Sathyadarsanam

ക്രിസ്ത്യാനികള്‍ അറിയാന്‍….

ജനാധിപത്യ രാജ്യത്തെ ജനസംഖ്യയുടെ പ്രാധാന്യം 2017 ലെ കുട്ടികളുടെ ജനനനിരക്ക് ക്രിസ്ത്യന്‍ 14.96%, മുസ്ലിം 43%, ഹിന്ദു 41.7%. ഒരു കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷം അല്ല എന്ന് ഒരു ഹര്‍ജി കോടതിയില്‍ പോയിരുന്നു. അന്ന് 20 ശതമാനത്തിലധികം ക്രിസ്ത്യാനികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു.2001-ലെ സെന്‍സസില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ 19.02 ശതമാനമായിരുന്നു. 2011ല്‍ അത് 18.38 ശതമാനമായി. ഇനിയൊരു സെന്‍സസ് വരുന്നത് 2021ല്‍ ആയിരിക്കും. എന്നാല്‍ കേരള സര്‍ക്കാരിന്റെ എക്കണോമിക ്‌സ്ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷന്‍ ഓരോ വര്‍ഷവും ഇറക്കുന്ന ആനുവല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് 2017ലെ ക്രിസ്ത്യന്‍ കുട്ടികളുടെ ജനനനിരക്ക് 14.96 ശതമാനമാണ്. നാലുവര്‍ഷത്തെ അപ്പുറവും ഇപ്പുറവും ഉള്ള രേഖപ്പെടുത്തിയ കണക്കനുസരിച്ച് 3.64 ശതമാനമാണ് ക്രിസ്ത്യന്‍ കുട്ടികളുടെ ജനന നിരക്കില്‍ കുറവ് വന്നത്.

ഒരു സ്ത്രീ തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കേണ്ടത് 25 വയസ്സിന് താഴെയാണ്. നല്ല പ്രായം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ കേരളത്തില്‍ 15-19 വയസ്സിന് ഇടയില്‍ ആദ്യ കുട്ടി ഉണ്ടായ ക്രിസ്ത്യന്‍ അമ്മമാര്‍ 3 ശതമാനവും 20-24 വയസ്സിനിടയില്‍ ആദ്യ കുട്ടി ഉണ്ടായ ക്രിസ്ത്യന്‍ അമ്മമാര്‍ വെറും 9ശതമാനവും ആണ്. എത്രമാത്രം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ഉണ്ടാവുന്ന കുട്ടികളുടെ എണ്ണം ഒന്നിലും രണ്ടിലും ഒതുക്കിയിട്ട് എന്തോ നേടി എന്ന് അഹങ്കരിക്കുന്ന മാതാപിതാക്കള്‍ അറിയുന്നില്ല അവര്‍ മക്കള്‍ക്ക് സമ്മാനിക്കുന്ന ഏകാന്തതയ്ക്ക് ഒരിക്കല്‍ അവര്‍ മറുപടി നല്‍കേണ്ടി വരുമെന്ന്. സഹോദര സമ്പത്ത് ഇല്ലാതെ വളരുന്ന കുട്ടികള്‍ അഭയം തേടുന്നത് സുഹൃത്തുക്കളിലും അവരെ കേള്‍ക്കാന്‍ തയ്യാറാകുന്ന മറ്റു കൂട്ടുകെട്ടിലുമാണ്. എന്നിട്ട് അവസാനം അസാന്മാര്‍ഗിക പ്രണയക്കുരുക്കിലും മദ്യത്തിലും മയക്കുമരുന്നിലും അടിമപ്പെടുമ്പോള്‍ കുറ്റം മുഴുവന്‍ കുട്ടികളില്‍ ചാലിച്ച് മാറിനില്‍ക്കുന്നു. അവനെ/അവളെ നോക്കാന്‍ താങ്ങും തണലുമായി സഹോദരങ്ങളെ കൊടുത്തിരുന്നെങ്കില്‍… കുറച്ചു വര്‍ഷം മുന്‍പ് രേഖപ്പെടുത്തിയ കണക്കാണ്. സീറോ മലബാര്‍ സഭയുടെ സൈറ്റില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കണക്കില്‍ കണ്ട ഒരു കാര്യം സൂചിപ്പിക്കുന്നു. രൂപതയുടെ വൃഷ്ടിപ്രദേശത്ത് 91,90,000 പേര്‍ ഉള്ളതില്‍ കത്തോലിക്കര്‍ 3,80,000 പേരാണ്. വെറും 4 ശതമാനം കത്തോലിക്കരെ ഉള്ളൂ. അതായത് നൂറില്‍ അമ്പത് പേര്‍ നമുക്കായി സംസാരിക്കാന്‍ ഇല്ല. അതിന്റെ പകുതി 25 ഇല്ല. അതിന്റെ പകുതി 12.5 ഇല്ല. അതിന്റെ പകുതി6.5 ഇല്ല. 3% കഷ്ട്ടി. നിസ്സാരമല്ല ഈ കണക്കുകള്‍.

