ലിജോ പെല്ലിശേരിയുടെ ആമേൻ ,അങ്കമാലി ഡയറീസ് ‘ ഈ മ യ്യൗ തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. കഥാപാത്രങ്ങൾ മനസിൽ തങ്ങിനിൽക്കുന്നു. കഥയും മനസിൽ നിന്നും മായുന്നില്ല. മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന സമീപനം ആരേയും ആകർഷിക്കും. ഇനിയും ധാരാളം. എഴുത്ത് അത്ര വശമല്ലാത്തതു കൊണ്ട് ചുരുക്കുന്നു. എന്നാൽ എനിക്കിഷ്ടപെടാത്ത കാര്യങ്ങൾ കൂടി പരാമർശിക്കണം. എല്ലാം തന്നെ ക്രിസ്തിയ പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത് .പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നാം തരം മദ്യപാനികൾ .ചേരുവക്ക് ഫൈറ്റും കൂടിയാകുമ്പോൾ ബഹുകേമം.പുകവലിയും ഒട്ടും കുറവില്ല. ചുരുക്കി പറഞ്ഞാൽ കേരളത്തിലെ അച്ചായൻമാരെല്ലാം ഈ ഗണത്തിൽ പെടുത്താം എന്ന് പറയാതെ പറഞ്ഞു വെക്കുന്നു. മാത്രമല്ല എല്ലാ സിനിമകളിലും വൈദികർ ചെറുതും വലുതുമായ റോളുകൾ കൈകാര്യം ച്ചെയ്യുന്നു. വൈദികരെ ഒന്ന് ചൊറിയാതെ വിട്ടാൽ പ്രേക്ഷകർക്കിഷ്ടപെടോതെ വരും ,എന്ന് ലിജോ ധരിച്ച് വെച്ചിരിക്കുന്നു.ജല്ലിക്കട്ടിൽ ഇതെല്ലാം ആവർത്തിക്കുന്നു. മാത്രമല്ല കുടിയേറ്റ കർഷകരെ തേച്ച് ഒട്ടിച്ചിരിക്കുന്നു. എല്ലാവരും കുറ്റിപറിച്ച് വന്നതാണെന്ന ഡയലോഗ് ഞങ്ങ ളു ടെ നെഞ്ചിലിറക്കുന്ന കഠാരയാണെന്നോർക്കുക. കഷ്ടം ലിജോ ദാരിദ്യം സഹിക്കാതായപ്പോൾ അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ എന്ന് കരുതി ത്യാഗം സഹിച്ചവരെ കുറ്റിപറിയൻമാരാക്കിയല്ലോ .ഇതെല്ലാം മനസ്സിലാക്കി കഥയും സിനിമയും നിർമ്മിച്ച അച്ചായൻമാരല്ലാത്ത കലാകാരൻമാർക്ക് ഒരു സല്യൂട്ട്. ജല്ലിക്കട്ട് കണ്ടിറങ്ങുന്നവൻ, കുടിയേറ്റക്കാരെല്ലാം മദ്യപാനികൾ ,പ്രകൃതിയെ നശിപ്പിച്ചവർ, കുരിശുക്കൃഷിക്കാർ, പോത്ത് തീനികൾ……… മനസ്സിൽ അരക്കിട്ടുറപ്പിച്ച് നടക്കും.ലിജോ ഒന്ന് മനസിലാക്കണം ഞങ്ങൾ ജീവിതം സീറോയിൽ തുടങ്ങിയവരാണെ. അതു കൊണ്ടാണ് കസ്തുരി രംഗൻ, ഗാഡ്ഗിൽ എന്നെല്ലാം കേൾക്കുമ്പോൾ മനസ് പിടക്കുന്നത് .ഓരോ കുടിയേറ്റ ഗ്രാമങ്ങളിലും നെടുംതൂണായി നിന്നവർ വൈദികരായിരുന്നു.എല്ലാവരെയും ഏകോപിപ്പിക്കുന്ന മോശയാണ് വൈദികർ ഞങ്ങൾക്ക് .തിന്നും തിന്നാതെയും ഉറങ്ങിയും ഉറങ്ങാതെയും താങ്ങായും തണലായും…. ഒരു പ്രദേശത്തെ വളർത്തിയവരാണ് വൈദികർ.ഏത് പുരുഷന്റെ വിജയത്തിലും സ്ത്രീ ഉണ്ട് എന്ന് പറയുന്നതു പോലെയാണ് ,ഒരു കുടിയേറ്റ ഗ്രാമത്തിന്റെ ശക്തി വൈദിക രി ലാ ണ്. അതു കൊണ്ട് ലിജോ യോ ടരപേക്ഷയുണ്ട് ഒരു സിനിമ ഒരെണ്ണം മാത്രം. കുടിയേറ്റക്കാരുടെ അതിജീവനത്തിന്റെ കഥ ,ഒരു ഇടവേളക്കുശേഷം വീണ്ടും സീറോയിലേക്കു കുതിക്കുന്ന പാവപ്പെട്ട കർഷകരുടെ കഥ.. തളർത്താൻ മാത്രം ശ്രമിക്കുന്ന മാധ്യമങ്ങൾ ,കീശ വീർപ്പിക്കുന്ന രാഷ്ടീയക്കാർ ,അമ്മാനമാടുന്ന ബ്യുറോക്രസി ,ഇതെല്ലാം പ്രമേയമാക്കി ഒരു സിനിമ .അല്ലാതെ കുമ്പസാരം കേട്ട് ഇക്കിളിയാവുന്ന ,പോത്തെറിച്ചി കിട്ടാതെ വിറക്കുന്ന,വൈദി ക നല്ല ഞങ്ങളുടെ പ്രശ്നം .മദ്യം കഴിക്കാത്ത, അടിപിടി കൂടാത്ത ,പുകവലിക്കാത്ത ഒരു നല്ല കഥാപാത്രം സമൂഹത്തെ കൈ പിടിച്ചുയർത്തുന്ന ,കുടുബത്തെ കൈവെള്ളയിൽ സൂക്ഷിക്കുന്ന ഒരു കഥാപാത്രം ( പറ്റുമെങ്കിൽ ചെമ്പൻ വിനോദ്) ആയിക്കൂടെ ലിജോ. താങ്കൾ ഒരുകുലംകുത്തിയാണെന്ന് ഞാൻ പറയില്ല പക്ഷേ ചെയ്യുന്നതെല്ലാം ഗുണത്തെക്കാൾ ഏറെ ദോഷമാണെന്ന് കാലം തെളിയിക്കുന്നു.
ടി.പി .വെറ്റിലപ്പാറ










Leave a Reply