Sathyadarsanam

സുഖപ്രസവം അത്ര സുഖകരമാണോ

രു സ്ത്രീ പ്രസവിക്കുമ്പോള്‍ ഒരു കുഞ്ഞു മാത്രമല്ല, ഒരു അമ്മയും അച്ഛനും കൂടിയാണ് ജനിക്കുന്നത്. ഒരു സ്ത്രീ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ്. പക്ഷെ എനിക്ക് തോന്നുന്നു, ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിക്കുന്നതും ഈ ആദ്യനാളുകളില്‍ തന്നെയാണ്. എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട, എന്താണ് ശരി, എന്താണ് തെറ്റ് ഒന്നും അറിയാത്ത ഒരു അവസ്ഥ, അല്ലെ? ഒരു ഉത്തരവാദിത്തങ്ങളുമില്ലാതെ പാറിപ്പറന്നു നടന്നിരുന്ന ഒരു ജീവിതത്തില്‍ നിന്ന് പെട്ടെന്ന് ഉള്ള ഒരു മാറ്റം! ഞാനും പകച്ചുപോയിട്ടുണ്ട് ജീവിതത്തിന്റെ ആ ഒരു ഘട്ടത്തില്‍..

ഈ ലേഖനത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നതും ഈ ടെന്‍ഷന്‍ ദൂരീകരിക്കാനാണ്. കുഞ്ഞിന്റെ പരിചരണം പോലെ തന്നെ പ്രധാനമാണ് അമ്മയെ അതിനായി ഒരുക്കലും. അമ്മയെ മാത്രമല്ല, അച്ഛനെയും! അതിന്റെ ഉത്തരവാദിത്തം ആ ദമ്പതികളുടെ കുടുംബങ്ങള്‍ക്കും പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്കുമാണെന്നാണ് എന്റെ വിശ്വാസം. ഗര്‍ഭകാലത്തു തെന്ന അമ്മയാവാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ആകാംക്ഷകളും സംശയങ്ങളും ദൂരീകരിക്കേണ്ടതുണ്ട്, അവള്‍ക്കു മാനസികമായ സപ്പോര്‍ട്ട് കൊടുക്കേണ്ടതുണ്ട്. അതിനു പുറമെ ദമ്പതികള്‍ സ്വയമായും ഒരു തയ്യാറെടുപ്പു നടത്തേണ്ടതുണ്ട്.

എന്നാല്‍ ഇന്ന് കണ്ടു വരുന്ന തെറ്റായ ഒരു പ്രവണത പറയെട്ട ഗര്‍ഭിണിയാെയന്നു അറിഞ്ഞാല്‍ തന്നെ ഗൂഗിളിലും ഫേസ്ബുക്കിലും എല്ലാം പരതി കുെറ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അത് പൂര്‍ണമായി തെറ്റാണെന്നല്ല, എന്നാല്‍ പലപ്പോഴും പല അബദ്ധധാരണകളും അവര്‍ക്കു കിട്ടുന്നത് ഈ വഴിയാണ്. അതിനുള്ള ഒരു പരിഹാരം കൂടിയാണ് ഈ ലേഖനം. എന്താണ് ഒരു സാധാരണ/ സുഖ പ്രസവം? നമ്മുടെ ഇടയിലുള്ള ഒരു ചിന്തയാണ് സുഖപ്രസവമെന്നാല്‍ നോര്‍മല്‍ ഡെലിവെറിയാണെന്ന്.

അങ്ങനെയാണോ? സിസ്സേറിയന്‍ സാധാരണ പ്രസവത്തില്‍ പെടില്ലെ? എന്നാല്‍ അങ്ങനെയല്ല, പ്രസവം എങ്ങിനെ നടന്നു എന്നത് നോക്കിയല്ല അതിനെ സുഖപ്രസവമെന്നു വിളിക്കുന്നത്. നോര്‍മല്‍ പ്രസവമായാലും സിസ്സേറിയനായാലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നെങ്കില്‍ അതെല്ലാം സുഖപ്രസവങ്ങളാണ്! നവജാതശിശു എന്ന് വിളിക്കുന്നതാരെ? ജനിച്ചു ആദ്യത്തെ 28 ദിവസം പ്രായമായ കുഞ്ഞുങ്ങളെ ആണ് നവജാതശിശുക്കള്‍ എന്ന് വിളിക്കുന്നത്. 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് നോക്കുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ആദ്യത്തെ 28 ദിവസത്തിനുള്ളില്‍ ഉള്ള കുഞ്ഞുങ്ങളാണെന്നുള്ള വിവരം നിങ്ങള്‍ക്കറിയാമോ? അതില്‍ നിന്ന് തന്നെ ഈ ദിവസങ്ങള്‍ എത്ര പ്രാധാന്യമുള്ളവയാണെന്നു നമുക്ക് ഊഹിക്കാമല്ലോ! ഞാനൊരു നിയോനാറ്റോളജിസ്‌റ് ആണ്, അത് പറഞ്ഞാല്‍ കുട്ടികളുടെ വിഭാഗത്തില്‍ തന്നെ ആദ്യെത്ത 28 ദിവസം പ്രായമായ നവജാതശിശുക്കളുടെ സ്‌പെഷ്യലിസ്‌റ്. കുട്ടികളുടെ വിഭാഗത്തില്‍ ഇങ്ങെന ഒരു ഉപവിഭാഗം തുടങ്ങിയത് തെന്ന അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

എന്താണ് മൂപ്പെത്തിയ പ്രസവം?

40 ആഴ്ച അല്ലെങ്കില്‍ 280 ദിവസങ്ങളാണ് ഒരു അമ്മയുടെ ഗര്‍ഭകാലം. എങ്കില്‍ കൂടിയും 37 ആഴ്ച കഴിഞ്ഞ ഗര്‍ഭത്തെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ അല്ലെങ്കില്‍ മൂപ്പെത്തിയ ഗര്‍ഭമായി കണക്കാക്കാം.

എന്താണ് ഒരു നവജാതശിശുവിന്റെ സാധാരണ തൂക്കം?

നമ്മള്‍ ഇന്ത്യന്‍ വംശജരില്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരാശരി 3 കിലോ വരെ തൂക്കം ഉണ്ടാവാറുണ്ട്. 2.5 കിലോയില്‍ താഴെ തൂക്കമുള്ള കുട്ടികളെ ‘തൂക്കകുറവുള്ള നവജാതശിശുക്കള്‍’ എന്ന് വിളിക്കാം.

പ്രസവശേഷം കുഞ്ഞിന് സംഭവിക്കുന്ന മാറ്റങ്ങളെന്തൊക്കെ?

ഒരു പ്രസവത്തില്‍ അമ്മക്കുണ്ടാകുന്ന അത്ര തന്നെ മാറ്റങ്ങള്‍ ജനിച്ചു വീഴുന്ന കുഞ്ഞിനും ഉണ്ടാകുന്നുണ്ട്. ഗര്‍ഭ പാത്രത്തിനുള്ളിലെ സുഖശീതളമായ അവസ്ഥയില്‍ നിന്നും അത്ര തന്നെ സുഖകരമല്ലാത്ത നമ്മുെട ലോകത്തിേലക്ക് പിറന്നു വീഴുേമ്പാള്‍ ഓേരാ കുഞ്ഞും വളെരേയെറ തയ്യാെറടുപ്പുകള്‍ നടത്തുന്നുണ്ട്. ഓരോ കുഞ്ഞുശരീരവും വളരെയേറെ മാറ്റങ്ങള്‍ക്കു വിധേയമാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് എല്ലാ പോഷകാംശങ്ങളും പൊക്കിള്‍കൊടി വഴി കുഞ്ഞിന് കിട്ടുന്നു. ഓക്‌സിജനും അതില്‍ പെടുന്നു. ജീവന്‍ നിലനിര്‍ത്താന്‍ നമുക്കെല്ലാവര്‍ക്കും ഓക്‌സിജന്‍ ആവശ്യമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഗര്‍ഭ സ്ഥശിശുവിനും അങ്ങെന തെന്ന. ഗര്‍ഭാവസ്ഥയില്‍ ശ്വസിേക്കണ്ട ആവശ്യം കുഞ്ഞിനില്ല. അതുെകാണ്ടു അവരുടെ ശ്വാസകോശം വീര്‍പ്പിക്കാത്ത ബലൂണ്‍ പോലെ ചുരുങ്ങിയിരിക്കും.

അതിനുചുറ്റും നീരും വെള്ളവും നിറഞ്ഞിരിക്കും. പ്രസവപ്രക്രിയയില്‍ പൊക്കിള്‍ക്കൊടി മുറിക്കെപ്പടുേമ്പാള്‍ പോഷകാംശങ്ങളുടെയും ഓക്‌സിജന്റെയും ഒഴുക്ക് കൂടി ആണ് നമ്മള്‍ തടയുന്നത്. ജീവന്‍ നിലനിര്‍ത്താനുള്ള ഓകസ്ിജന്‍ കിട്ടാനായി കുഞ്ഞിെന്റ ശ്വാസേകാശങ്ങള്‍ പ്രവര്‍ത്തിേക്കണ്ടതായുണ്ട്. അതിനുള്ള കുഞ്ഞിെന്റ ആദ്യത്തെ ഉദ്യമമാണ് ആദ്യകരച്ചില്‍! ആദ്യകരച്ചില്‍ ആദ്യജീവശ്വാസം തന്നെ ആണ്.