കത്തിനില്‍ക്കുന്ന ന്യൂനപക്ഷ വിഷയങ്ങള്‍ 1992ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമപ്രകാരം ഇന്ത്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 2006ല്‍ സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യമന്ത്രാലയം സ്ഥാപിച്ചു.ഇന്ത്യയില്‍ നിലവില്‍ ആറ് വിഭാഗങ്ങളാണ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ എന്ന് തിരിച്ചിരിക്കുന്നത്.ക്രിസ്ത്യന്‍ മുസ്ലിം ജൈന ബുദ്ധ പാഴ്‌സി. 2008ല്‍ കേരളത്തില്‍ പൊതുഭരണ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ക്രമേണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു 2014ല്‍ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നു.ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികള്‍ക്ക് ഒരു പരിഗണനയും നല്‍കാതെ തികച്ചും നീതിരഹിതവും വിവേചനപരവുമായ നിലപാടുകളാണ്.കേരള സര്‍ക്കാര്‍ കൈക്കൊണ്ട് വരുന്നത്. വെറും 1.34ശതമാനം മാത്രമുള്ള ആന്ധ്രാപ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കായി പ്രത്യേക ധനകാര്യ കോര്‍പ്പറേഷന്‍ തന്നെയുണ്ട്. അതിലൂടെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീ-റിഇമ്പേര്‍സ്‌മെന്റ്, സ്വയംതൊഴിലിന് ധനസഹായം,തൊഴില്‍ പരിശീലനവും തൊഴിലും, പള്ളി പണിയാനും, പുനരുദ്ധാരണത്തിനും, പള്ളിക്കൂടങ്ങള്‍പണിയാനും, പള്ളിവക വൃദ്ധസദനങ്ങള്‍, ഹാളുകള്‍ തുടങ്ങിയവ പണിയുവാന്‍ സാമ്പത്തിക സഹായം,ക്രിസ്ത്യന്‍ കുട്ടികള്‍ക്കായി പ്രത്യേക കോച്ചിംഗ് സെന്ററുകള്‍, മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍, യുവാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ ക്രിസ്ത്യന്‍ സംസ ്കാരം പരിപോഷിപ്പിക്കാന്‍ സഹായങ്ങള്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് സബ്‌സിഡിവരെ നല്‍കുമ്പോള്‍ 18.3 ശതമാനം ക്രിസ്ത്യാനികള്‍ ഉള്ള കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്കായി ഒരു സ്ഥാപനവും ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴില്‍ ഇല്ല. ഇനി ഒരു ചതി കണക്ക്.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊടുക്കുന്ന എല്ലാ സ്‌കോളര്‍ഷിപ്പിലും അവര്‍ 80:20 അനുപാതം സ്വീകരിച്ചിരിക്കുകയാണ്. അതായത് ആകെ എത്ര അപേക്ഷിച്ചാലും 80% മുസ്ലീങ്ങള്‍ക്കും ബാക്കിയുള്ള 20% മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ആയി നീക്കിവച്ചിരിക്കുന്നു അതായത് 20% ബാക്കിയുള്ള അഞ്ചു വിഭാഗങ്ങള്‍ക്ക്, അതിലൊന്നു മാത്രമാണ് ക്രിസ്ത്യാനി. വിഷമം എന്തെന്നാല്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തില്‍ മാത്രമായി നടപ്പിലാക്കുന്ന ഒന്നാണ്ഇതെന്ന് ഓര്‍ക്കുമ്പോള്‍ ആണ് ഇതിന്റെ അപകടം മനസ്സിലാകുന്നത്. ആഗോള കത്തോലിക്കാസഭ വിശുദ്ധയായി നാമകരണം ചെയ്ത വിശുദ്ധ മദര്‍ തെരേസ അമ്മയുടെ പേരില്‍ ഒരു സ്‌കോളര്‍ഷിപ്പ് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് അതുപോലും 80% മുസ്ലിംസിന് 20% മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത് ഈ അനുപാതം തന്നെ ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിലും മറ്റു സ്‌കോളര്‍ഷിപ്പുകളിലും എല്ലാം ഇതുതന്നെയാണ് നടപ്പിലാക്കിയിരിക്കുന്നത്. 80:20 കണക്കുപറഞ്ഞ് ഒരു വിചിത്ര കാര്യവും കൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്,റെയില്‍വേ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് എല്ലാമായി സൗജന്യ കോച്ചിംഗ് സെന്ററുകള്‍ സര്‍ക്കാര്‍ ചിലവില്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ നടത്തുന്നു.45 അധികം ഇത്തരം കേന്ദ്രങ്ങള്‍ 95 ശതമാനത്തിലധികവും മദ്രസകള്‍ കേന്ദ്രീകരിച്ച് മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിലുമാണ് അനുവദിച്ചിരിക്കുന്നത്. മാത്രമല്ല 100 കുട്ടികളെ തിരഞ്ഞെടുക്കുന്നതില്‍ 80 ശതമാനം മുസ്ലിംസ് ആയിരിക്കണമെന്ന അനുപാതം സ്വീകരിച്ചിരിക്കുകയാണ്. എന്ത് നീതി ആണ് ഇത്..?

ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍

1. ന്യൂനപക്ഷ കമ്മീഷന്‍

നിലവില്‍ ഭാഗ്യം കൊണ്ട് ഒരു വനിത പ്രതിനിധി ക്രിസ്ത്യന്‍ പ്രതിനിധിയായി അതിലുണ്ട്.ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ ഒരു വിഭാഗത്തുനിന്ന് ആണെങ്കില്‍ രണ്ടാമത്തെമെമ്പര്‍ മറ്റൊരു ഭാഗത്ത് നിന്ന് ആയിരിക്കണം എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ഇടയ്ക്ക് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ ഇതിലെ ”മറ്റൊരു” എന്നത് ”ഒരു” ആക്കി മാറ്റി നിയമസഭയില്‍ പാസാക്കി അങ്ങനെ മൂന്ന് അംഗങ്ങള്‍ ഉള്ളതില്‍ ചെയര്‍മാനും മറ്റേ മെമ്പറും മുസ്ലിം വിഭാഗത്തില്‍ നിന്നും ഭാഗ്യത്തിന് ഒരു വനിതാ പ്രതിനിധി ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും. അടുത്ത തവണ എങ്ങനെയെന്ന് അറിയില്ല. ക്രിസ്ത്യന്‍ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ സംബന്ധിച്ച് ന്യൂനപക്ഷ കമ്മീഷന്‍ കഴിഞ്ഞ ഇടയ്ക്ക് ഒരു കൂട്ടം ആളുകളുടെ നിരവധി അപേക്ഷകളില്‍ ക്രിസ്ത്യന്‍ മെമ്പറുടെ സഹകരണത്തോടെ കേരളത്തിലെ 9 ജില്ലകളില്‍ സിറ്റിങ് വച്ചിരുന്നു. ധാരാളം ക്രിസ്ത്യന്‍ പ്രതിനിധികള്‍ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി പ്രധാന നിര്‍ദ്ദേശങ്ങള്‍ ആയ 80:20 അനുപാതം പിന്‍വലിക്കുക, ക്രിസ്ത്യന്‍ പിന്നോക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, സംവരണം ഏര്‍പ്പെടുത്തുക, ക്രിസ്ത്യാനികള്‍ക്ക് ആയി ധാരാളം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക അങ്ങനെ ധാരാളം നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഇവയെല്ലാം എത്രത്തോളം സര്‍ക്കാരിലേക്ക് അവര്‍ സമര്‍പ്പിക്കും എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു.

2. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍

-ഈ വകുപ്പില്‍ ക്രിസ്ത്യന്‍ പ്രതിനിധികള്‍ ചുരുക്കം മാത്രമാണ്.

3 കേരള സംസ്ഥാന വഖഫ് ബോര്‍ഡ്

ഇത് മുസ്ലീങ്ങള്‍ക്കായി ഉള്ളതാണ്

4 കേരള ഹജ്ജ് കാര്യ വകുപ്പ്

ഇതും മുസ്ലിം വിഭാഗത്തിന് മാത്രമാണ്.

