എന്‍റെ ഒരു സ്നേഹിതന്‍ ഒരിക്കല്‍ ചോദിച്ചു, “നിങ്ങള്‍ എന്തു കൊണ്ടാണ് യേശു ക്രിസ്തുവിനെ ഫോളോ ചെയ്യുന്നത്?” അതിനു ഞാന്‍ നല്‍കിയ ഉത്തരം ഒരു വെല്ലുവിളിയായിരുന്നു.ആ വെല്ലുവിളിയില്‍ എന്‍റെ സ്നേഹിതന് പരാജയം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. ലോകത്തില്‍ ആരും തോറ്റു പോകുന്ന ആ വെല്ലുവിളി ഒരിക്കല്‍ കൂടി ഇവിടെ ഞാന്‍ കുറിക്കാം.
ഇനിപറയുന്ന ഗുണഗണങ്ങള്‍ ഉള്ള ഒരാളെ കാട്ടിത്തന്നാല്‍ അങ്ങനെയൊരാളെ പിന്തുടരാന്‍ ഞാന്‍ തയ്യാറാണ്!
1. ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ പ്രവാചകന്മാരില്‍ കൂടി മുന്‍കൂട്ടി അറിയിക്കപ്പെട്ടവന്‍
2. പുരുഷ ബന്ധമില്ലാതെ ജനിച്ചവന്‍ (ദൈവം പിതാവായവന്‍)
3. മാതാപിതാക്കള്‍ക്ക് കീഴ്പ്പെട്ടിരുന്നവൻ.
4. കുട്ടികളുടെ നല്ല കൂട്ടുകാരന്‍.
5. കുഷ്ടരോഗികളെ തൊട്ടു സുഖമാക്കിയവാൻ.
6. വിശക്കുന്നവര്‍ക്ക് അപ്പം നല്‍കിയവന്‍.
7. അന്ധന്‍റെ കണ്ണുകള്‍ തുറന്നവന്‍.
8. മുടന്തനെ എഴുന്നെല്‍പ്പിച്ചവന്‍.
9. ഭൂതങ്ങളെ ആട്ടിപ്പായിച്ചവന്‍.
10. പ്രകൃതി ശക്തികളെ നിയന്ത്രിച്ചവന്‍.
11. മരിച്ചവരെ ഉയര്‍പ്പിച്ചവന്‍.
12. ആര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ സംസാരിച്ചവന്‍.
13. കപടതകളെയും തിന്മയെയും നഖശിഖാന്തം എതിര്‍ത്തവന്‍.
14. ഒരു പരീക്ഷയ്ക്കും പ്രലോഭനത്തിനും വശംവദനാകാത്തവന്‍.
15. സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ കാണാത്തവൻ.
16. സ്ത്രീകളെ ബഹുമാനത്തോടെ കണ്ടവന്‍.
17. ഒറ്റ്കൊടുത്ത ശിഷ്യനെ ചുംബിക്കുകയും തള്ളിപ്പറഞ്ഞ ശിഷ്യനെ ഒട്ടും വെറുക്കാതെ ഏറ്റവും സ്നേഹിച്ചവന്‍.
18. ക്ഷമയുടെയും സ്നേഹത്തിൻറെയും സഹനത്തിൻറെയും പുതിയ മാനങ്ങള്‍ ലോകത്തിനു കാട്ടിക്കൊടുത്തവന്‍.
19. തന്റെ അനുയായികളോട് ആയുധം താഴെവയ്ക്കാന്‍ പറഞ്ഞവന്‍.
20. ശത്രുക്കളെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്‍.
21. അധികാരത്തിനു വേണ്ടി അനുയായികളെ പ്രേരിപ്പിക്കാത്തവന്‍.
22. താഴ്മയുടെയും എളിമയുടെയും മഹത്വം ലോകത്തിനു കാട്ടിക്കൊടുത്തവന്‍.
23. മനുഷ്യരാലുള്ള തുപ്പലും മര്‍ദ്ദനവും സഹിക്കുമ്പോഴും കടലിനെയും കാറ്റിനെയും നിലക്ക് നിര്‍ത്തിയ അധരവും കരങ്ങളും നിശബ്ദമാക്കി വച്ചവന്.
24. ഒരു കുറ്റവും കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും മരണശിക്ഷക്ക് വിധിക്കപ്പെട്ടവന്‍.
25. ഒരു പാപവും ചെയ്യാത്തവന്‍.
26. ഒരാളെപ്പോലും കൊലചെയ്യുകപോയിട്ട് ഉപദ്രവിക്കുക പോലും ചെയ്യാത്തവന്‍.
27. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറായവന്.
28. മരണത്തില്‍നിന്ന് ഉയത്തെഴുന്നേറ്റു വന്നവന്‍.
