Sathyadarsanam

വേറിട്ട അനുസ്മരണവുമായി കുറ്റിക്കോണം ക്രിസ്തുരാജ ഇടവക

 

ശ്രീലങ്കയിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുറ്റിക്കോണം ഇടവക നടത്തിയ അനുസ്മരണം ശ്രദ്ധേയമായി. കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി കൊണ്ടാണ് ഇടവകാംഗങ്ങൾ വികാരിയുടെ നേതൃത്വത്തിൽ അനുസ്മരണ റാലി നടത്തിയത്.

 

രക്തസാക്ഷികളായവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥനകളും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തപ്പെട്ടു. ആക്രമണത്തിൽ മരണമടഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതായും ശ്രീലങ്കയിലെ സഭാ സമൂഹത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായും വികാരി റവ. ഫാ. ആൻറണി തളികസ്ഥാനം പ്രഭാഷണത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *