Sathyadarsanam

സെപ്തബർ 13 സ്ലീവാ കണ്ടെടുക്കൽ …

ഈശോയെ തറച്ച സ്ലീവ കണ്ടെത്തിയതിനോട് അനുബന്ധിച്ച് ആരംഭിച്ചതാണ് ഈ തിരുനാൾ. വിശുദ്ധ സ്ലീവായുടെ കണ്ടെടുക്കലിൻ്റെ തിരുനാൾ
ഏലിയാ സ്ലീവാ മൂശേക്കാലങ്ങളുടെ കേന്ദ്രബിന്ദുവാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മ ഹെലേന രാജ്ഞി എ.ഡി. 320 സെപ്തംബർ 13 ന്‌ വിശുദ്ധ സ്ലീവ കണ്ടെത്തി എന്ന പാരമ്പര്യത്തിൽ നിന്നാണ് പൗരസ്ത്യ സുറിയാനി സഭ ഇൗ ദിവസത്തെ “സ്ലീവ കണ്ടെത്തിയ തിരുനാൾ” എന്ന പേരിൽ ആചരിക്കുന്നത്.പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്നു അസീറിയൻ സഭ ഇന്നും ഇൗ തീയതിയും പേരും തുടരുന്നു.എന്നാൽ ഉദയംപേരൂർ സമ്മേളനം ബലമായി അടിച്ചേൽപ്പിച്ച തീരുമാന പ്രകാരം സീറോ മലബാർ സഭയിൽ ഇൗ തിരുനാൾ ഗ്രീക്ക് – ലത്തീൻ സഭകളിലെ പോലെ സ്ലീവായുടെ പുകഴ്ച എന്ന പേരിലാക്കുകയുണ്ടായി.സെപ്തംബർ 13 ന്‌ കണ്ടെത്തിയ സ്ലീവ വണക്കത്തിന് വച്ച ദിവസമാണ് സെപ്തംബർ 14. ഒന്നാം നൂറ്റാണ്ട് മുതൽ നസ്രാണി സഭയിൽ സ്ലീവായോടുള്ള വണക്കം നിലനിന്നിരുന്നു.
പാരമ്പര്യപ്രകാരം സെപ്തബർ പതിമൂന്നാം തീയതി സിറോ മലബാർ സഭ വിശുദ്ധ സ്ലീവായുടെ കണ്ടെടുക്കലിൻ്റെ തിരുനാൾ ആചരിക്കണം.

നമുക്ക് പ്രാർത്ഥിക്കാം
കർത്താവേ, അങ്ങയുടെ മനോജ്ഞമായ പ്രകാശത്തിലേക്ക് ഞങ്ങളെ നയിക്കുകയും, ജീവിതത്തിലുണ്ടാകുന്ന എല്ലാ ഉപദ്രവങ്ങളിൽ നിന്നും വിശുദ്ധ സ്ലീവായുടെ ശക്തിയാൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ..

Leave a Reply

Your email address will not be published. Required fields are marked *