29. കാലചരിത്രത്തെ തന്റെ ജനനത്തിനു മുമ്പും പിന്‍പും എന്ന് തിരിച്ചവന്‍.
30. ഇനി തന്റെ വിശുദ്ധന്മാരെ ചേര്‍ക്കാനും ഭൂമിയില്‍ നീതിയുടെ രാജ്യം സ്ഥാപിക്കാനും വരുന്നവന്‍.
31. ഇപ്പോള്‍ എന്‍റെ കൂടെയുള്ളവന്‍.
32. പാപം ചെയ്യാതിരുന്നിട്ടും ലോകപാപങ്ങൾ സ്വയം ഏറ്റെടുത്തവൻ.
33. 33 വയസുവരെ ഭൂമിയിൽ ജീവിച്ച് ലോകചരിത്രത്തെ ഭാഗിച്ചവൻ.
ഇത്രയും യോഗ്യതകള്‍ ഉള്ള ഒരാളെ മാത്രമേ എനിക്ക് പരിചയമുള്ളൂ… അത് മറ്റാരുമല്ല ഞാന്‍ വിശ്വസിക്കുന്ന, പിന്തുടരുന്ന എന്നെ വീണ്ടെടുത്ത, സാക്ഷാല്‍ യേശുക്രിസ്തുവാണ്.
ഞാൻ പ്രഘോഷിക്കുന്നത് ഞാൻ ജീവിതത്തിൽ അനുഭവിച്ച ദൈവത്തെ …
സത്യ ദൈവത്ത അറിയൂ …
വിശ്വസിക്കൂ… ആരാധിക്കൂ ..
ജീവിതത്തിൽ അനുഭവിക്കൂ …
————————————————–
തന്നെ ആരാധിക്കണമെന്ന് യേശു ബൈബിളിൽ പറഞ്ഞിട്ടുണ്ടോ?
ഉണ്ട്
1.ദൈവത്തെ ബഹുമാനിക്കുന്ന പോലെ സകല മഹത്വവും ആരാധനയുംയേശുവിന് നൽകണം
👇യോഹ5:22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല
2. യേശുവിന് ശിഷ്യർ സ്തുതി കരേറ്റാതെ ഇരുന്നാൽ കല്ലുകൾ ആർക്കുമെന്ന് താൻ പറയുന്നു. സൃഷ്ടിതാവായ യേശുവിന് ആരേലും മഹത്വം കൊടുക്കാതിരുന്നാൽ കല്ലുകൾ പോലും ആർക്കും
👇ലൂക്കോ18:39 പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശീഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. അതിന്നു അവൻ: “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.
3.ദൈവമായി തനിക്ക് മഹത്വം നൽകുവാൻ താൻ സൗഖ്യമാക്കിയ പത്തുകുഷ്ഠരോഗികളിൽ ഒരാൾ മാത്രമേ മടങ്ങിവന്നുള്ളോ എന്ന് യേശു ചോദിക്കുന്നു
👇. ലൂക്കോ17:12 ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന്നു എതിർപെട്ടു.
1. അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
2. അവൻ അവരെ കണ്ടിട്ടു: “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെ തന്നേ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽ തന്നേ അവർ ശുദ്ധരായ്തീർന്നു.
3. അവരിൽ ഒരുത്തൻ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു
നന്ദി പറഞ്ഞു;
4. അവനോ ശമര്യക്കാരൻ ആയിരുന്നു
5. “പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?
6. ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ ” എന്നു യേശു പറഞ്ഞിട്ടു അവനോടു:
4.തന്നെ മഹത്വപ്പെടുത്തിയില്ലേൽ ആരാധന നൽകിയില്ലേൽ ദൈവത്തിന് നൽകാത്തതു പോലെയെന്ന് യേശു പറയുന്നു
👇.യോഹ5:23 പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
ദൈവത്തിന്റെ വചനമായ പുത്രനിലൂടെ അല്ലാതെ ആർക്കും നിത്യജീവനിൽ എത്താൻ പറ്റുകയില്ല ..
യേശുവ ക്രിസ്തു …
വഴിയും സത്യവും ജീവനുമായവൻ …
സ്വർഗത്തിന്റെയും ഭൂമിയുടെയും അധികാരം ഉള്ളവൻ …
ലോകത്തിന്റെ പാപങ്ങൾ വഹിച്ചവൻ …മരണത്തെ ജയിച്ചവൻ …
ദൃശ്യവും അദൃശ്യവുമായ എല്ലാം അവന് വേണ്ടി സൃഷ്ട്ടിച്ചു …
മാനവരിൽ ദൈവപുത്രൻ …










Leave a Reply