതാണ്. അതുകൊണ്ട് അന്യായത്തെയും നുണയുടെ
അതിപ്രസരത്തെയും ചോദ്യം ചെയ്യുന്ന ഞങ്ങളുടെ യുവജനങ്ങളെ പരിഹസിക്കുന്ന നിങ്ങള്‍ തൊടുപുഴയിലെ അദ്ധ്യാപകന്റെകൈവെട്ടിയെടുത്ത യുവജനങ്ങളെയും അവരുടെ അതേമനസ്സോടെ ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ അഴിഞ്ഞാടുകയും ചെയ്യുന്ന സ്വന്തം സമുദായത്തിലെ യുവജനങ്ങളെയാണ് നിങ്ങള്‍ മര്യാദ പഠിപ്പിക്കേണ്ടത്.
നിങ്ങള്‍ ചൂണ്ടിക്കാണിച്ച കേസുകളില്‍ പലതും ഞങ്ങള്‍ അംഗീകരിക്കുന്നത് തന്നെയാണ്. ഞങ്ങള്‍ക്കിടയിലെ പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് സമ്മതിക്കുമ്പോള്‍ത്തന്നെ നിങ്ങളുടെ എല്ലാ ദുരാരോപണങ്ങളും ഞങ്ങള്‍ ശരിവെച്ചുതരും എന്ന് കരുതരുത്. ക്രൈസ്തവസഭയെ പിടിച്ചുകുലുക്കിയ ആരോപണങ്ങളുമായി കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട മൂന്ന് കന്യാസ്ത്രീകളെ നിങ്ങള്‍ മാധ്യമങ്ങള്‍ പൊക്കിപ്പിടിച്ചല്ലോ… എന്നാല്‍ അതില്‍ മേരിചാണ്ടി എന്ന സ്ത്രീ ഒരിക്കലും കന്യാസ്ത്രീ ആയിരുന്നില്ല എന്നത് തിരിച്ചറിഞ്ഞിട്ടും നിങ്ങള്‍ ആ തെറ്റു തിരുത്തിയിട്ടില്ലല്ലോ. അതായത് മൂന്നിലൊന്ന് പെരുംകള്ളം. ഓരോരുത്തരും പറയുന്നതെടുത്താലോ… മൂന്നില്‍ മൂന്നും പെരുംകള്ളം…
കേസുകളെക്കുറിച്ച് എണ്ണിയെണ്ണിപ്പറയുന്ന ഏഷ്യാനെറ്റിന്റെ ചവറ് മാധ്യമപ്രവര്‍ത്തനത്തോട് ഒരു ലോഡ് പുച്ഛം… കൊട്ടിയൂര്‍ കേസില്‍ ഗൂഡാലോചന ഉന്നയിച്ച് നിങ്ങള്‍ കെട്ടിച്ചമച്ച് ആഘോഷിച്ച കഥ കീഴ്ക്കോടതി തന്നെ പൊളിച്ച് കളഞ്ഞില്ലേ… പ്രതികളാക്കിച്ചേര്‍ത്തതില്‍ കുറ്റം ചെയ്ത വ്യക്തിയെ മാത്രം ശിക്ഷിച്ച് മാധ്യമങ്ങള്‍ കുറ്റക്കാരാക്കിയ ഒമ്പത് പേരെയും കോടതി വെറുതെ വിട്ടപ്പോള്‍ നിങ്ങളുടെ വായിലെന്താണ് പഴമായിരുന്നോ… എന്തേ കേസുകളുടെ ചരിത്രത്തില്‍ ഈ ചെറ്റത്തരത്തെ നിങ്ങള്‍ പരിഗണിക്കാത്തത്…
അഭയകേസ് വലിയ ആഘോഷമായി നിങ്ങള്‍ കൊണ്ടുനടക്കുകയാണല്ലോ. രണ്ടു പേര്‍ ചേര്‍ന്ന് നടപ്പാക്കിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞത് വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത നിങ്ങള്‍ അതിലൊരാള്‍ കുറ്റക്കാരനല്ലെന്ന് സുപ്രീംകോടതി തന്നെ ഇന്നലെ വിധിച്ചത് കാണാതെ പോയത് കണ്ണില്‍ കരടായിരുന്നതുകൊണ്ടാണോ… ഇനിയെങ്ങനെയാണ് പ്രോസിക്യൂഷന്റെ കെട്ടുകഥ നിലനില്‍ക്കാന്‍ പോകുന്നത്…
ക്രൈസ്തവനേതൃത്വത്തില്‍ പരാജയപ്പെട്ടുപോയവരുണ്ട് എന്ന ചരിത്രവസ്തുതയെ മുന്‍നിര്‍ത്തിക്കൊണ്ട് നേതൃത്വം മുഴുവന്‍ അപ്രകാരമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ വെമ്പല്‍കൊള്ളുന്ന വര്‍ഗ്ഗീയമായ കുബുദ്ധിയെ തിരിച്ചറിയുന്നതുകൊണ്ടാണ് ഞങ്ങളുടെ യുവജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. അതിനുള്ള അവകാശം ജനാധിപത്യരാഷ്ട്രത്തില്‍ ഏവര്‍ക്കുമുണ്ട്. ഞങ്ങളുടെ യുവജനങ്ങളെ തടയുന്ന പോലീസിനും പരിഹസിക്കുന്ന മഞ്ഞമാധ്യമങ്ങളും മനസ്സിലാക്കണം – നിങ്ങള്‍ക്ക് തല്ലിക്കെടുത്താവുന്ന അഗ്നിയല്ല, ഈ യുവഹൃദയങ്ങളില്‍ ആളിപ്പടരുന്നത് എന്ന്… ക്രൈസ്തവയുവത്വം ഉറക്കത്തിലായിരുന്നുവെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി… അവര്‍ ഉറങ്ങുകയായിരുന്നില്ല, ഒരുങ്ങുകയായിരുന്നു. രക്തരഹിതമായ ധര്‍മ്മയുദ്ധത്തില്‍ എന്റെ എല്ലാ യുവജനസുഹൃത്തുക്കള്‍ക്കും വിജയാശംസകള്‍ നേരുന്നു
ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍










Leave a Reply