ആദ്യകരച്ചില്‍ അത്ര പ്രധാനമാണോ?

ജനിച്ചയുടന്‍ കുഞ്ഞു കരഞ്ഞോ എന്ന് അമ്മൂമ്മമാര്‍ അന്വേഷിക്കുന്നത് കേട്ടിട്ടില്ലേ? അതിന്റെ കാര്യം ഇപ്പോള്‍ പിടി കിട്ടിയോ? ഈ ആദ്യശ്വാസത്തിലാണ് ചുരുങ്ങിയിരുന്ന ശ്വാസകോശങ്ങള്‍ വികസിക്കുകയും കുഞ്ഞു സ്വന്തമായി ശ്വാേസാച്ഛ്വാസം തുടങ്ങുകയും കെട്ടിക്കിടന്നിരുന്ന നീരും വെള്ളവുമെല്ലാം വലിഞ്ഞു പുറത്തേക്കു തള്ളപ്പെടുകയും ചെയ്യുന്നത്. അമ്മയില്‍ നിന്ന് വേര്‍പെട്ടു സ്വന്തമായി ഒരു അസ്തിത്വം കുഞ്ഞു സ്ഥാപിക്കുന്നതിന്റെ ആദ്യപടിയാണ് ഈ കരച്ചില്‍. അടുത്തതായി സംഭവിക്കേണ്ട മാറ്റം കുഞ്ഞിന്റെ രക്തചംക്രമണത്തിലാണ്. അതിനായി ഹൃദയം പല മാറ്റങ്ങള്‍ക്കും വിേധയമാകുന്നു.

ഇതും ജനിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയില്‍ ഹൃദയത്തിലെ വലതും ഇടതും ഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശുദ്ധരക്തവും അശുദ്ധരക്തവും കലര്‍ന്നാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ അവസ്ഥ ജനനശേഷം തുടരാന്‍ സാധ്യമല്ലാത്തതിനാല്‍ രണ്ടു വശങ്ങളും തമ്മിലുള്ള ബന്ധങ്ങളെല്ലാം അടയേണ്ടതുണ്ട്. സാധാരണയായി എല്ലാ കുഞ്ഞുങ്ങളിലും പ്രകൃത്യാ അത് നടക്കുന്നു. ശുദ്ധരക്തവും അശുദ്ധരക്തവും കലരാതെ ഒഴുകിത്തുടങ്ങുന്നു. കുഞ്ഞു പിങ്ക് നിറമായി മാറുകയും ചെയ്യുന്നു. ഈ പറഞ്ഞ പ്രക്രിയകളില്‍ എന്തെങ്കിലും വിഘാതങ്ങള്‍ സംഭവിച്ചാല്‍ കുഞ്ഞിന് വേണ്ടത്ര ഓക്‌സിജന്‍ കിട്ടാതെ വരികയും കുഞ്ഞു നീല നിറമായി മാറുകയും ചെയ്യുന്നു.

നിങ്ങള്‍ കേട്ടിട്ടില്ലേ, പ്രസവത്തില്‍ കരയാത്ത കുട്ടികള്‍ ഐ.സി.യുവില്‍ അഡ്മിറ്റ് ആകുന്നതും കൃത്രിമമായി ഓക്‌സിജന്‍ നല്‌കേണ്ടിവരുന്നതുമായ സംഭവങ്ങള്‍. അതുപോലെ തന്നെ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങള്‍ നീലനിറമാകുന്നതും പല അപകടങ്ങളിലേക്കു പോകുന്നതുമായ അവസ്ഥകള്‍. ഇതിന്റെയെല്ലാം അടിസ്ഥാനം വേണ്ടത്ര ഓക്‌സിജന്‍ രക്തത്തിലേക്ക് എത്തിക്കാന്‍ കുഞ്ഞിന് കഴിയാത്തതാണ്. അേപ്പാള്‍ അവസാനമായി ഒരു ചോദ്യം! ആരാണ് ആരോഗ്യമുള്ള ഒരു നവജാതശിശു? കുഞ്ഞു ജനിച്ചത് കുറഞ്ഞത് 37 ആഴ്ചത്തെ ഗര്‍ഭകാലയളവ് കഴിഞ്ഞാവുകയും 2.5 കിലോയില്‍ അധികം തൂക്കത്തോടെ ആവുകയും പ്രസവത്തില്‍ നന്നായി കരഞ്ഞു കുറച്ചുസമയത്തില്‍ തന്നെ പിങ്ക് നിറമായി പാലിനായി കൈകാലിട്ടടിച്ചു കരയുന്നുെണ്ടങ്കില്‍ ആ കുഞ്ഞു ആരോഗ്യമുള്ള ഒരു നവജാതശിശു ആണെന്ന് നമുക്ക് നിസ്സംശയം പറയാം!

Leave a Reply

Your email address will not be published. Required fields are marked *