അതായത് ചുരുക്കത്തില്‍ ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനായി ചെലവഴിക്കുന്ന കോടിക്കണക്കിന് ഫണ്ടിന്റെ 90ശതമാനത്തില്‍ അധികവും മുസ്ലിം വിഭാഗത്തിന് ആയിട്ടാണ് കേരളത്തില്‍ വകയിരുത്തിയിരിക്കുന്നത്.പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം, ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങള്‍ 20ശതമാനത്തിലധികം ഉള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടുത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് ഫണ്ട് വകയിരുത്തുന്ന പദ്ധതിയാണിത്. കോട്ടയം ജില്ലയില്‍നിന്ന് ഒരു പ്രദേശമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.അതാകട്ടെ ഈരാറ്റുപേട്ട. മലപ്പുറം ജില്ലയില്‍ നിന്ന് 26 പ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പദ്ധതിയോട് അനുബന്ധമായി പത്തനംതിട്ട ഒഴിച്ച് കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും മൂന്നു പേരെ കമ്മിറ്റി അംഗങ്ങള്‍ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. 39 അംഗങ്ങള്‍ ഉള്ളതില്‍ 30 അംഗങ്ങള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും 7അംഗങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഒരു സിഖ് ഒരു ജൈനര്‍. ക്രിസ്ത്യാനികള്‍ ധാരാളമായുള്ള ഇടുക്കി ജില്ലയില്‍ നിന്നും ഒരു ക്രിസ്ത്യാനി പോലും അതിലില്ല. എത്ര വിദഗ്ധമായി നടപ്പിലാക്കുന്നു.ഒരു സണ്‍ഡേസ്‌കൂള്‍ വേദപാഠ അധ്യാപകന് സര്‍ക്കാര്‍ വക ശമ്പളം ആനുകൂല്യങ്ങള്‍ ഒന്നും തന്നെയില്ല എന്നാല്‍ ഒരു മദ്രസ അധ്യാപകന് ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ നിന്ന് സ്വന്തം വിവാഹത്തിനും മകളുടെ വിവാഹത്തിനും ധനസഹായം, വീട് പണിയാന്‍ സാമ്പത്തികസഹായം, ചികിത്സ ധനസഹായം,മക്കള്‍ക്ക്ക്യാഷ് അവാര്‍ഡ്, പലിശ രഹിതലോണ്‍ സൗകര്യം, ശേഷ ജീവിതകാലം പെന്‍ഷന്‍ പദ്ധതിയും. ഉറുദുവും അറബിയും പഠിക്കുന്നവര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും ആനുകൂല്യങ്ങളും കോടിക്കണക്കിന് ന്യൂനപക്ഷ ഫണ്ട് വിനിയോഗിച്ച് ഇസ്ലാമിക സാഹിത്യവും പഠനവും ലക്ഷ്യം വെച്ച് കാലിക്കട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ ഇസ്ലാമിക ചെയര്‍ നടപ്പിലാക്കുന്നു എന്തുകൊണ്ട് ക്രൈസ്തവര്‍ക്ക് അവരുടെ സംസ്‌കാരവും പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുവാനും അവയുടെ ഉന്നമനത്തിനുമായി ഒന്നുംതന്നെ സര്‍ക്കാര്‍ രൂപീകരിക്കാത്തത്.

കേരളത്തിലെ മുസ്ലിംസിന് എല്ലാം OBC കാറ്റഗറിയില്‍ സംവരണം ലഭ്യമാകുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണ സീറ്റ്, ഫീസ് ഇളവ് തുടങ്ങിയവ ലഭിക്കുന്നു. സ്‌കോളര്‍ഷിപ്പുകളും അവര്‍ക്ക് ധാരാളമായി ലഭിക്കുന്നു ഇനി കിട്ടാത്തവര്‍ ഉണ്ടെങ്കില്‍ വഖഫ് ബോര്‍ഡ് വഴി പലിശ രഹിതലോണ്‍ അത് MBBS, B tech, MBA..തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ലഭ്യമാകുന്നു. എന്തുകൊണ്ട് ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ഇതിനെല്ലാം അവഗണിക്കുന്നു.ഇന്നും ക്രിസ്ത്യാനികള്‍ ഉറക്കത്തിലാണ് അവര്‍ അറിയുന്നില്ല.അവര്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് രണ്ടായിരം വര്‍ഷത്തോളം അവര്‍ കാത്തു സൂക്ഷിച്ച വിശ്വാസ പാരമ്പര്യം അവര്‍ കണ്ണടച്ച് ഇല്ലാതാക്കുകയാണ് അവരെ തന്ത്രപൂര്‍വ്വം അതിലേക്ക് എത്തിച്ചിരിക്കുകയാണ്. തിളച്ച വെള്ളത്തില്‍ ഒരു തവളയെ ഇട്ടാല്‍ പെട്ടെന്ന് കുതിച്ചുചാടി രക്ഷപ്പെടും എന്നാല്‍ തണുത്ത വെള്ളത്തില്‍ ഇട്ടതിനു ശേഷം പതിയെ ചൂടാക്കിയാല്‍ അത് ചൂടിന്റെ സുഖത്തിനൊപ്പം നീങ്ങി തിളയ്ക്കുന്ന ചൂട് എത്തുമ്പോള്‍ ചാടാന്‍ സാധിക്കാത്ത വിധം അതിന്റെ മസിലുകള്‍ വെന്ത് ശക്തി നഷ്ടപെട്ടിരിക്കും അവസാനം നിശബ്ദ മരണമായിരിക്കും ഫലം.ഈ ലോകം സമാധാനത്തിലും സ്‌നേഹത്തിനും സഹകരണത്തിനും മുന്നോട്ടുപോകുന്നത് ക്രിസ്ത്യന്‍ സാന്നിധ്യം ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്. അതിനാല്‍ ഒരു ജനതയ്ക്ക് ക്രൈസ്തവരുടെ സാന്നിധ്യം അത്രമാത്രം പ്രാധാന്യമേറിയതാണ്.

നമ്മുടെ സര്‍ക്കാര്‍ ഈ വിഭാഗത്തെ ഒരുതരത്തിലും പരിഗണിക്കുന്നില്ല. ഈ വിഭാഗത്തിന്റെ നിലനില്‍പ്പിനുള്ള അവസരങ്ങള്‍ കുറച്ചുകൊണ്ട് വന്ന്‌ കൊണ്ട് നിര്‍ബന്ധിത നാടുകടത്തലിന് വഴിയൊരുക്കുന്നു സംവരണവും മറ്റാനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ സാമ്പത്തികമായി പിന്നോട്ട് പോകുകയും വരികയും ചെയ്യുന്നതിനാല്‍ കൂടുതല്‍ പലിശക്ക് ലോണ്‍ എടുക്കുവാനും കാരണമാകുന്നു ജീവിതകാലം മുഴുവന്‍ അതിന്റെ ബാധ്യത നിലനില്‍ക്കുന്നു. തൊഴിലില്ലായ്മയും വിദ്യാഭ്യാസ ലോണിന്റെ പലിശയുടെ ആധിക്യവുംമൂലം വിവാഹ പ്രായം കൂടുന്നു. നമ്മള്‍ ഒരു അന്‍പത് പൈസയുടെ മുട്ടായി കഴിക്കുമ്പോള്‍ പോലും സര്‍ക്കാരിന് പണത്തിന്റെ ഒരു പങ്ക് കൊടുക്കുന്നുണ്ട്.ആ സര്‍ക്കാര്‍ തിരിച്ചു നല്‍കുന്ന ഒരു വാക്കുണ്ട് നീ ഒരു ന്യൂനപക്ഷ വിഭാഗം ആണെങ്കില്‍ നിന്നെ ഞാന്‍ സംരക്ഷിച്ചു കൊള്ളാം എന്നും നിന്റെ ക്ഷേമത്തിനായി നിലനില്‍ക്കുമെന്നും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും എന്ന് എന്നാല്‍ ഇവയെല്ലാം പാടേ നിരാകരിച്ചുകൊണ്ട് സംഘടിതമായ രഹസ്യ അജണ്ടകളോടെ ക്രിസ്ത്യന്‍ സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ വഴികള്‍ ഒരുക്കുന്നു എന്ന് കാണുമ്പോള്‍ എങ്ങനെ ഇനിയും നിശബ്ദനാക്കാന്‍ കഴിയും.

അമല്‍ സിറിയക് ജോസ്

Leave a Reply

Your email address will not be published. Required fields are marked *